കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരി- ദൃശ്യങ്ങള്‍ തുര്‍ക്കി ഭൂകമ്പത്തില്‍ നിന്നുള്ളതല്ല…

തുര്‍ക്കി-സിറിയ ഭൂകമ്പ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനു ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിരുന്നു. മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നവയും ഇതിലുണ്ട്. അനേകായിരം പേരുടെ ഉറ്റവരെയും ഉടയവരെയും ഭൂകമ്പം തട്ടിയെടുത്തു.  ചെറിയ കുട്ടികളും ഇക്കൂട്ടത്തില്‍ പെടും. തുര്‍ക്കിയില്‍  നിന്നുള്ളതാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോ  ആണിത്.  പലരും ഇതിനോടകം കണ്ടിട്ടുണ്ടാകും.  പ്രചരണം  ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ശിശുവിന് മൂന്നു വയസുകാരി തന്‍റെ വസ്ത്രം ഉയര്‍ത്തി […]

Continue Reading

Russia-Ukraine Conflict: നിലവിലെ സംഘര്‍ഷത്തില്‍ നിന്നുള്ളത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്…

യുക്രൈൻ-റഷ്യ സംഘർഷം തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ റഷ്യയെ അനുകൂലിച്ചു കൊണ്ടും  യുക്രൈനെ അനുകൂലിച്ച് കൊണ്ടും പലരും നിലപാടുകൾ സ്വീകരിക്കുന്നുണ്ട്.  എന്നാൽ എല്ലാവരും യുദ്ധത്തെ അതിശക്തമായി അപലപിക്കുക തന്നെയാണ്. ഇതിനായി പലരും യുദ്ധ മുഖത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  യുദ്ധമുഖത്ത് നിന്നുള്ള അതി ദൈന്യതയാര്‍ന്ന ഒരു ചിത്രം പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.  തോക്കുമായിരുന്നു നിൽക്കുന്ന സൈനികനും അയാളെ ഭയന്ന് ഒരു മൂലയിൽ ഒളിച്ചു നിൽക്കുന്ന ഒരു പിഞ്ചു ബാലനുമാണ് ചിത്രത്തിലുള്ളത്.  ഈ ചിത്രം യുക്രൈൻ-റഷ്യ […]

Continue Reading

FACT CHECK: ഐഎസ് തീവ്രവാദികളുടെ സിറിയയിലെ ക്രൂരതയുടെ പഴയ വീഡിയോ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

അഫ്ഗാനിസ്ഥാനിലെ ഏതാണ്ട് മുഴുവൻ  പ്രവിശ്യകളും താലിബാൻ അധീനതയിലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ താലിബാൻ ക്രൂരതകളെ തുറന്നുകാട്ടുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഈയിടെ വാട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. വീഡിയോയിൽ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടി ബന്ധിതനായ ഒരു യുവാവിനെ നേർക്ക് നിർദാക്ഷിണ്യം വെടിയുതിർത്ത് കൊല്ലുന്ന അതിക്രൂര ദൃശ്യങ്ങളാണ് ഉള്ളത്.  താലിബാൻ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാൻ ജനങ്ങളോട് ചെയ്യുന്ന ക്രൂരത എന്നമട്ടിൽ ഈ വീഡിയോയ്ക്ക് […]

Continue Reading

ഈ പിഞ്ചു കുഞ്ഞ് യുപി പോലീസിന്‍റെ മര്‍ദ്ദനമൂലമല്ല പരിക്കേറ്റത്. സത്യാവസ്ഥ ഇങ്ങനെ…

വിവരണം  യുപിയില്‍ പോലിസ് ജാതിയുടെയും മതത്തിന്‍റെയും പേരില്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും ഒഴാവാക്കുന്നില്ല. അവരെയും ക്രൂരമായി വേട്ടയാടുന്നു എന്ന തരത്തിലുള്ള പല പോസ്റ്റുകളും അനേകം പേര്‍ പങ്കു വയ്ക്കുന്നുണ്ട്.  30 ഡിസംബര്‍ മുതല്‍ സമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഹിജാബ് ധരിച്ച ഒരു സ്ത്രിയുടെ കയ്യില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പിഞ്ചു കുഞ്ഞിനേയും നമുക്ക് കാണാം. കുഞ്ഞിന്‍റെ കഴുത്തിലും നടുവിലും പരിക്കുകള്‍ നമുക്ക് ചിത്രത്തില്‍ കാണുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ […]

Continue Reading