പഴയ വീഡിയോ വെച്ച് സിറിയയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ സുന്നി തീവ്രവാദികളുടെ ലൈംഗിക അടിമയായി  തട്ടി കൊണ്ട് പോകുന്നു എന്ന് വ്യാജപ്രചരണം    

സിറിയയിൽ ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ സുന്നി മുസ്ലിം തീവ്രവാദികൾ പീഡിപ്പിക്കാൻ കൊണ്ട് പോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പട്ടാളക്കാരൻ ഒരു വനിതയെ കൈയിൽ എടുത്ത് പോകുന്നതായി കാണാം. ഈ പട്ടാളം ഈ വനിതയെ […]

Continue Reading

മുസ്ലിം വയോധിക എച്ച്‌ഐ‌വി പടര്‍ത്തിയേക്കാമെന്ന് വര്‍ഗീയത  പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…    

മുസ്ലിം വേഷം ധരിച്ച ഒരു സ്ത്രീ തന്‍റെ മുന്നില്‍ നില്‍ക്കുന്ന യുവതിയെ സൂചി കൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ വൈറലാകുന്നുണ്ട്, പ്രചരണം  മുസ്ലിം വേഷം ധരിച്ച സ്ത്രീ ക്യൂവില്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന യുവതിയെ അവള്‍ അറിയാതെ തന്‍റെ കൈയ്യിലുള്ള എന്തോ ഒന്നു കൊണ്ട് തോളില്‍ സ്പര്‍ശിക്കുന്നതും യുവതി ഞെട്ടി തിരിഞ്ഞു നോക്കുന്നതും എന്തോ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. “ഞെട്ടിക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ ഒരു മുസ്ലീം […]

Continue Reading

തുര്‍ക്കിയില്‍ നിന്നുള്ള പഴയ ചിത്രം മൊറോക്കോ ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം ഇതുവരെ  2012 ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2059 പേർക്ക് പരിക്കേട്ടിട്ടുണ്ട് എന്നും ഇതിൽ 1404 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്തകള്‍ അറിയിക്കുന്നു. അൽഹൗസിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. ഇവിടെ 1293 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.11 നാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അറ്റ്‌ലസ് പർവതപ്രദേശമായ അൽഹൗസിലെ ‘ഇഖിലാ’യിരുന്നു പ്രഭവകേന്ദ്രം.  മൊറോക്കോയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും ചിത്രങ്ങളും പലരും സാമൂഹ്യ […]

Continue Reading

തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി സംസ്ക്കരിക്കുന്നു… പ്രചരിക്കുന്നത് ഉക്രയ്നില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍

മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങളുമായി അനാവശ്യമായി ബന്ധപ്പെടുത്തി പല സംഭവങ്ങളും പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നാം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെയുള്ളത്. ഏതാണ്ട് അര ലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടമായ തുർക്കി സിറിയ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പലരുടെയും മൃതദേഹങ്ങൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമായത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കൂട്ടിയിട്ട് സംസ്ക്കരിക്കുന്നുവെന്ന  എന്ന വാദത്തോടെയാണ് വീഡിയോയുടെ  പ്രചരണം.   പ്രചരണം നിരവധി മൃതദേഹങ്ങള്‍ ഏതാനും പേര്‍ ചേര്‍ന്ന്  നീളത്തിലുള്ള […]

Continue Reading

തുർക്കി ഭൂകമ്പം മൂലം ഭൂമിയിലുണ്ടായ വിള്ളല്‍ -പ്രചരിക്കുന്നത് ചൈനയിൽ നിന്നുള്ള പഴയ വീഡിയോ

തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്ത തുടർച്ചയായ ഭൂകമ്പങ്ങള്‍ക്ക്  ശേഷം, രണ്ട് രാജ്യങ്ങളുടെയും അതിർത്തി മേഖലയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന്‍റെ ഫലമായി ഉണ്ടായതെന്ന് അവകാശപ്പെടുന്ന 300 കിലോമീറ്റർ നീളമുള്ള വിള്ളലിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോയില്‍ അനേകം കിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍ ഉണ്ടായതായി കാണാം. പ്രസ്തുത ഭൂപ്രദേശത്ത് കെട്ടിടങ്ങളോ വൃക്ഷങ്ങളോ ഒന്നും തന്നെയില്ല. “തുർക്കി സിറിയ ഭൂകമ്പം ഭൂമിയുടെ പുറംതോടിൽ 300 കിലോമീറ്റർ […]

Continue Reading

കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരി- ദൃശ്യങ്ങള്‍ തുര്‍ക്കി ഭൂകമ്പത്തില്‍ നിന്നുള്ളതല്ല…

തുര്‍ക്കി-സിറിയ ഭൂകമ്പ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനു ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിരുന്നു. മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നവയും ഇതിലുണ്ട്. അനേകായിരം പേരുടെ ഉറ്റവരെയും ഉടയവരെയും ഭൂകമ്പം തട്ടിയെടുത്തു.  ചെറിയ കുട്ടികളും ഇക്കൂട്ടത്തില്‍ പെടും. തുര്‍ക്കിയില്‍  നിന്നുള്ളതാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോ  ആണിത്.  പലരും ഇതിനോടകം കണ്ടിട്ടുണ്ടാകും.  പ്രചരണം  ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ശിശുവിന് മൂന്നു വയസുകാരി തന്‍റെ വസ്ത്രം ഉയര്‍ത്തി […]

Continue Reading

ഭൂകമ്പത്തിൽ മൂന്ന് പേരെ രക്ഷിച്ച നായയുടെ കൈ ചുംബിക്കുന്ന തുർക്കി ഇമാം- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും പലരും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട് . ഒരു ഇമാം നായയുടെ കാലിൽ ചുംബിക്കുന്നതായി അവകാശപ്പെടുന്ന ഒരു ചിത്രം ഈയിടെ വൈറലായിട്ടുണ്ട്.   പ്രചരണം  ഇസ്ലാമിക വസ്ത്രം ധരിച്ച ഒരാൾ ആൾക്കൂട്ടത്തിന് മുന്നിൽ നായയുടെ മുന്‍കാലിൽ ചുംബിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  അതിനോടൊപ്പമുള്ള ഇംഗ്ലിഷ് വാചകങ്ങള്‍: “Turkish Imam kissing the hand of a dog who saved three people during the Turkey earthquake. […]

Continue Reading

ഭൂകമ്പം മുന്‍കൂട്ടി മനസ്സിലാക്കുന്ന പൂച്ചകള്‍… ദൃശ്യങ്ങള്‍ തുര്‍ക്കിയിലെതല്ല…

പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് മൃഗങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമെന്ന വിശ്വാസം പലരും പിന്തുടരുന്നുണ്ട്. കൊടുങ്കാറ്റും ഭൂകമ്പവും പോലെ പ്രകൃതി ദുരന്തങ്ങൾ  മുന്‍കൂട്ടിയറിയുന്ന മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള കഥകൾ ധാരാളമുണ്ട്. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെത്തുടർന്ന്, ഇത്തരം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രചരണം  പ്രചരിക്കുന്ന വീഡിയോയിൽ ഒരു പെറ്റ് സ്റ്റോറിലെ ഒരു കൂട്ടം പൂച്ചകൾ ഉറക്കമുണർന്ന് മുറിയിൽ പരിഭ്രാന്തരായി ഓടുന്നത് കാണിക്കുന്നു. മുറി കുലുങ്ങാന്‍ തുടങ്ങുന്‍മ്പോള്‍ തന്നെ  പൂച്ചകള്‍ സുരക്ഷിതമായ ഇടത്ത് രക്ഷ നേടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  […]

Continue Reading

കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ പഴയ വീഡിയോകള്‍ തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഫെബ്രുവരി 6-7 തീയതികളില്‍ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ പ്രതികൂല കാലാകാസ്ഥയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പൊഴും ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങള്‍ – തുര്‍ക്കി ഭൂകമ്പത്തെ തുടര്‍ന്നാണ് എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതും റോഡരുകിലെ ഒരു കെട്ടിടം നിമിഷാര്‍ദ്ധ നേരം കൊണ്ട് തകര്‍ന്നു ഭൂമിയില്‍ പതിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ […]

Continue Reading

തുര്‍ക്കി ബീച്ചില്‍ ഭൂചലനത്തിന് ശേഷം സുനാമി- പ്രചരിക്കുന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

സമീപകാലത്ത് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും അവക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ രക്ഷാപ്രവർത്തന സംഘങ്ങള്‍ പരിശ്രമിക്കുന്ന ദൃശ്യങ്ങളും ഓൺലൈനിൽ വ്യാപകമായി കാണാം. തുർക്കിയിലുണ്ടായ സുനാമിയാണ് എന്ന അവകാശവാദവുമായി ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്. തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിന് ശേഷം ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഒരു സുനാമിയുടെ ദൃശ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. പ്രചരണം  ഒരു കടല്‍തീരത്ത് ആളുകള്‍ ഉല്ലസിക്കുന്നതിനിടെ കൂറ്റന്‍ സുനാമിത്തിരകള്‍ ഉണ്ടാകുന്നതും പ്രാണഭയത്തോടെ ആളുകള്‍ കരയിലേയ്ക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭൂകമ്പത്തിന് ശേഷം […]

Continue Reading

തുര്‍ക്കി ഭൂചലനത്തില്‍ റസ്റ്റോറന്‍റ് അടുക്കള കുലുങ്ങുന്ന ദൃശ്യങ്ങള്‍- രണ്ടു കൊല്ലം പഴയതാണ്…

ഫെബ്രുവരി ആറ്. ഏഴ് ദിവസങ്ങളില്‍  7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയിൽ വലിയ നാശം വിതച്ച വാര്‍ത്ത ഇതിനോടകം വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കഴിഞ്ഞു.  അതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെടുത്തി നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 6 ന് തുർക്കിയിലും വടക്കൻ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 20000 ലധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു.  ഇതിനിടെ  കെട്ടിടം കുലുങ്ങിയതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി ഓടാൻ തുടങ്ങുന്ന ഒരു റസ്റ്റോറന്‍റ് അടുക്കളയുടെ  സിസിടിവി ദൃശ്യങ്ങൾ […]

Continue Reading

കാറിനുള്ളില്‍ നിന്ന് പകര്‍ത്തിയ ഭൂചലന ദൃശ്യങ്ങള്‍… തുര്‍ക്കിയില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

ഫെബ്രുവരി 6 ന് തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ 7.8, 7.6, 6.0 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങൾ ഉണ്ടാവുകയും തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആയിരക്കണക്കിന് പേരുടെ ജീവഹാനിയടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ ലേഖനം എഴുതുമ്പോൾ മരിച്ചവരുടെ എണ്ണം ഏകദേശം 5000 ആയിരുന്നു. ഭൂകമ്പങ്ങളുടെ നിരവധി പഴയ വീഡിയോകൾ ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോ ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചു.  പ്രചരണം  കാറിനുള്ളില്‍ വച്ച് […]

Continue Reading

‘തുര്‍ക്കി ഭൂചലനത്തിന്‍റെ ലൈവ് ദൃശ്യങ്ങള്‍’- പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…

2023 ഫെബ്രുവരി 06 ന് തുർക്കി-സിറിയ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ വലിയ ഭൂചലനം 2000 ത്തോളം പേരുടെ ജീവന്‍ ഇതുവരെ അപഹരിക്കുകയും കൊടിക്കണക്കിന് രൂപയുടെ നാശമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഭൂചലനത്തിന്‍റെ പല തല്‍സമയ ദൃശ്യങ്ങളും ദുരന്ത സ്ഥലത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ തുര്‍ക്കിയില്‍ കെട്ടിടം തകര്‍ന്നു വീഴുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തുർക്കിയിലെ ഭൂകമ്പത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോയില്‍ ഒരു കെട്ടിടം തകർന്നുവീഴുന്നതു കാണാം.  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  “ഭൂകമ്പം💥 നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. […]

Continue Reading

FACT CHECK: GTA 5 വീഡിയോ ഗെയിമിലെ ദൃശങ്ങള്‍ തുര്‍ക്കിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നു…

വിവരണം  തുര്‍ക്കി എന്ന രാജ്യം ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഫ്രാന്‍സിനെതിരെയുള്ള പ്രതിഷേധം, ഭൂകമ്പം, സുനാമി, തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിങ്ങനെ അനേകം പ്രതിസന്ധികള്‍ക്ക് ഇടയിലാണ് ഇപ്പോള്‍ തുര്‍ക്കി. ഈ കഴിഞ്ഞ ദിവസം മുതല്‍ തുര്‍ക്കിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്.  ഒരു വിമാനം ലാണ്ടിങ്ങിനായി റണ്‍വേയിലേക്കിറങ്ങുന്നതും അതേസമയം തന്നെ ഒരു ഓയില്‍ ടാങ്കര്‍ അതിവേഗം എത്തി റണ്‍വേയില്‍ വിമാനത്തിന്‍റെ പാതയ്ക്ക് കുറുകെ കൊണ്ടുവന്ന് നിര്‍ത്തുന്നതും ഉടന്‍ പൈലറ്റ്‌ വിമാനം ടേക്ക് ഓഫ് […]

Continue Reading

FACT CHECK: ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവഷിഷ്ടങ്ങള്‍ക്കിടയില്‍ യജമാനന്മാരെ തിരയുന്ന നായകളുടെ ചിത്രം തുര്‍ക്കിയിലേതല്ല…

വിവരണം തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 24 പേര് മരിക്കുകയും 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ രണ്ടു ചിത്രങ്ങളെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്.  ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  “ഇന്ന് തുർക്കി ഭൂകമ്പത്തിൽ നിന്നുള്ള ഹൃദയഭേദകമായ കാഴ്‌ചയാണിത്..  തകർന്ന കെട്ടിടത്തിനടിയിൽനിന്നും തന്റെ ഉടമസ്ഥനെ രക്ഷപ്പെടുത്താൻവേണ്ടി കരയുന്ന പെറ്റ് ഡോഗ്   ഈ ചിത്രം […]

Continue Reading

FACT CHECK: റോഡില്‍ നിസ്കരിക്കുന്നവര്‍ക്കുനെരെ പോലീസ് വാട്ടര്‍ കാനോന്‍ ഉപയോഗിക്കുന്ന ഈ ദൃശ്യങ്ങള്‍ ഫ്രാന്‍സിലെതല്ല…

സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ഫ്രാന്‍സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വാട്ടര്‍ കാനോന്‍ ഉപയോഗിച്ച് റോഡില്‍ നിസ്കരിക്കുന്ന ജനങ്ങളെ ഓടിക്കുന്നു എന്ന വാദത്തോടെയാണ് പ്രചരിക്കുന്നത്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോയുടെ ടീം ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഫ്രാന്‍സിലെതല്ല പകരം തുര്‍ക്കിയെലതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link ഒരു ടാങ്ക് വെള്ളം അടിച്ച് റോഡില്‍ നിസ്കരിക്കുന്ന ജനങ്ങളെ ഓടിക്കുന്നത് നമുക്ക് മുകളില്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീഡിയോയോടൊപ്പം പ്രചരിക്കുന്ന […]

Continue Reading

ലൂപ്പോ കമ്പനി കേക്കിനുള്ളില്‍ മാരകമായ ഗുളിക ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന് ദുഷ്പ്രചരണം…

വിവരണം നന്മമരം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവധി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ” എന്ന വിവരണത്തോടെ രണ്ടു മൂന്നു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ബിസ്കറ്റിനുള്ളിലും […]

Continue Reading