ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്ന കലാപത്തിൽ ഉറ്റവരെ നഷ്ടപെട്ട കുഞ്ഞിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 4 കൊല്ലം പഴയ ചിത്രം            

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ജിഹാദികൾ നടത്തിയ കലാപത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുഞ്ഞിന് ഭക്ഷണം നൽകുന്ന ഇസ്‌കോൺ സന്നദ്ധ പ്രവർത്തകൻ എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ […]

Continue Reading

‘72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തു, മാപ്പ് പറഞ്ഞതിനാല്‍ വെറുതെവിട്ടു’- പ്രചരിക്കുന്നത് വെറും കെട്ടുകഥ…

(1971-72 -ൽ തലശ്ശേരിയിൽ നടന്ന വർഗീയ കലാപത്തിന് പിന്നിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ട് എന്നവകാശപ്പെടുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. പ്രചരണം  കണ്ണൂര്‍ കലാപ സമയത്ത് കണ്ണൂരിലെ എഎസ്പിയായി നിയമിതനായ യുവ ഐപിഎസ് അജിത് ഡോവൽ (നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) പിണറായിയെ ജയിലിൽ കൈകാര്യം ചെയ്തുവെന്നും മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് മോചിപ്പിച്ചെന്നും കുറിപ്പ് വ്യക്തമാക്കുന്നു. വിവരണം ഇങ്ങനെ: “വിജയൻ വാ വിട്ടു കരഞ്ഞു, “എന്നെ ഒന്നും ചെയ്യല്ലേ സാറേ, […]

Continue Reading

തെലിംഗാനയിൽ നിന്നുള്ള പഴയ ദൃശ്യങ്ങൾ ഹരിയാന കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

മണിപ്പൂരിൽ ആഴ്ചകളോളം നീണ്ടുനിന്ന കലാപത്തിന്റെ  അലകൾ  തീരുന്നതിന് മുമ്പ് തന്നെ ഹരിയാനയിൽ വർഗീയ കലാപം ഉടലെടുത്തതായിമ വാർത്താ റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹരിയാനയിലെ നുഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ‘ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര’ ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷം ഉണ്ടാവാൻ  കാരണമെന്നാണ് പോലീസ് ഭാഷ്യം.  ഹരിയാനയിലെ കലാപത്തിന് മൂലകാരണം ഒരാൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഒരു വ്യക്തി ഘോഷയാത്രയുടെ പിന്നിൽ നിന്ന് കല്ലുകൾ  […]

Continue Reading

ഗുജറാത്തിലെ പഴയ വീഡിയോ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന കലാപമെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഹരിയാനയില്‍ നിന്ന് വര്‍ഗീയ കലാപങ്ങളുടെ വാര്‍ത്തകള്‍ വരുന്നു. മേവാത് എന്ന സ്ഥലത്തില്‍ നിന്ന് തുടങ്ങിയ കലാപങ്ങള്‍ പിന്നിട് ഗുഡ്ഗാവ് പോലെയുള്ള നഗരങ്ങളിലേക്കും വ്യാപിച്ചു. ഈ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ ഒരു ബസുകള്‍ക്കുനേരെ കല്ലേറ് നടത്തുന്നതായി നമുക്ക് കാണാം. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്നും കുടാതെ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന പ്രശ്നങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും ഞങ്ങള്‍ […]

Continue Reading

ഫ്രാന്‍സിലെ കലാപത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

ഒരു അള്‍ജീറിയന്‍ മുസ്ലിം യുവാവിനെ പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം ഫ്രാന്‍സില്‍ നടക്കുന്ന ഹിംസാത്മകമായ പ്രതിഷേധത്തിന്‍റെ (Violence in France) ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിലെ പ്രശസ്തമായ ഐഫല്‍ ടവറിന്‍റെ താഴെ […]

Continue Reading

മഹാരാഷ്ട്രായില്‍ നിന്നുള്ള പഴയ വീഡിയോ കാണ്‍പൂര്‍ കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

മേയ് 27-ന് ഒരു ടിവി ചർച്ചയ്ക്കിടെ ബി.ജെ.പി നേതാവ് നൂപുർ ശർമ്മ പ്രവാചകനെതിരെ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന ഉത്തർപ്രദേശിലെ കാൺപൂരിൽ വർഗീയ സംഘർഷത്തിലേക്ക് എത്തിച്ചിരുന്നു. എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷൻ എന്ന പ്രാദേശിക സംഘടന പ്രസ്താവനയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.  പിന്നീട് ബന്ദ് കലാപത്തിലേയ്ക്ക് എത്തുകയായിരുന്നു. കലാപത്തിലെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നുണ്ട്.   പ്രചരണം കലാപകാരികളെ പോലീസ് നേരിടുന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വേദനകൊണ്ട് […]

Continue Reading

FACT CHECK: പാരിസിലെ ഒരു മെട്രോ സ്റ്റേഷനില്‍ തീ പിടിച്ച സംഭവം വര്‍ഗീയമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നു…

ഇന്ത്യയിലെ തലസ്ഥാന നഗരം ഡല്‍ഹിയില്‍ നടന്ന കലാപം പോലെയുള്ള ഒരു കലാപം ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരം പാരിസിലും നടന്നു എന്ന വിവരണത്തോടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് നമുക്ക് കാണാം. വര്‍ഗീയ കലാപം നടത്തുന്ന മുസ്ലിങ്ങളാണ് ഈ തീ കൊളുത്തിയത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ വാദം പുര്‍ണമായി തെറ്റാണ്. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ തീപിടിത്തത്തിന്‍റെ കാരണം വര്‍ഗീയ കലാപങ്ങളല്ല അതു പോലെ മുസ്‌ലിങ്ങളുമല്ല ഈ […]

Continue Reading

പഴയ വീഡിയോ ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

വിവരണം  ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കാൻ തോക്കുമായി പോകുന്ന സുഡാപികളെ പൊലീസ് വളഞ്ഞിട്ട് പൊക്കുന്നൂ.. എന്ന വിവരണത്തോടെ ഒരു വൈറൽ  വീഡിയോ പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനം മറ്റൊരു വാഹനത്തെ മറികടന്ന് മുന്നിൽ നിർത്തുമ്പോൾ അതിലുള്ളവർ പുറത്തിറങ്ങി പൊലീസിന് നേരെ തോക്ക് ചൂണ്ടുന്നതും പോലീസ് അതി സമർത്ഥമായി സംഘത്തെ കീഴ്പ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  archived link FB post ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ നടന്നുവന്ന സമരം കഴിഞ്ഞ ഒരു മാസമായി അക്രമാസക്തമാകുകയും പോലീസുകാരടക്കം 50 ത്തോളം പേർ  മരിക്കുകയും നിരവധി […]

Continue Reading

2018ല്‍ ബംഗ്ലാദേശില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നത്..

വിവരണം കേരള മീഡിയ പ്രചരിപ്പിക്കാൻ മടിച്ചത് ഡൽഹി ജനങ്ങൾക്ക് പറയാനുള്ള സത്യങ്ങൾ എന്ന തലക്കെട്ട് നല്‍കി ഒരു വിഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്‌ലിം വേ‌ഷധാരികളായ ജനക്കൂട്ടം അക്രമണം നടത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലെ നിരവധി ഗ്രൂപ്പുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. സത്യന്‍ ടി ദാസ് എന്ന വ്യക്തി ജനം ടിവി ഫാന്‍സ് ക്ലബ്ബ് എന്ന ഗ്രൂപ്പില്‍ ഇതെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് കാണാം- Facebook Post Archived Link യഥാര്‍ഥത്തില്‍ ഈ വീഡിയോ […]

Continue Reading

FACT CHECK: പാകിസ്ഥാനില്‍ സിലിണ്ടര്‍ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പല വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പല പോസ്റ്റുകള്‍ ഞങ്ങള്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ഞങ്ങള്‍ക്ക് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ലഭിച്ചു. വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയ്ക്ക് ഡല്‍ഹി കലാപവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയിലുള്ളത് എന്നിട്ട്‌ എന്താണ് വീഡിയോയുടെ വസ്തുത എന്താണെന്ന് നമുക്ക് നോക്കാം. വിവരണം വീഡിയോ- വാട്ട്സാപ്പില്‍ പ്രചരിക്കുന്ന […]

Continue Reading

FACT CHECK: മധ്യപ്രദേശില്‍ കത്തി മരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ വെച്ച് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വ്യാജപ്രചരണം…

“ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ ഹിന്ദു പെണ്‍കുട്ടിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന്‌ ഓടയില്‍ തള്ളി” എന്ന തരത്തില്‍ തെറ്റായി ഒരു പോസ്റ്റ്‌ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയുടെ ചിത്രം വെച്ച് ഈ ഹിന്ദു പെന്‍കുട്ടിയെ ഡല്‍ഹിയില്‍ കലാപതിനിടയില്‍ മുസ്ലിങ്ങള്‍ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത‍യെ കുറിച്ച്  അന്വേഷിച്ചപ്പോള്‍ വാര്‍ത്ത‍ വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഡല്‍ഹി കലാപത്തിനോട് ബന്ധപെട്ട പല വ്യാജ പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ വെളിപ്പെടുത്തിയ […]

Continue Reading

ഇത് ഡൽഹി കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളല്ല, ഔറംഗാബാദിൽ മൃതദേഹ വേഷത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ളതാണ്…

വിവരണം  ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ. … പൈശാചികരുടെ ആക്രമണത്താൽ ശഹീദായ ഡൽഹിവാസി കളുടെ പരലോക വിജയത്തിനും, ..രാജ്യത്ത് ഐക്യവും സമാധാനവും നിലനിറുത്താനും വേണ്ടി, ദുആ ചെയ്യാം! എന്ന വിവരണത്തോടെ വെള്ള വസ്ത്രം ധരിച്ച മൃതദേഹങ്ങൾ പോലെ കുറെ ആളുകൾ നിരന്നു കിടക്കുന്ന രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. അവരുടെ ആത്മാവിന് ശാന്തി നല്‍കാനുള്ള പ്രാര്‍ഥനയാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.  archived link FB post ഈയിടെ നടന്ന ഡൽഹി കലാപത്തിൽ മരിച്ചവരുടെ ചിത്രങ്ങളാണിത് എന്നാണ്  പോസ്റ്റിലുള്ള […]

Continue Reading

മൊറാദാബാദിലെ മദ്രസയില്‍ നിന്നും പിടികൂടിയ ആയുധങ്ങളാണോ ഇവ?

വിവരണം മൊറാദാബാദിലെ ഒറ്റ മദ്രസ്സയിൽ നിന്നും കണ്ടെടുത്ത കളിപ്പാട്ടങ്ങൾ. പാവം ഉസ്താദിനിനി വയസാൻ കാലത്ത് ഗോതമ്പുണ്ട തിന്നാനാണ് വിധി. ഫസൽ ഗഫൂർക്കാ പറഞ്ഞ അസ്ത്രശസ്ത്രങ്ങളുടെ മാതൃകയായിരിക്കും. കെമാൽ പാഷ സാഹിബ് ഇതൊക്കെ എന്തിനെന്ന് പറഞ്ഞിരുന്നെങ്കിൽ ഉപകാരപ്പെട്ടേനെ…. എന്ന തലക്കെട്ട് നല്‍കി കുറച്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുന്ന ചിത്രവും വലിയ ആയുധ ശേഖരം പിടികൂടിയ ചിത്രങ്ങളും ചേര്‍ത്ത് ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഡെല്‍ഹി കലാപത്തെ കുറിച്ച് ഫസല്‍ ഗഫൂറും കമാല്‍ പാഷയുമൊക്കെ നടത്തിയ പ്രതികരണങ്ങളെ […]

Continue Reading

FACT CHECK: ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്ന സിഖിന്‍റെ പഴയ ഫോട്ടോ ഡല്‍ഹിയുടെ പേരില്‍ പ്രചരിക്കുന്നു…

ഈയിടെയുണ്ടായ ഡല്‍ഹിയിലെ കലാപത്തില്‍ പലര്‍ക്കും ജീവനനഷ്ടമുണ്ടായി കടകളും, വീടുകളും തീകൊളുത്തി കലാപകാരികള്‍ നശിപ്പിച്ചു. ഈ ഒരു ദുഃഖ വേളയിലും ചില ആളുകള്‍ മതസൌഹാര്‍ദ്ദത്തിന്‍റെ ഉദാഹരണങ്ങള്‍ മുന്നില്‍ വെച്ച് സകാരാത്മകമായ പ്രചോദനം സമൂഹത്തിന് നല്‍കി. തന്‍റെ അന്യ മതവിശ്വാസിയായ അയല്‍ക്കാരന്‍റെ വീടിനെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന ചിലവരുടെ കുറിച്ച് നമ്മള്‍ കെട്ടിയിരുന്നു. അതു പോലെ അമ്പലം/പള്ളി തകര്‍ക്കാന്‍ ശ്രമിച്ചവരെ തടയാനും പലരും മുന്നില്‍ വന്നു. ഇപ്പോഴും ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ സഹായവുമായി എത്തുന്ന സിഖ് സമുദായവും കലാപം ബാധിച്ച […]

Continue Reading

FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്‍റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…

ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പല വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കലാപത്തിനെ കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങളാണ് ഈ ഫോട്ടോയും വീഡിയോകളും ഉപയോഗിച്ച് നടത്തുന്നത്. പക്ഷെ ഈ ഫോട്ടോകളുടെയും വീഡിയോകളുടെയും ഈ വലിയ ശേഖരത്തില്‍ പലതും വ്യാജമാണ്. അതു പോലെ ഡല്‍ഹി കലാപത്തിനോട് യാതൊരു ബന്ധമില്ലാത്ത ചില ഫോട്ടോകളും വീഡിയോകളും തെറ്റിദ്ധരിപ്പിക്കാനും മതസൌഹാര്‍ദ്ദം നശിപ്പിക്കാനും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ തെറ്റായ […]

Continue Reading

കലാപകാരി എന്ന പേരില്‍ പ്രചരിക്കുന്ന ഈ യുവാവിന്‍റെ ചിത്രം വ്യാജം..

വിവരണം ദേ ലിവനാണ് ലവൻ അനുരാഗ് മിശ്ര . പ്രതിഷ് വിശ്വനാഥ് ഒക്കെ ഇത്രയും നേരം വായിട്ടലച്ചു ജിഹാദി ആക്കിയ അനുരാഗ് മിശ്ര !!! എന്ന തലക്കെട്ട് നല്‍കി ഡെല്‍ഹി കലാപത്തില്‍ തോക്ക് ഉയര്‍ത്തി വെടി ഉതിര്‍ക്കുന്ന യുവാവിന്‍റെയും മറ്റ് ചില ചിത്രങ്ങളും ഫെയ്‌സ്ബുക്ക് സ്ക്രീന്‍ഷോട്ടുകളും ഉപയോഗിച്ച് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പേര് അനുരാഗ് മിശ്രയെന്നാണെന്നും കലാപത്തിനിടയില്‍ വെടി ഉതിര്‍ത്തത് ഇയാളാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.  ഡോ. സക്കീര്‍ നായിക്ക് മലയാളം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

FACT CHECK: മധ്യപ്രദേശിലെ ആള്‍ക്കൂട്ടകൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഡല്‍ഹി കലാപത്തില്‍ ഇത് വരെ ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്‌ പ്രകാരം 34 പേരാണ് മരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ കലാപത്തിന്‍റെ പല വീഡിയോകളും ഫോട്ടോകളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോകള്‍ ഉപയോഗിച്ച് പലരും വര്‍ഗീയമായ പ്രചരണങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി കലാപത്തിന്‍റെ വീഡിയോ എന്ന് അവകാശപ്പെട്ട് പല വീഡിയോകളും ചിത്രങ്ങളും തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ കണ്ടെത്തി. ഈ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത് […]

Continue Reading

പ്രിയങ്ക ഗാന്ധി ഡെല്‍ഹിയിലെ കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്നു എന്ന വീഡിയോ വ്യാജമാണ്..

വിവരണം ഡൽഹിയിൽ സംഘ്പരിവാർ കലാപം നടത്തിയ പ്രദേശം #പ്രിയങ്കാഗാന്ധി സന്ദർശിക്കുന്നു… എന്ന തലക്കെട്ട് നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു വാഹനത്തിന് മുകളില്‍ ഇരുന്ന് മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് വടാട്ടുപാറ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 233ല്‍ അധികം ഷെയറുകളും 73ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ ഡെല്‍ഹിയിലെ കലാപ മേഖല സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വീഡിയോ തന്നെയാണോ […]

Continue Reading

FACT CHECK: കലാപത്തിന്‍റെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

വിവരണം പൌരത്വ നിയമത്തിനെതിരെ കഴിഞ്ഞ മാസം മുതല്‍ ഇന്ത്യയില്‍ പല ഇടത്തും വന്‍ പ്രതിഷേധങ്ങളാണ് നമ്മള്‍ കണ്ടത്. ചില ഭാഗങ്ങളില്‍ ശാന്തതയോടെ പ്രതിഷേധങ്ങള്‍ നടന്നപ്പോല്‍ പലയിടത്തും ആക്രമണങ്ങളുമുണ്ടായി. ഇങ്ങനെയുള്ള ചില പ്രതിഷേധങ്ങള്‍ ഉത്തര്‍പ്രദേശിലുമുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്‍റെ ഇടയിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം പ്രതിഷേധകരോട് ഈടാക്കും എന്ന് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പല ആളുകള്‍ക്ക് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഇതിനെ ചോളി നോട്ടീസം ആയിച്ചു. Republic ഈ പശ്ചാത്തലത്തില്‍ കയ്യില്‍ കല്ലെടുത്ത് എറിയാനായി നില്കൂന്ന ഒരു വൃദ്ധന്‍റെ ചിത്രം സാമൂഹ്യ […]

Continue Reading