മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു… 

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി ദേശീയ  ബാലാവകാശ കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഈയിടെ കത്തയച്ചിരുന്നു. മദ്രസകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നാണ്   ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം. ഇതിന്റെ പശ്ചാത്തലത്തിൽ പഴയ ഒരു പോസ്റ്റ് വീണ്ടും വൈറലാകുന്നുണ്ട്.  പ്രചരണം  മദ്രസ അദ്ധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളം നല്‍കുന്നതെന്നും ഒരു വര്ഷം അത് 7500 കോടി രൂപയ്ക്ക് […]

Continue Reading

യുപി സിതാപൂരിലെ സ്വകാര്യ സംസ്കൃത സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പഴയ സംഭവം ഹരിദ്വാറിന്‍റെ പേരില്‍ വീണ്ടും വൈറലാകുന്നു …. 

മറ്റ് കുട്ടികൾ നോക്കിനിൽക്കെ ഒരാൾ കുട്ടിയെ വടികൊണ്ട് ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.   പ്രചരണം  ചെറിയ കുട്ടിയെ ഒരാള്‍ ക്രൂരമായി മർദ്ദിക്കുകയും നിലത്ത് എറിയുകയും ചെയ്യുന്നു. കുട്ടി നിർത്താൻ യാചിക്കുമ്പോള്‍ അയാള്‍  അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് കേൾക്കാം. ഹരിദ്വാറിലെ ദളിത് ഹോസ്റ്റലില്‍ നടന്ന സംഭവം എന്നാരോപിച്ച് ഇപ്പമുള്ള വിവരണം ഇങ്ങനെ: “ഹരിദ്വാറിലെ അനാഥാലയത്തിൻ്റെ യാഥാർത്ഥ്യം പരിശോധിക്കുക. ഈ കശാപ്പുകാരൻ ശിക്ഷിക്കപ്പെടാൻ ഇത് പരമാവധി ഷെയർ ചെയ്യുക. ദയവായി ഷെയർ ചെയ്യുക. ഇത് രാജ്യത്തുടനീളം ഷെയർ ചെയ്യുക, […]

Continue Reading

ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവേശകരമായി നടത്തി വരുകയാണ്. ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. എന്നാല്‍ വടകരയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അവധി ദിവസമായിട്ടും വടകരിയില്‍ പ്രചരണത്തിന് ആളില്ലാ.. പ്രവര്‍ത്തകരോട് ക്ഷോഭിച്ച് ശൈലജ ടീച്ചര്‍.. എന്ന് മാതൃഭൂമി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന് പേരിലാണ് പ്രചരണം. സുരേഷ് ഗോപിയുടേത് വർഗീയ സവർണ്ണ […]

Continue Reading

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.  അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സജീവമായി […]

Continue Reading

ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ, ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത അദ്ധ്യാപകര്‍… പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

വിദ്യാഭ്യാസ നിലവാ രം സൂചിക പരിശോധിച്ചാൽ കേരളം പലപ്പോഴും മുന്നിലും ഉത്തർപ്രദേശ് വളരെ പിന്നിലും ആണെന്ന് കാണാം. ഈ അവസ്ഥ മുന്‍നിര്‍ത്തി, ഉത്തർപ്രദേശിലെ സ്കൂള്‍ അധ്യാപകർ മിനിമം സാമാന്യബോധം പോലും ഇല്ലാത്തവരാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ ചാനൽ റിപ്പോർട്ടർ അധ്യാപകരോട് സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കണക്ക് പഠിപ്പിക്കുന്ന അധ്യാപകനോട് 15 ഗുണം മൂന്ന് എത്രയാണ് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം,  താന്‍ നിരാശയിലാണെന്നും മറുപടി […]

Continue Reading

കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയം. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 21 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 14 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അതെ സമയം സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റു എന്ന പ്രചരണമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലെ പ്രധാന പ്രചരണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്തരത്തില്‍ നിരവധി […]

Continue Reading

‘ചാമ്പിക്കോ’ വീഡിയോ വൈറലായ ശേഷം മദ്രസ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ഭീഷ്‌മ പര്‍വ്വത്തില്‍ ഒരു സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നത്. സിനിമയില്‍ തന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോഗ്രാഫറോട് ‘ചാമ്പിക്കോ’ എന്ന് പറയുന്നതാണ് രംഗം. ഇത് സ്കൂളുകളിലും, ഓഫിസുകളിലും, മറ്റ് സ്ഥാപനങ്ങളിലും എല്ലാം ഇരുന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രസകരമായി അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. ഇതെ വീഡിയോ ഒരു മദ്രസ അധ്യാപകനും കുട്ടികളുമായി ചേര്‍ന്ന് ഷൂട്ട് ചെയ്തത് ഏറെ വൈറാലാകുകയും പിന്നീട് വലിയ ചര്‍ച്ചാ […]

Continue Reading

RAPID FC: 26 കൊല്ലങ്ങള്‍ക്ക് ശേഷം തന്‍റെ ടീച്ചറിനെ കാണാന്‍ എത്തിയ ഈ വ്യക്തി ഗൂഗിള്‍ സി.ഇ.ഓ. സുന്ദര്‍ പിച്ചൈയല്ല…

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം ഗൂഗിളിന്‍റെ സി.ഇ.ഓ. സുന്ദര്‍ പിച്ചൈ  26 കൊല്ലത്തിന് ശേഷം തന്നെ സ്കൂളില്‍ പഠിപ്പിച്ച മോളി ടീച്ചറിനെ കണ്ടുമുട്ടുന്നതിന്‍റെ ഹൃദയസ്പര്‍ശിയായ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ കാണുന്ന വ്യക്തി സുന്ദര്‍ പിച്ചായ് അല്ല എന്ന് സംശയിക്കുന്ന ചിലര്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് വാട്സാപ്പിലൂടെ പരിശോധനക്കായി അയയ്ച്ചു.  വീഡിയോയോടൊപ്പം പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്: “ഒരു ടീച്ചർ കുട്ടികൾക്ക് എത്രത്തോളം ആത്മവിശ്വാസമേകും, എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കും…… ഗൂഗിൾ […]

Continue Reading

ജോലിയില്‍ നിന്നും 14 വര്‍ഷം മുന്‍പ് ലീവ് എടുത്ത ശേഷവും മന്ത്രി കെ.ടി.ജലീല്‍ ശമ്പളം വാങ്ങുന്നു എന്ന പ്രചരണം വ്യാജം..

വിവരണം ജോലിയില്‍ നിന്നിറങ്ങി 14 വര്‍ഷമായിട്ടും മന്ത്രി കെ.ടി.ജലീല്‍ അധ്യാപക സ്‌കെയിലില്‍ ശമ്പളം വാങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയത്തിനായി ലീവെടുത്ത കാലഘട്ടം മുതല്‍ സെര്‍വീസ് വര്‍ഷങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഇയാള്‍ക്കായി സംസ്ഥാന ഖജനാവ് ചെലവാക്കുന്നത് കോടികള്‍. ശമ്പളത്തിന് പുറമെ ഇയാളുടെ തസ്‌തികയില്‍ നികുതിപ്പണത്തില്‍ നിന്നും ദശലക്ഷങ്ങളുടെ ചെലവില്‍ അധിക അധ്യാപകന്‍. എന്നതാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ ആരോപിക്കുന്ന വിഷയങ്ങള്‍. […]

Continue Reading

കണ്ണൂരിൽ പീഡനത്തിന്‍റെ പേരിൽ അറസ്റ്റിലായ അധ്യാപകനെ പോലീസ് കണ്ടെത്തിയത് യുവമോർച്ചാ നേതാവിന്‍റെ വീട്ടിൽ നിന്നുമാണെന്ന് തെറ്റായ പ്രചരണം

വിവരണം  കോവിഡ്  ഭീതിക്കിടയിലും കേരളം ഞെട്ടലോടെ കേട്ട ഒരു വാർത്തയാണ് കണ്ണൂരിൽ ഒരു അദ്ധ്യാപകൻ നാലാംക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നത്. അധ്യാപകനെ കസ്റ്റഡിയിൽ എടുക്കണമെന്ന സമ്മർദ്ദം  ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.  അറസ്റ്റ് നടന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഒരു വാർത്ത വൈറലായിത്തുടങ്ങി. അധ്യാപകനെ അറസ്റ്റ് ചെയ്തത് യുവ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നുമാണ് എന്നാണ്‌  പോസ്റ്റിൽ നല്കിയിരിക്കുന്ന വാർത്ത. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന […]

Continue Reading

തയ്യല്‍ മെഷീനില്‍ നൂലില്ലാതെ മാസ്‌ക് തുന്നുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ ചിത്രം വ്യാജമാണ്..

വിവരണം നൂല് ഇല്ലാതെ മാസ്ക് അടിക്കുന്ന വിശകല ടീച്ചർ (ഫോട്ടം പിടിക്കാൻ നൂലെന്തിന് )🤣🤣🤣🤣 എന്ന തലക്കെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല തയ്യല്‍ മെഷീനില്‍ സുരക്ഷാ മാസ്‌കുകള്‍ നിര്‍മ്മിക്കുന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ തയ്യില്‍ മഷീനില്‍ നൂലിടാന്‍ മറന്നു പോയി എന്ന തരത്തിലാണ് പ്രചരണം. പ്രചരിക്കുന്ന ചിത്രത്തിലും മെഷീനില്‍ നൂല് കാണാനും സാധിക്കുന്നില്ല. ഇതെ ചിത്രം ഉപയോഗിച്ച് സയന ചന്ദ്രന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

ചൈനീസ് പത്രത്തില്‍ ഷൈലജ ടീച്ചറിനെ അഭിനന്ദിച്ച് വന്ന വാര്‍ത്ത കട്ടിങ് ആണോ ഇത്?

വിവരണം #ചൈനക്കാരും എഴുതി. ടീച്ചറമ്മയെയും നമ്മുടെ സർക്കാരിനെയുംപറ്റി. ഇതാണ് നമ്മുടെ കേരളം. ഇതാണ് ലോകത്തിന് മാതൃക💪💪🌷🌷🌷🌷 എന്ന തലക്കെട്ട് നല്‍കി ഒരു ചൈനീസ് പത്രത്തില്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം ഉള്‍പ്പടെയുള്ള വാര്‍ത്ത അച്ചടിച്ചു വന്നതായി അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.മുസ്‌തഫ പുലവറ്റത്ത് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 435ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ […]

Continue Reading

ആറ് അനാഥ കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ടീച്ചറാണോ ചിത്രത്തിലുള്ളത്?

വിവരണം ആറ് അനാഥ കുട്ടികളെ ദത്ത് എടുത്ത് പ‌ഠിപ്പിക്കുന്ന ലക്ഷ്‌മി ടീച്ചര്‍.. ടീച്ചറിന് ഒരു ലൈക്ക് കൊടുത്തൂടെ.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഒരു സത്രീയുടെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. സുബിന്‍ സേവ്യര്‍ സുബിന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,000ല്‍ അധികം ഷെയറുകളും 446ല്‍ റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.  Facebook Post Archived Link എന്നാല്‍ ചിത്രത്തില്‍ കാണുന്നത് ആറ് കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ലക്ഷ്മി […]

Continue Reading

പോൺ സ്റ്റാറിന്‍റെ പടം ഉപയോഗിച്ച് കോളേജ് അദ്ധ്യാപികയുടെ പേരില്‍ തെറ്റായ പ്രചരണം…

Representative image- Kerala University വിവരണം ഡിസംബര്‍ 9, 2019ന് ലോക സഭയില്‍ പൌരത്വ ഭേദഗതി ബില്‍ പാസായി. ബില്‍ പാസായതോടെ രാജ്യത്ത് പല ഭാഗങ്ങളില്‍ ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങി. പ്രതിഷേധ മാർച്ചുകളുടെ ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. ഇതിന്‍റെ ഇടയില്‍ ഫെസ്ബൂക്കില്‍ ഒരു ചിത്രംവൈറല്‍ ആവുന്നുണ്ട്. വെറും 3 മണിക്കൂറിനുള്ളിൽ 1000തിനെ ക്കാളധികം ഷേയരുകലാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം…!! യൂണിവേഴ്‌സിറ്റി കോളേജ് സാമൂഹ്യപാഠം ടീച്ചർ മധുമിത ഇസ്ലാം […]

Continue Reading

വീഡിയോയില്‍ കാണുന്ന ഈ പ്രൈമറി സ്കൂള്‍ അദ്ധ്യാപിക ഗുജറാത്തിലെതാണോ…?

വിവരണം Facebook Archived Link “ഇത് ഗുജറാത്തിലെ ഒരുഗവൺമെന്റ് സ്ക്കൂൾ ടീച്ചറാണ് ,… ടീച്ചർ 11 വർഷങ്ങളായി പഠിപ്പിക്കുന്നു. മാസശമ്പളം 55,000/- 11 വർഷംകൊണ്ട് 76,60,000 ശമ്പളം വാങ്ങി. സംവരണ ആനുകൂല്യത്തിൽ സർക്കാരിന്‍റെ നിയമനം. ബോർഡിൽ എഴുതാൻ ശ്രമിക്കുന്നത് January, February എന്നീ മാസങ്ങൾ. ??.. ഇപ്പുറത്തുള്ള ഫോട്ടോ.. ഇതൊക്കെ പിള്ളേർക്ക് പറഞ്ഞു കൊടുത്തു.. തളർന്നാൽ വടക്കേ ഇന്ത്യയിലെ ടീച്ചർക്കും ആകാം നല്ല ക്ഷീണം….പിന്നെ വിദേശത്ത് ഇന്ത്യയുടെ വിദ്യാഭ്യാസത്തെ കുറിച്ചൊക്കെ ഇപ്പൊ ചർച്ചകൾ തുടങ്ങി കഴിഞ്ഞു…അതാണ് അടുത്ത […]

Continue Reading

പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടത് ശശികല ടീച്ചറോ അതോ ഷൈലജ ടീച്ചറോ?

വിവരണം “ടീച്ചറിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഒരു പിഞ്ചു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചു ഇതാവണം ടീച്ചര്‍ ഇതാവണമെടാ ടീച്ചര്‍ “ എന്ന വാചകം എഴുതി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ (ശശികല ടീച്ചര്‍) ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഒരു കമന്‍റിന് ശശികലയുടെ പ്രൊഫൈല്‍ എന്ന് തോന്നിക്കുന്നതില്‍ നിന്നും മറുപടി നല്‍കുന്നതായൊരു സ്ക്രീന്‍ ഷോട്ടും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പേജില്‍ പ്രചരിപ്പിച്ചിരിക്കുന്ന ഈ പോസ്റ്റിന് ഇതുവരെ 900ല്‍ അധികം ലൈക്കും 80ല്‍ […]

Continue Reading