‘പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ശോചനീയാവസ്ഥ’ എന്നു പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം…

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായ ICC ചാംപ്യന്‍സ് ട്രോഫി  സംഘടിപ്പിച്ചിരിക്കുന്ന പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പല നിറത്തിലുള്ള സീറ്റുകള്‍ കാണികള്‍ക്ക് ഇരിക്കാനായി  സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പടികളില്‍ വെറുതെ നിരത്തി വച്ചിരിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത് ലേഡീസ് ചെരുപ്പിന്റെ ഷോറൂം ഡിസ്‌പ്ലൈ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക് തെറ്റി!2025 ചാമ്പ്യൻസ് ട്രോഫി നടത്തുന്ന പാകിസ്ഥാനിൽ റവൽ പിണ്ടി സ്റ്റേഡിയത്തിലെ കാണികൾ […]

Continue Reading

FACT CHECK: പാകിസ്ഥാനില്‍ സിലിണ്ടര്‍ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പല വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പല പോസ്റ്റുകള്‍ ഞങ്ങള്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ഞങ്ങള്‍ക്ക് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ലഭിച്ചു. വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയ്ക്ക് ഡല്‍ഹി കലാപവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയിലുള്ളത് എന്നിട്ട്‌ എന്താണ് വീഡിയോയുടെ വസ്തുത എന്താണെന്ന് നമുക്ക് നോക്കാം. വിവരണം വീഡിയോ- വാട്ട്സാപ്പില്‍ പ്രചരിക്കുന്ന […]

Continue Reading