ദൃശ്യങ്ങളിലെ പദ്മനാഭസ്വാമി വിഗ്രഹത്തിന് 3000 വർഷം പഴക്കമില്ല, വസ്തുത ഇങ്ങനെ..

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. സ്വർണ്ണത്തിൽ നിർമ്മിച്ച് അമൂല്യ രത്നങ്ങൾ പതിപ്പിച്ച വിഗ്രഹം അമൂല്യമാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും […]

Continue Reading

പഞ്ചാബി ട്രക്ക് ഡ്രൈവര്‍ യുവാക്കള്‍ക്ക് നേരെ വാള് വീശുന്ന ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം പഞ്ചാബിലെ വണ്ടി മോഡിഫിക്കേഷനുകളും ട്രക്കുകളും എല്ലാം രാജ്യത്ത് എമ്പാടും സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകര്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു പഞ്ചാബി ട്രക്ക് ഡ്രൈവറിന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറാലായി പ്രചരിക്കുകയാണ്. തന്‍റെ വണ്ടിക്ക് വട്ടം വെച്ച് കാര്‍ നിര്‍ത്തി ഇറങ്ങി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്ന രണ്ട് യൂവാക്കളെ ധീരമായി കിര്‍പാണ്‍ (സിഖ് വംശജരുടെ പ്രത്യേക വാള്‍) വീശി ഓടിക്കുന്നതാണ് വീഡിയോ. തിരുവനന്തപുരം ബൈപ്പാസിലാണ് ഇത് സംഭവിച്ചതെന്നാണ് അവകാശവാദം. നമ്മുടെ കെഎസ്ആര്‍ടിസി ഡ്രൈവറാണെന്നാണ് […]

Continue Reading

മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സഹോദരനും ആര്യയുടെ ഭര്‍ത്താവായ സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ‍കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തന്‍റെ പേരില്‍ കേസെടുക്കാന്‍ കോടതിക്ക് അധികാരമില്ലായെന്നും താന്‍ മേയറാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു എന്ന പേരിലൊരു […]

Continue Reading

ക്രിസ്ത്യന്‍ പള്ളിയില്‍ ബിജെപി രാഷ്ട്രീയ യോഗം ചേരുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ക്രിസ്ത്യന്‍ പള്ളിയില്‍ രാഷ്ട്രീയ യോഗം വിളിച്ചു എന്ന പേരിലൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്നുണ്ട്. മുന്നറിയിപ്പ്.. അപകട വാര്‍ത്ത.. എംഎം ചര്‍ച്ച് ബിജെപി ഓഫീസ് ആയി മാറ്റിയിരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കിയാണ് പള്ളിയുടെ ഹാളില്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്ന വീഡിയോ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചും തന്‍റെ കാഴ്ച്ചപ്പാടുകളും വീഡിയോയില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നതായും കാണാന്‍ സാധിക്കും. MM ചർച്ചിനുള്ളിൽ BJP രാഷ്ട്രീയ യോഗം എന്ന തലക്കെട്ടില്‍ എ‍ഡവ മുഹമ്മദ് […]

Continue Reading

ഈ വീഡിയോയില്‍ 2,000 രൂപ നോട്ടിലെ ചിപ്പിനെ കുറിച്ചല്ലാ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നത്.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്‍റെ ഒരു അഭിമുഖ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ ഒരു ഭാഗമാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഷാജന്‍ സ്കറിയ രാജീവ് ചന്ദ്രശേഖറിനെ അഭമുഖം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇരുവരും ചിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗത്തില്‍ 2,000 രൂപയുടെ കറന്‍സി നോട്ടില്‍ ചിപ്പ് കണ്ടുപിടിച്ച മഹാനും സഹായിയും എന്ന തലക്കെട്ടോടെയാണ് വീ‍ഡിയോയുടെ പ്രചരണം. മുഹമ്മദ് ഖട്ടൂണ്‍ […]

Continue Reading

ഈഞ്ചക്കല്‍ മേല്‍പ്പാലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്തുത അറിയാം..

വിവരണം തിരുവനന്തപുരത്തെ ഈഞ്ചക്കല്‍ എന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന ഒരു ഫ്ലൈ ഓവറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ചലച്ചിത്ര നടനും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ബിജെപി തിരുവനന്തപുരത്ത് പതിപ്പിച്ച പോസ്റ്ററുകളുടെ ചിത്രമാണ് ഇപ്പോള്‍ ഇത്തരത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഈഞ്ചക്കല്‍ ഫ്ലൈ ഓവര്‍ യാഥാര്‍ത്ഥ്യമാകുന്നു.. ശ്രീ കൃഷ്ണകുമാറിന് അഭിനന്ദനങ്ങള്‍.. എന്നതാണ് കൃഷ്ണകുമാറിന്‍റെ ചിത്രം ഉള്‍പ്പടെ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. അതെസമയം ഈഞ്ചക്കല്‍ ഫ്ലൈ ഓവര്‍ എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

ടര്‍ഫുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയനന്ത്രണം ഏര്‍പ്പെടുത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ടര്‍ഫുകളുടെ സമയത്തിന് കൂച്ചുവിലങ്ങ്, രാത്രി 10ന് അവസാനിപ്പിക്കണമെന്ന് മനോരമ ന്യൂസ് നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടര്‍ഫുകളോട് എന്തിന് അസഹിഷ്ണുത? എന്ന തലക്കെട്ടില്‍ ടര്‍ഫുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയും കൊണ്ടു വന്നു എന്നതാണ് വാര്‍ത്ത. താങ്ക്സ് now കേരള സർക്കാർ ഇതേ പോലെ ത്തെ നിയമം ഇനിയും കൊണ്ട് വരണം.  അഭിനന്ദനങ്ങൾ കേരള serkkar എന്ന തലക്കെട്ട് നല്‍കി എം.ആര്‍.കാസിയോ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ  പോസ്റ്റിന് […]

Continue Reading

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി […]

Continue Reading

FACT CHECK – ആര്യ രജേന്ദ്രന്‍ ബിജെിയിലേക്ക് എന്ന മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത ഇതാണ്..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക്.. എന്ന മനോരമ ന്യൂസ് ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം സ്ക്രീന്‍ഷോട്ടില്‍ ഫ്ലാഷ് ന്യൂസായി വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും.. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ പറയുന്നു. പിഎച്ച് റഫീക്ക് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുമാണ് ലഭിച്ചിട്ടുള്ളത്. Facebook Post Archived Link […]

Continue Reading

FACT CHECK – ആര്യ രജേന്ദ്രന്‍ ബിജെിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് സൂചന.. എന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം സ്ക്രീന്‍ഷോട്ടില്‍ ഫ്ലാഷ് ന്യൂസായി വൈകിട്ടത്തെ വാര്‍ത്ത സമ്മേളനത്തിലാണ് തീരിമാനമെന്നും.. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ പറയുന്നു. ജിമ്മി ജോര്‍ജ്ജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 80ല്‍ അധികം റിയാക്ഷനുകളും 5ല്‍ അധികം ഷെയറുകളുമാണ് […]

Continue Reading

FACT CHECK: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള ബാനര്‍ എഡിറ്റഡാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാരെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന ബാനര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ ട്രോള്‍ അടിച്ച് ഒട്ടിച്ച ബാനറാണ് ഇത് എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ ബാനര്‍ എഡിറ്റഡാണ് എന്നാണ് ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത്. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് […]

Continue Reading

FACT CHECK – പാര്‍ട്ടിയുടെ മേന്മയല്ല, തന്നോടുള്ള സഹതാപമാണ് നേമത്ത് ബിജെപിയുടെ വിജയ കാരണമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം നേമത്ത് താന്‍ ജിയിച്ചത് പാര്‍ട്ടിയുടെ മേന്മ കൊണ്ടല്ല.. ജനങ്ങള്‍ക്ക് തോന്നിയ ഒരു സഹതാപം കൊണ്ട് മാത്രം.. നിലവില്‍ ഒരു സീറ്റില്‍ പോലും എന്‍ഡിഎ ജയിക്കില്ല.. ഒ.രാജഗോപാല്‍.. എന്ന പേരില്‍ ഒരു ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. സത്യകുമാരന്‍ ചെറുചാത്തന്‍കുന്നത്ത് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 172ല്‍ അധികം റിയാക്ഷനുകളും 2,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link […]

Continue Reading

FACT CHECK – ‘ഗോള്‍വാക്കറിന്‍റെ പേര് നല്‍കിയില്ലെങ്കിലും പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാരുതെന്ന്’ കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പേര് നല്‍കിയില്ലെങ്കിലും വേണ്ടില്ല.. പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാതിരിക്കു.. ഗോള്‍വാക്കര്‍ വിഷയത്തില്‍ സുരേന്ദ്രന്‍.. എന്ന തലക്കെട്ട് നല്‍കിയ 24 ന്യൂസ് വെബ്‌ഡെസ്‌ക് എന്ന ബൈലിന്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമമായ 24 ന്യൂസിന്‍റെ വെബ്‌ഡെസ്‌ക് നല്‍കിയ വാര്‍ത്തയാണിതെന്ന പേരിലാണ് പ്രചരണം. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്‍ററിന്‍റെ രണ്ടാമത്തെ ക്യാംപസിന് ആര്‍എസ്എസ് നേതാവ് ഗോള്‍വാക്കറിന്‍റെ പേര് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും ചൂടേറിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം […]

Continue Reading

FACT CHECK – “ബിജെപി സ്ഥാനാര്‍ത്ഥിയായതിനാല്‍ ആരും ഗേറ്റ് പോലും തുറക്കുന്നില്ല..” വി.വി.രാജേഷ് ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ..

വിവരണം ഇന്നലെ വൈകുന്നേരം പ്രാചരണത്തിന് ഇറങ്ങിയപ്പോള്‍ പോസ്റ്ററുകള്‍ ആരും തന്നെ വാങ്ങിയില്ല. അവര്‍ ബിജെപിയാണെന്ന് പറഞ്ഞപ്പോള്‍ ഗേറ്റ് പോലും തുറുന്നില്ല. എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പൊറേഷനില്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും നേതാവുമായ വി.വി.രാജേഷിന്‍റെ പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിയെ ജനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന വിലാപം തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വി.വി.രേജേഷ് പങ്കുവെച്ചു എന്ന തരത്തിലാണ് സുദര്‍ശനം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരമൊരു സ്ക്രീന്‍ഷോട്ട് […]

Continue Reading

ബിജെപിക്ക് വേണ്ടി മാര്‍ച്ചില്‍ പങ്കെടുത്ത യുവതിയാണോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? വസ്‌തുത ഇതാണ്..

വിവരണം അടിപൊളി ബിജെപിക്ക് വേണ്ടി പണിയെടുത്തതിന് സീറ്റ് കോണ്‍ഗ്രസ് വക.. എന്ന തലക്കെട്ട് നല്‍കി ഒരു പെണ്‍കുട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തുള്ള പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളറിട ബ്ലോക്ക് ഡിവഷനിലെ സ്ഥാനാര്‍ത്ഥിയായ ആനി പ്രസാദ് ജെ.പിയുടെ ചിത്രം ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്. ആനി പ്രസാദ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ബിജെപിയുടെ സമരത്തില്‍ പങ്കെടുക്കുകയും പോലീസുകാരുമായി അടിപിടിയുണ്ടാക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു എന്നതാണ് അവകാശവാദം. വിശാഖ് വിജയന്‍ എന്ന വ്യക്തിയുടെ […]

Continue Reading

ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തി പിഎസ്‌സിക്കെതിരെ വ്യാജ പ്രചരണം…

വിവരണം ജോലി കിട്ടാത്തതില്‍ മനംനൊന്ത് തിരുവനന്തപുരം സ്വദേശി അനു കുറിപ്പ് എഴുതി വച്ചശേഷം ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ദുഃഖത്തില്‍ ആഴ്ത്തിയിരുന്നു.  ഇതേതുടര്‍ന്ന് പ്രതിപക്ഷവും ഇതര പാര്‍ട്ടികളും ഭരണ പക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ആരംഭിച്ചു. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും  ജോലി ലഭിക്കാത്തതിനാലാണ് അനു ആത്മഹത്യ ചെയ്തതെന്ന് പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരംഭിച്ചു.  ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.   archived link FB post “അനു ജനറൽ കാറ്റഗറി ആയതുകൊണ്ടാണ് ജോലി […]

Continue Reading

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രോഗിക്ക് ചികിത്സ നിഷേധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ദുഷ്പ്രചരണം…

വിവരണം  ഇത് ചിറയിൻകീഴ് government thaluk ഹോസ്പിറ്റലിലെ ഡോക്ടറാണ് . ഇനി കാര്യത്തിലേക്ക് കടക്കാം ഇന്ന് വൈകുന്നേരം ശാസ്തവട്ടം government ഹോസ്പിറ്റലിൽ നിന്നും ഡോക്ടറുടെ റെഫർലെറ്ററുമായി ലിമ എന്ന കാലിന് സ്വാധീന കുറവുള്ള സ്ത്രീയെ(എന്റെ ഭാര്യയെ)കൗണ്ട് കുറവുള്ള പനിയെതുടർന്ന് ചിറയിൻകീഴ് താലൂക് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നിട്ട് 2 മണിക്കൂറോളം അവിടെ ഇരുന്നിട്ടും പല പ്രാവശ്യം എന്റെ13 വയസ്സുള്ളമകൻ ഈ ഡോക്ടറെ കണ്ട് കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നു നോക്കാനോ വേണ്ടുന്നകാര്യങ്ങൾ ചെയ്യാനോ ഇവർ തയ്യാറായില്ല.എന്റെ സുഹൃത്തുക്കളെ കൊണ്ട് പല […]

Continue Reading

സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്നാണ് അവസാന നിമിഷം വികെ പ്രശാന്തിനെ ഒഴിവാക്കിയോ..?

വിവരണം  Asianet News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 17 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്കിയിരിക്കുന്നത്. “വിജയത്തിന് പിന്നാലെ വെട്ടിനിരത്തൽ: വികെ പ്രശാന്തിനെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഒഴിവാക്കി സിപിഎം” എന്ന അടിക്കുറിപ്പുമായി ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB Post “തിരുവനന്തപുരം സര്‍ക്കിൾ സഹകരണ യൂണിയന്‍റെ സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്നാണ് അവസാന നിമിഷം വി കെ പ്രശാന്തിനെ ഒഴിവാക്കിയത്. വികെ […]

Continue Reading

ഗെയിം കളിക്കവേ കുട്ടിയുടെ കൈയിലെ മൊബൈൽ ഫോൺ ചുടായി പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചോ…?

വിവരണം  Kundara News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 6 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “40 മിനിറ്റിലേറെ ഗെയിം കളിച്ചുക്കൊണ്ടിരുന്ന കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ അമിതമായി ചുടായി പൊട്ടിത്തെറിച്ച് ഇന്ന് തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ..കുട്ടികളുടെ കൈയ്യിൽ മൊബൈൽ കൊടുക്കരുത് എന്ന് പറയുന്നില്ല അത് നിങ്ങളെക്കൊണ്ട് സാധിക്കില്ല❗കൊടുത്തോളൂ… ക്രമേണ കാഴ്ചശക്തി കുറയുകയും തലച്ചോറിനെ ബാധിച്ച് ബുദ്ധി സ്ഥിരത നഷ്ടപ്പെടുകയും മറ്റനേകം അസുഖങ്ങളിലേക്കും എത്തിക്കൊള്ളട്ടെ എന്നാലും സാരമില്ല❗പക്ഷെ ഇതുപോലെ പൊടുന്നനെ ദാരുണമായി […]

Continue Reading

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കുമ്മനം രാജശേഖരന്‍റെ ചിത്രമാണോ ഇത്?

വിവരണം പ്രളയം ബാധിച്ച സ്ഥലങ്ങളിലെത്തി നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുമ്മനം രാജേട്ടന്‍ എന്ന പേരില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് 14ന് ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പേജില്‍ നിന്നും അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിന്  ഇതുവരെ 50ല്‍ അധികം ഷെയറുകളും 132ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കുമ്മനം രാജശേഖരന്‍റെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത […]

Continue Reading

സെക്രട്ടറിയേറ്റ് മതില്‍ ചാടി കടന്ന ശില്‍പ കെഎസ്‌യു പ്രവര്‍ത്തകയല്ലേ?

വിവരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെയുള്ള സമരം കെഎസ്‌യു ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരള സര്‍വകലാശാലയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയതുള്‍പ്പടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെഎസ്‌യു സമരം നടത്തി വരുന്നത്. ഇതിനിടയിലാണ് ജൂലൈ 17ന് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിനിടയില്‍ ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കടന്നുകയറാനും ശ്രമിച്ചു. ഈ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ വനിത പോലീസിന്‍റെ […]

Continue Reading