Hijab Row | ഹസ്സന്‍ മിന്ഹാജ് ഹിജാബ് വിവാദത്തിനെ ചൊല്ലി സംഘപരിവാരെ പരിഹസിച്ചുവോ? സത്യാവസ്ഥ അറിയൂ…

അമേരിക്കന്‍ കോമഡിയന്‍ ഹസ്സന്‍ മിന്ഹാജ് ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് സംഘപരിവരെ പരിഹസിച്ചു എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ്. കുടാതെ നിലവില്‍ കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ സന്ദര്‍ഭം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഹസ്സന്‍ മിന്ഹാജ് ഒരു സ്കാര്‍ഫ് ഉപയോഗിച്ച് ഹിജാബ് ധരിച്ച സ്ത്രികള്‍ക്കെതിരെ […]

Continue Reading

ഷിമോഗ ഗവ. കോളജില്‍ ദേശീയ പതാക വലിച്ചൂരി മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? വസ്‌തുത അറിയാം..

വിവരണം കര്‍ണാടകയിലെ ഹിജാബ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വളരെ ഗൗരവത്തോടെയാണ് കര്‍ണാടക ഷിമോഗ ഗവ. കോളജിലെ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉടുപ്പി സര്‍ക്കാര്‍ വനിത പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ കര്‍ണാടകയിലെ മറ്റ് കോളജുകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപ സമാന സാഹചര്യത്തിലേക്ക് എത്തുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഹിന്ദു സംഘടനകള്‍ കോളജിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ […]

Continue Reading

FACT CHECK: ചിത്രത്തിലെ പെണ്‍കുട്ടി സൌമ്യ ദേശായി അല്ല, ജമ്മുവില്‍ നിന്നുള്ള സ്നേഹാ മഹാജനാണ്… പോസ്റ്റിലെ പ്രചരണം തെറ്റാണ്…

സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായിആയി സംഘ പ്രവർത്തകയായ ഒരു പെൺകുട്ടി മതം മാറി മുസ്ലിം ആയി മാറിയ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്  പ്രചരണം  ഖുർആനെ കുറിച്ച് പഠിക്കാൻ നിയുക്തയായ പെൺകുട്ടി ഖുർആനെ കുറിച്ച് കൂടുതൽ അറിഞ്ഞു കഴിഞ്ഞപ്പോൾ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി  സ്വീകരിച്ചു എന്നാണ് പോസ്റ്റ് പങ്കുവയ്ക്കുന്ന വാര്‍ത്ത. ഇത് സൂചിപ്പിച്ച് പോസ്റ്റില്‍ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്  “#മുസ്‌ലിമാണ്_എന്ന്_പറയുമ്പോൾ_തിരസ്കരിക്കപ്പെടുകയും_തീവ്രവാദിയാക്കപ്പെടുകയും #ചെയ്യുന്ന_ഒരു_കാലം_പറയുന്നുണ്ട്_അതേ_പേരിനാൽ_തന്നെ_സ്വീകരിക്കപ്പെടുന്ന #സൽകരിക്കപ്പെടുന്ന_ഒരു_ലോകത്തെക്കുറിച്ച്…!! RSSന്റെ വനിതാ വിഭാഗമായ രാഷ്ട്രസേവിക സമിതിയിലെ അംഗമായിരുന്ന സൗമ്യ ദേശായി ഇസ്ലാം സ്വീകരിച്ചു – […]

Continue Reading

FACT CHECK – അല്‍കബീര്‍ എന്ന പ്രമുഖ മാംസ കയറ്റുമതി സ്ഥാപനത്തിന്‍റെ ഉടമ അമുസ്‌ലിം ആണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം അൽ- കബീർ! ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനം.. മുസ്ലിമിന്റെ സ്ഥാപനമല്ല ഉടമ നല്ല ഒന്നാന്തരം സംഘിയാണ്..സ്റ്റിക്കർ കണ്ടോ “ഹലാൽ” കബീർ എന്ന പേരും ഇട്ട് ഹലാൽ സ്റ്റിക്കർ അടിക്കുന്നത് മുസ്ലിങ്ങൾക്ക് പണം ഉണ്ടാക്കി കൊടുക്കാൻ അല്ല. മുസ്ലിങ്ങളുടെ പണം സ്വന്തം കീശയിൽ ആക്കാൻ ആണ് ഈ കച്ചവട തന്ത്രം… എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താമരവാടി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

യുപിയില്‍ ദളിത്‌ സ്ത്രീയെ കൊല്ലുന്ന സംഘപരിവാര്‍ പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “upയിൽ ദളിത് സ്ത്രിയെ കല്ലിന് ഇടിച്ച് കൊന്ന് സംഘികൾ” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 18, 2019 മുതല്‍ Mohan Pee എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു സ്ത്രീക്ക് നേരെ ഇഷ്ടിക എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിനെ കാണാന്‍ സാധിക്കുന്നു. അക്ഷരതെറ്റുകൾ നിറഞ്ഞിരിക്കുന്ന പോസ്റ്റിന്‍റെ അടികുറിപ്പ് വായിച്ചാല്‍ മനസിലാക്കുന്നത് കാലെടുത്ത് സ്ത്രിയെ ആക്രമിക്കുന്നത് ഒരു സംഘപരിവര്‍ പ്രവർത്തകനാണ് എന്നിട്ട് ആക്രമണത്തിന് ഇരയായ സ്ത്രി ദളിത്‌ […]

Continue Reading