ആര്‍എസ്‌എസ് വേഷത്തിലും പാട്ടിലും ജെയിക്കിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയോ? വീഡിയോക്ക് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ പാടിയ പാട്ടിനെയും വേഷത്തെയും കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രധാന ചര്‍ച്ച. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തലയില്‍ ആര്‍എസ്എസ് കൊടിയില്‍ നാവില്‍ ആര്‍എസ്എസ് താളവുമായി ജയിക്കിന് വോട്ട് ചോദിച്ച് ഡിവൈഎഫ്ഐ എന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഒരു വീഡിയോയും അതിന്‍റെ തലക്കെട്ടുമാണ് പ്രചരണത്തിന് ആധാരം. ആര്‍എസ്എസ് ഗണഗീതത്തിന്‍റെ താളത്തില്‍ ജയിക്കിന് വേണ്ടി പാട്ടുപാടി […]

Continue Reading

എസ്‌ഡി‌പി‌ഐ പ്രവര്‍ത്തകരുടെ ഈ ചിത്രം കേരളത്തിലെതല്ല, കര്‍ണ്ണാടകയില്‍ നിന്നുള്ളതാണ്…

കാഞ്ഞിരപ്പള്ളി പാറത്തോട് ഒമ്പതാം വാർഡ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നിരുന്നു. പാറത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ഐ.യിലെ ജോസിന അന്ന ജോസ് 369 വോട്ട് നേടി വിജയിച്ചു. എസ്.ഡി.പി.ഐ. സ്ഥാനാർഥി ഫിലോമിന ബേബി 341 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.   പ്രചരണം എസ്ഡിപിഐ പ്രവർത്തകർ പതാകയുമായി സംഘം ചേർന്ന് […]

Continue Reading

ജയിലില്‍ കഴിയുന്ന പിഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ഡിവൈഎഫ്ഐ കാവല്‍ നില്‍ക്കുമെന്ന് എ.എ.റഹീം പറഞ്ഞോ? വസ്‌തുത അറിയാം..

സംസ്ഥാനത്ത് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട്-എസ്‌ഡിപിഐ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനിടയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പിടിയിലായ നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. സംസ്ഥാനത്തിന്‍റെ പൊതുസ്വത്തിന് നാശനഷ്ടം വരുത്തിയതിന് വലിയ തുക കെട്ടിവയ്ക്കാതെ പിഎഫ്ഐ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കില്ലായെന്ന് കോടതിയും വ്യക്തമാക്കി. ഇതിന് പിന്നാലെ പിഎഫ്ഐ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും വന്നു. അതെ സമയം നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ കഴിയാത വന്ന സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്യും. ഇതോടെ എസ്‌ഡിപിഐ, […]

Continue Reading

കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഞ്ചാവുമായി പിടിച്ച ‘SFI’ക്കാരെ അറസ്റ്റ് ചെയ്തതിന് മലപ്പുറം അരിക്കോട് പോലീസ് സ്റ്റേഷനിൽ ഭീക്ഷണി പെടുത്തുന്ന ‘സി.പി.എം.പ്രവർത്തകർ,,,!!!* ലഹരിക്കെതിരെ പോരാടുകയല്ല ഇവർ യഥാർഥത്തിൽ ചെയ്യുന്നത്, വളർന്നുവരുന്ന തലമുറകളെ വഴിതെറ്റിക്കൽ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്… ഇങ്ങനെ തന്നെ No.1 കേരളം വളരട്ടെ. “അനുഭവം ഗുരു”. നാളെ നമ്മുടെ മക്കളും ഇതുപോലെ ആകാതെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കാം… എന്ന തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. മലപ്പുറം അരീക്കോട് പോലീസ് കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ […]

Continue Reading

ഭാരത് ജോഡോ: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മദ്യലഹരിയിലെന്ന് പ്രചരണം… എന്നാല്‍ സത്യമിതാണ്…

ഭാരത് ജോഡോ യാത്ര കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് പര്യടനം തുടരുകയാണ്. ഇന്ന് എറണാകുളത്താണ് യാത്ര പുരോഗമിക്കുന്നത്.  ജോഡോ യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി മദ്യപിച്ചിട്ടാണ് സഞ്ചരിക്കുന്നത് എന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.   പ്രചരണം  കോൺഗ്രസ് പ്രവർത്തകര്‍ റസ്റ്റോറന്‍റിന് ഉള്‍വശം പോലെ തോന്നിക്കുന്ന മുറിയില്‍ നിന്നും ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാകുന്നത്. മദ്യം ഉപയോഗിക്കുന്നതിന്‍റെ സൂചനകളൊന്നും ദൃശ്യങ്ങളിൽ വ്യക്തമല്ലെങ്കിലും ഇവര്‍ മദ്യലഹരിയിലാണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന […]

Continue Reading

മധ്യപ്രദേശില്‍ രാം നവമിയുടെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയുന്നതിന്‍റെ വീഡിയോയല്ല ഇത്…

രാം നവമിക്ക് മധ്യപ്രദേശില്‍ ഒരുക്കിയ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് കല്ലെറിഞ്ഞ സ്ത്രികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ ഒരു കൂട്ടം സ്ത്രികള്‍ കല്ലേറ് നടത്തുന്നതും പിന്നിട് […]

Continue Reading

RAPID FC : ഇപ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത ഇതെ സ്ത്രീ തന്നെയാണോ മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തും കോട്ടയത്തും സമരം ചെയ്ത ആ കോണ്‍ഗ്രസ് പ്രവര്‍ത്തക? വസ്‌തുത അറിയാം..

കെ-റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നിരവധി പേരെയാണ് പോലീസ് കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് കല്ലുകള്‍ ഇടുന്ന സ്ഥലങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ നടക്കു്ന്നത്. നിരവധി വീഡിയോകള്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. അതിനിടയിലാണ് മുന്‍പ് പുതുപ്പള്ളിയിലും കൊല്ലത്തുമെല്ലാം കോണ്‍ഗ്രസിന് വേണ്ടി സമരം ചെയ്ത സ്ത്രീ ഇപ്പോള്‍ കെ-റെയില്‍ സമരത്തിനുമെത്തിയിട്ടുണ്ട് എന്ന പേരില്‍ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. അനങ്ങന്നടി സൈബര്‍ സഖാക്കള്‍ എന്ന പേരിലുള്ള […]

Continue Reading

FACT CHECK: അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖര്‍ നിവേദനം ഒപ്പിട്ടു നല്‍കിയെന്ന് തെറ്റായ പ്രചരണം…

പ്രസവശേഷം അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കി എന്ന പേരില്‍ വിവാദങ്ങള്‍ ഉണ്ടായതും അനുപമ-അജിത്ത് ദമ്പതികൾക്ക് പോരാട്ടങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ തിരിച്ചു കിട്ടിയതുമെല്ലാം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാമെല്ലാവരും അറിഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇതേച്ചൊല്ലി ചൂടുപിടിച്ച ചർച്ചകളാണ് നടന്നത്. അനുപമയുടെ ഭാഗത്തും ആന്ധ്ര ദമ്പതികളുടെ ഭാഗത്തും പക്ഷം പിടിച്ച് ഒരുപാട് പേർ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചു.  അനുപമയുടെ ഭാഗത്താണ് ന്യായം എന്നും അതല്ല ആന്ധ്ര ദമ്പതികള്‍ക്കാണ് കുഞ്ഞിനെ നല്‍കേണ്ടിയിരുന്നത് എന്നും പലരും വാദിച്ചു. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

FACT CHECK: സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

പ്രചരണം  വണ്ടിപ്പെരിയാറിൽ 6 വയസ്സുള്ള പെൺകുഞ്ഞിനെ അർജുൻ എന്ന അയല്‍വാസി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ രാഷ്ട്രീയം വെളിപ്പെടുത്തിയാണ് മാധ്യമങ്ങള്‍ വാർത്ത നൽകിയത്. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  “പീഡനം നടത്താൻ വേണ്ടി പാർട്ടിയിലേക്ക് കടന്നു വരുന്നവരെ നിരീക്ഷിക്കും- വർഗീയ രാഘവൻ. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഒരു പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത് archived link FB post […]

Continue Reading

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്ഥാവന വ്യാജം..

വിവരണം കൊറോണ പശ്ചാത്തലത്തിലും ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞ സാഹചര്യത്തിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് ദേവസ്വം മന്ത്രി, കൊറോണ പശ്ചാത്തലത്തിലും മദ്രസകള്‍ തുറക്കാത്ത സാഹചര്യത്തിലും ഉസ്‌താദ്മാര്‍ക്ക് അതാത് മാസത്തെ ശമ്പളം സൗജന്യമായി നല്‍കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി.ജലീല്‍.. എന്ന പേരിലൊരു ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിനോജ് മാധവന്‍ നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇതുവരെ 3,600ല്‍ അധികം ഷെയറുകളും 89ല്‍ അധികം […]

Continue Reading