‘തലശ്ശേരിയില്‍ സ്ത്രീയുടെ ചെവിക്കുള്ളില്‍ വിഷപ്പാമ്പ്…? വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ നിന്നും വിഷ പാമ്പിനെ പിടികൂടി എന്ന അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീയുടെ ചെവിക്കുള്ളിൽ പുറത്തേയ്ക്ക് തല നീട്ടി പാമ്പ് ഇരിക്കുന്നതും ഫോർ സെപ്സ് ഉപയോഗിച്ച് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  തലശ്ശേരിയിൽ നടന്ന സംഭവമാണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “തലശ്ശേരി : കോപേർട്ടി ഹോസ്പിറ്റലിൽ സമീപം അമ്പാടി വീട്ടിൽ ലിബിന യുടെ ചെവിയിൽ ഉറങ്ങി കിടക്കുന്ന സമയത്തു ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി ഇന്ന് 18/2/2025ന് […]

Continue Reading

പാമ്പ് തക്കാളിയില്‍ വിഷം കൊത്തി ഇറക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വൈറല്‍ വീഡിയോയുടെ പിന്നിലെ വസ്‌തുത അറിയാം..

വിവരണം പാമ്പ് ഉള്ള വീട്ടിൽ തക്കാളി വളർത്തരുത്.. തക്കാളി പച്ചയ്ക്ക് തിന്നാല്‍ മരണം വരെ സംഭവിക്കും ഈ വീഡിയോ കാണുക.. തുടങ്ങിയ അടക്കുറിപ്പുകള്‍ നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി വ്യാപമായി പ്രചരിക്കുന്നുണ്ട്. ഒരു പാമ്പ് ശക്തിയായി ചെടിയില്‍ നില്‍ക്കുന്ന തക്കാളിയില്‍ കടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പുകള്‍ പൊതുവെ ഇത്തരത്തില്‍ പച്ചക്കറികളില്‍ കടിക്കുമെന്നും അതുകൊണ്ട് കടിയേറ്റ പാടുകളുണ്ടോയെന്ന നോക്കിയ ശേഷം മാത്രമെ പച്ചക്കറികള്‍ ഭക്ഷണത്തിന് ഉപയോഗിക്കാവു എന്നുള്ള വാദങ്ങള്‍ കമന്‍റുകളിലും നിറയുന്നുണ്ട്. ഹലീല്‍ ദേവധനത് എന്ന […]

Continue Reading

വിഷപാമ്പ് വീണ പാൽ കുടിച്ച് കുട്ടികൾ മരിച്ചു- കെട്ടുകഥയുടെ സത്യമറിയൂ..

മരണം ഒഴിവാക്കാനാകാത്ത സത്യമാണ്. എങ്കിലും അപൂർവ മരണങ്ങൾ എല്ലായിടത്തും എല്ലാക്കാലവും ചർച്ച ആകാറുണ്ട്. അപൂർവ രീതിയിൽ  പാമ്പിൻ വിഷം  ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾ മരിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാകിസ്താനിലെ ക്വറ്റയിൽ പാമ്പ് വീണ പാൽ കുടിച്ച് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. കുട്ടികളുടെ മരണകാരണമായ പാമ്പിന്റെ ചിത്രം എന്ന നിലയിൽ ഒരു ചെറിയ പാമ്പിന്റെ ചിത്രം നല്കിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്വറ്റയിൽ, ഒരേ […]

Continue Reading

വലിയ തിരകളുണ്ടാക്കി കടലില്‍ നിന്നും ഉയര്‍ന്നു വന്ന കൂറ്റന്‍ പാമ്പ്: സത്യമിങ്ങനെ…

മതങ്ങൾ ദൈവങ്ങൾ ഭക്തി ഇവയുമായി ബന്ധപ്പെട്ട നിരവധി പ്രചരങ്ങള്‍ക്ക്  സാമൂഹ്യ മാധ്യമങ്ങള്‍ പരക്കെ ഉപയോഗിക്കുന്നുണ്ട്. ഭക്തി പ്രചരിപ്പിക്കുന്ന ഒരു എഡിറ്റഡ് വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം ഉയർന്ന തിരമാലകളെ നേരിടാനായി കടൽ ഭിത്തി കെട്ടിയ ഒരു ബീച്ചില്‍ വലിയ ഒരു പാമ്പിന്‍റെ തല ഉയർന്നു വരുന്നതും പാമ്പിന്‍റെ ചലനം കടലില്‍ വലിയ തിരമാലകൾ സൃഷ്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ആളുകൾ ഇത് കണ്ടു മാറി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.  ഒപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: “#പരീക്ഷിക്കുമെങ്കിലും മഹാദേവൻ കൈവിടില്ല […]

Continue Reading

ഈ ചിത്രം വാവ സുരേഷിന്‍റെ ഇപ്പോഴത്തെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

Pic Credit: Suresh Vava Facebook Page വാവ സുരേഷ് സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി പോക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ വിവരങ്ങള്‍ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വാവസുരേഷിന്‍റെ ചിത്രം കാണാം ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

വാര്‍‍ഡിലേക്ക് മാറ്റിയ ശേഷമുള്ള വാവ സുരേഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വാവ സുരേഷിന് പാമ്പ് കടിയേറ്റു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചാ വി‌ഷയമായ വാര്‍ത്ത. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയിലാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഇതെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും അദ്ദേഹത്തെ മാറ്റി പ്രവേശിപ്പിക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു സുരേഷെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിക്കല്‍ ടീമിന്‍റെ കഠിന പ്രയത്നം കൊണ്ട് അദ്ദേഹത്തിന്‍റെ നില മെച്ചപ്പെടുകയും വെന്‍റിലേറ്ററില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയതായും വാര്‍ത്തകള്‍ […]

Continue Reading

പാമ്പിന്‍റെ ആകൃതിയിലെ ഈ പാറക്കൂട്ടം തായ്‌ലൻഡിലെതാണ്.. യമുനാ നദിക്കരയിലെതല്ല…

വിവരണം വിഷപാമ്പിനെ കൊണ്ട്  കടി ഏൽപ്പിച്ച്  ഭർത്താവ് ഭാര്യയെ വകവരുത്തിയ സംഭവം വളരെ ഞെട്ടലോടെയാണ്  കേരളക്കരയാകെ കേട്ടത്. കൊലപാതകങ്ങളുടെ ചരിത്രത്തിൽ വളരെ അപൂർവ്വമായ  ഈ കൃത്യം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചത് ഭാര്യയെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം എന്നുള്ള  ശ്രമമായിരുന്നു.  പാമ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വാർത്ത ഇവിടെ നൽകുകയാണ്. ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച്  വായനക്കാരിൽ നിന്നും ഞങ്ങൾക്ക് സന്ദേശമെത്തിയിരുന്നു യമുനയുടെ തീരത്ത് ഖനനം നടത്തിയപ്പോൾ തെളിഞ്ഞ കാളിയന്‍റെ  രൂപം എന്ന […]

Continue Reading

ഇത് ഷഹലയല്ല ഷഹാനയാണ്. സ്കൂള്‍ അങ്കണത്തില്‍ പാട്ടുപാടി വൈറലായ ഷഹാന!

വിവരണം “അറം പറ്റിയ വരികൾ” വയനാട് പാമ്പ്കടിയേറ്റ് മരിച്ച ഷഹല പാടിയ പാട്ട്. വയനാട്ടില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല സ്കൂള്‍ അസംബ്ലിയില്‍ പാടുന്നതാണെന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌ലസാപ്പിലാണ് അധികമായി വീഡിയോ ക്യാപ്ഷന്‍ സഹിതം വൈറലായിരിക്കുന്നത്. ചിലര്‍ ഇത് ഫെയ്‌സ്ബുക്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വാട്‌സാപ്പ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്- പ്രചരിക്കുന്ന വീഡ‍ിയോ (ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്)- എന്നാല്‍ വീഡിയോയില്‍ കാണുന്നത് വയനാട്ടില്‍ പാമ്പുകടിയേറ്റ് മരണപ്പെട്ട ഷഹല തന്നെയാണോ? ഷഹലയാണോ […]

Continue Reading

മണ്ണാറശാല ക്ഷേത്രത്തിൽ അഞ്ചു തലയുള്ള നാഗം പ്രത്യക്ഷപ്പെട്ടോ …?

വിവരണം  Aneesh Kumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 23 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഇന്ന് രാവിലെ മണ്ണാറശാലയിൽ പ്രത്യക്ഷപ്പെട്ട അഞ്ച് തലയുള്ള അത്ഭുത നാഗം… സാക്ഷാൽ നാഗരാജാവ് ആയില്യം കാണാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട പുണ്യം മുഹൂർത്തം.. ഓം നമഃ കാമരുപിണേ മഹാബലായ നാഗിധിപതയേ നമഃ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം അഞ്ചു തലയുള്ള അപൂർവ നാഗത്തിന്‍റേതാണ്.  archived link FB post പോസ്റ്റിൽ […]

Continue Reading

ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കിംഗ്‌ കോബ്ര പാമ്പ്‌ ചുറ്റിയ ദേവിയുടെ പ്രതിമ കണ്ടെത്തിയോ…?

വിവരണം Facebook Archived Link “ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കണ്ടെത്തിയ ദേവിയുടെ പ്രതിമ. ഒരു കിംഗ് കോബ്ര കാവൽ നിൽക്കുന്നതായി കണ്ടെത്തി. നമ്മുടെ സംസ്കാരം ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പോടെ 21 ജൂലൈ 2019 മുതല്‍ Subhash Bhaskaran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു ജെസിബി മെഷീന്‍ ഖനനം ചെയന്നോട്ത് ഒരു പാമ്പ് ഇരിക്കുന്നതായി കാണുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഒരു ഹിന്ദു ദൈവത്തിന്‍റെ പ്രതിമ കാണാന്‍ സാധിക്കുന്നു. ഈ […]

Continue Reading

ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചപ്പോൾ പാമ്പാണെന്നു കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഒടിച്ചു എന്ന വാര്‍ത്ത‍ സത്യമോ…?

വിവരണം Archived Link “ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചുകൊണ്ട് രാത്രി കിടന്നുറങ്ങി… രാത്രിയിൽ കാലിൽ നിന്ന് പുതപ്പ് മാറിയപ്പോൾ പാമ്പ് ആണെന്ന് കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഓടിച്ചു….. ??????” എന്ന അടിക്കുറിപ്പോടെ , 2019 ജനുവരി 3മുതല്‍ Smart Vision Media എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു ചിത്രം പാമ്പിന്‍റെ പടമുള്ള പാന്റ് ധരിച്ചു കിടക്കുന്ന ഒരു സ്ത്രിയുടെതാണ്. മറ്റേ ചിത്രം ആശുപത്രിയില്‍ കാല്‍ കെട്ടി ഇരിക്കുന്ന ഒരു […]

Continue Reading