ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമണം നടത്തുന്നു… വീഡിയോയുടെ സത്യമിതാണ്…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവെന്നതിന് ശേഷം,  മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍  തൃക്കരിപ്പൂരില്‍ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്നാ പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്‍ലിം ലീഗിന്‍റെ ലോഗോ പതിപ്പിച്ച പച്ച വസ്ത്രങ്ങള്‍ ധരിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു വീടിന് മുന്നില്‍ വടികളുമായി നിന്ന്  ആക്രോശിക്കുന്നതും ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാസര്‍ഗോഡ്‌ തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തൃക്കരിപ്പൂരിൽ താലിബാൻ ലീഗ് […]

Continue Reading

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലസിത പാലക്കലിന് ലഭിച്ചത് വെറും 23 വോട്ടുകള്‍ മാത്രം..? പ്രചരണം വ്യാജം…

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യുഡിഎഫിന് മുന്നേറ്റമുണ്ടായി. അതുപോലെ ബിജെപിക്കും പലയിടത്തും കൂടുതല്‍ സീറ്റുകളും വോട്ടു വിഹിതവും ലഭിച്ചു. എല്‍ഡിഎഫിന് പുതിയ സീറ്റുകള്‍ നേടാനായെങ്കിലും സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാവുകയുമുണ്ടായി. തലശ്ശേരി നഗരസഭയിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി ലസിത പാലക്കലിന് വെറും 23 വോട്ടുകൾ മാത്രമേ നേടായുള്ളു എന്ന തരത്തിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  ലസിത പാലക്കലിന്‍റെ ചിത്രവും ഒപ്പം “23 വോട്ട് കഷ്ടപ്പെട്ട് നേടുക എന്ന് പറഞ്ഞാൽ അത് നിസ്സാര കാര്യമല്ല  എന്നാലും ആ 23 […]

Continue Reading

SDPIക്ക് ഇതര മതസ്ഥരായ ഹിജാബ് ധരിച്ച വനിതാ സ്ഥാനാര്‍ഥികള്‍..? പ്രചരിക്കുന്നത് വ്യാജ പോസ്റ്റര്‍…

സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും തെരുവീഥികള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാണ്.  ഇതിനിടെ എസ്ഡിപിഐ ഇതര മതസ്ഥരായ വനിതകളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നു […]

Continue Reading

വേങ്ങരയില്‍ മുഖം മറച്ച് ബുര്‍ഖ ധരിച്ച പോസ്റ്ററുമായി ലീഗ് വനിതാ സ്ഥാനാര്‍ഥി..? പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജം…

സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും തെരുവീധികള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാണ്.  ഇതിനിടെ മുഖം ബുർഖ ധരിച്ചു മറച്ച ഒരു മുസ്ലിം വനിതാ സ്ഥാനാര്‍ഥിയുടെ […]

Continue Reading

സമസ്തക്കെതിരെ മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിഎന്ന വാര്‍ത്തയുള്ള 24 ന്യൂസ് കാര്‍ഡ് വ്യാജം…

സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു.  പലതരം ആരോപണങ്ങളും വിമര്‍ശനങ്ങളും എക്കാലത്തെയും പോലെ ഇത്തവണയും സജീവമാണ്. മലപ്പുറം ജില്ലാപഞ്ചായത്ത് അരീക്കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഒരു ന്യൂസ്‌ കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  സമസ്ത നേതാവ് […]

Continue Reading

പള്ളിക്കരയില്‍ എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളി..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ ബാക്കി. ഇത്തവണ 17337 ഗ്രാമ പഞ്ചായത്തുകളിലാണ്  തെരഞ്ഞെടുപ്പ് നടക്കുക. എണ്ണം വര്‍ദ്ധിപ്പിച്ചതിനാല്‍ 23,576 വാര്‍ഡുകളില്‍ പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണം എല്ലായിടവും സജീവമാണ്. ഈ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ഇതര സംസ്ഥാന തൊഴിലാളിയെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കി എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍  പ്രചരിക്കുന്നുണ്ട്. പ്രചരണം  പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡിലേക്ക് പശ്ചിമബംഗാള്‍ സ്വദേശിയായ മുര്‍ഷിദ് ആലം മേസന്‍ എല്‍ഡി എഫ് പാനലില്‍ മത്സരിക്കുന്നുവെന്നാണ് പോസ്റ്ററിലെ വിവരണം.  മത്സരിക്കാന്‍ […]

Continue Reading

തീവ്ര ഇസ്ലാമിക നയങ്ങളുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു..? പ്രചാരണത്തിന്‍റെ സത്യമിങ്ങനെ…

വെല്‍ഫെയര്‍ പാര്‍ട്ടി തീവ്ര ഇസ്‍ലാമിക മുദ്രാവാക്യങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  യു‍‍ഡിഎഫ് പിന്തുണയോടെ കോഴിക്കോട് മുക്കം ഡിവിഷന്‍ 18-ാം വാര്‍ഡില്‍ മത്സരിക്കുന്ന സാറാ കൂടാരം എന്ന സ്ഥാനാര്‍ത്ഥിയുടെ പേരിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്‍ലാമിലൂടെ എന്ന മുദ്രാവാക്യത്തിനൊപ്പം മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററില്‍ കാണാം. എന്നാല്‍ പ്രചരണം വ്യാജമാണെന്നും പഴയ പോസ്റ്റര്‍ എഡിറ്റ് ചെയ്തതാനെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ്   […]

Continue Reading

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം…? പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിൽ നടക്കും രാഷ്ട്രീയ പാർട്ടികൾ എല്ലാവരും ഇപ്പോള്‍തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണങ്ങളുമായി സജീവമായി രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട്  മുസ്ലിം ലീഗ് പ്രവർത്തകർ പിഎംഎ സലാമിനും പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പിഎംഎ സലാമിനും പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനൊപ്പം മുസ്ലിം ലീഗ് നേതാക്കളുടെ വഴിവിട്ട നിലപാടുകള്‍, നയവൈരുധ്യങ്ങള്‍, കാപട്യം – മുസ്ലിം സമുദായം മനസ്സിലാക്കിയിരിക്കുന്നു എന്നൊക്കെ പ്രസംഗത്തില്‍ ഒരു […]

Continue Reading

ബീഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ക്കണ്ട് വിദേശത്തേയ്ക്ക് കടന്ന രാഹുല്‍ ഗാന്ധി..? വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത് പഴയ വീഡിയോ…

ബീഹാറില്‍ കോണ്‍ഗ്രസ്‌ ഭരണത്തിലെത്താനുള്ള സീറ്റ് നേടില്ലെന്ന് മുന്‍ധാരണ ഉണ്ടായിരുന്ന രാഹുല്‍ ഗാന്ധി നേരത്തെതന്നെ ഇന്ത്യയില്‍ നിന്നും മുങ്ങി വിദേശത്തേയ്ക്ക് പോയിരുന്നു എന്നാരോപിച്ച് ഒരു വീഡിയോയുമം ചിത്രവും പ്രചരിക്കുന്നുണ്ട്. പ്രചരണം  രാഹുല്‍ ഗാന്ധിയും ഒരു പെണ്‍കുട്ടിയും എയര്‍പോര്‍ട്ടിനുള്ളിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് രാഹുല്‍ ഗാന്ധി പോയത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രാഹുൽ ഗാന്ധി മരുമകൾ മറിയയുമൊത്ത് ഭാര്യയേയും മക്കളേയും കാണാനായി സൗത്ത് അമേരിക്കൻ രാജ്യങ്ങളിലേയ്ക്ക് ഇന്നലെ തന്നെ ഇന്ത്യ യിൽ നിന്നും […]

Continue Reading

ബീഹാറില്‍ മുസ്ലിം ലീഗ് ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചുവെന്ന് വ്യാജ പ്രചരണം…

ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള 243 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്‌ പൂർത്തിയായ ശേഷം ഇന്ന് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റുകളുമായി വിജയമുറപ്പിച്ച് ബഹുദൂരം മുന്നിലാണ്. ഭരണത്തിലെത്തുക ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം തന്നെയാണ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടർമാരാണ് ഉള്ളത്. സംസ്ഥാനത്തെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ലയായ കിഷൻഗഞ്ചിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് – 76.26% ഈ പശ്ചാത്തലത്തില്‍ ബിഹാറിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ബിജെപിയോട് ഒത്തുചേര്‍ന്നാണ് പ്രചരണം […]

Continue Reading

ഇലക്ഷന്‍ പോസ്റ്ററില്‍ മുസ്ലിം വനിതാ സ്ഥാനാര്‍ഥിക്ക് പകരം ഭര്‍ത്താവിന്‍റെ ചിത്രം…? പോസ്റ്ററിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്  നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍  ഒന്നാംഘട്ട പോളിംഗ് നടക്കും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11 ന് രണ്ടാംഘട്ടത്തിലും. ഈ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ മുസ്ലീം വനിതാ സ്ഥാനാര്‍ഥിക്ക് പകരം ഭര്‍ത്താവിന്‍റെ ചിത്രം […]

Continue Reading

തദ്ദേശ തെരഞ്ഞെടുപ്പ് 2025 തിയതി പ്രഖ്യാപിച്ചു എന്ന് പ്രചരിപ്പിക്കുന്ന മാതൃഭുമി ന്യൂസ് കാര്‍ഡ് പഴയത്, സത്യമറിയൂ…

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി, പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഔദ്യോഗിക വിജ്ഞാപനം എത്താന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഈ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു എന്നാ തരത്തില്‍ ഒരു വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  മാതൃഭുമി ന്യൂസിന്‍റെ പേരും ലോഗോയുമുള്ള വാര്‍ത്താ കാര്‍ഡില്‍ കാണുന്നത്,” mathrubhumi NEWS 06-11-2020 തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒന്നാം ഘട്ടം […]

Continue Reading

ഉത്തര്‍പ്രദേശില്‍ എസ്എസ്പി നേതാവിനെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ ബീഹാറില്‍ ബിജെപി നേതാവിനെ മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു…

ബിഹാറില്‍ ഒരു വേദിയിൽ ബിജെപി നേതാവിനെ ഒരാൾ പൂമാലയിട്ട് സ്വീകരിച്ചിതിനു പിന്നാലെ മർദ്ദിക്കുന്ന വിഡിയോ  പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു യോഗത്തില്‍ നേതാവിനെ ഒരു സംഘം ആളുകള്‍ മാലയിട്ട് സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം. മാല ചാര്‍ത്തി അടുത്ത നിമിഷം അയാളെ മര്‍ദ്ദിക്കുന്നതാണ് തുടര്‍ന്ന് കാണുന്നത്.  FB post archived link എന്നാൽ, തെറ്റിധരിപ്പിക്കുന്നതാണ് വിവരണമെന്നും ദൃശ്യങ്ങള്‍ക്ക് ബീഹാറുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ്  വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ […]

Continue Reading

ബീഹാറില്‍ ഇന്ത്യാ സഖ്യ രാളിയിക്കിടെ ബിരിയാണിക്ക് വേണ്ടി ഉന്തുംതള്ളും എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍  ഇന്ത്യാസഖ്യം സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തവർ ബിരിയാണിക്കായി അടികൂടിയ ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഭക്ഷണ വിതരണം നടത്തുന്ന ഒരിടത്ത് ജനക്കൂട്ടം തിക്കിത്തിരക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ബീഹാറില്‍ ഇന്ത്യാ മുന്നണിയുടെ റാലിയില്‍ നിന്നുള്ള ദൃശ്യങ്ങങ്ങളാണിത് എന്ന് പരിഹസിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബീഹാറിൽ കിണ്ടി മുന്നണിയുടെ റാലിയിൽ പങ്കെടുത്തവർ ബിരിയാണിക്ക് വേണ്ടിയുള്ള അടി..  റിപ്പോർട്ടർ ചാനൽ ഇതൊന്നും കാണില്ല” https://archive.org/details/screencast-www-facebook-com-2025-10-27-17-26-05 FB post archived link എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും […]

Continue Reading

‘മിസോറാം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി’- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

മിസോറാമിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റും പിടിച്ചെടുത്തു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. പ്രചരണം  “ഡിൽഹിക്കും, ഹരിയാനക്കും ശേഷം മിസ്സോറാമിലും കോൺഗ്രസ്സിന് #_പൂജ്യം  87% ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള  മിസോറാം തൂത്തുവാരി  ബിജെപി  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  ബിജെപി – 364 സീറ്റ്  കോൺഗ്രസ് – 2 സീറ്റ് “ എന്ന വാചകങ്ങളാണ് പ്രചരിക്കുന്ന പോസ്റ്ററിൽ കാണുന്നത്.   FB post archived link തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ബിജെപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവിടെ […]

Continue Reading

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന ബിജെപിയുടെ വാഹനം സ്ത്രികള്‍ നാടുകടത്തുന്നത്തിന്‍റെ പഴയ വീഡിയോ വൈറല്‍ ആകുന്നു…

പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇതിനിടെ ഉത്തരേന്ത്യയില്‍ സ്ത്രികള്‍ ബിജെപിയുടെ പ്രചരണത്തിനെത്തിയ ഒരു വാഹനത്തെ അസഭ്യം വിളിച്ച് ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ 3 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപിയുടെ പ്രചരണത്തിന് വന്ന വാഹനത്തെ ഗ്രാമവാസികള്‍ […]

Continue Reading

UP Elections | ഹരിയാനയിലെ വീഡിയോ ഉത്തര്‍പ്രദേശില്‍ വലിയ തോതില്‍ പശുകളെ കശാപ്പ് ചെയ്ത് തോലുരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഉത്തര്‍പ്രദേശില്‍ പശുകളെ വലിയ തോതില്‍ കശാപ്പ് ചെയ്ത് അവരുടെ തോലുരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link “പശുക്കടത്ത് ആരോപിച്ചു മനുഷ്യരെ തല്ലിക്കൊല്ലുന്നു. തോലിനു വേണ്ടി പശുക്കളെ തല്ലിക്കൊല്ലുന്നു..*Go matha […]

Continue Reading

ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രിയുടെ റാലി ഉപേക്ഷിച്ചു എന്ന വാർത്തയോടൊപ്പം നല്‍കിയിരിക്കുന്നത് ചണ്ഡീഗഡില്‍ നിന്നുള്ള പഴയ ചിത്രമാണ്

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ- ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ- നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പലയിടത്തും പഴയ പോലുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ സാധ്യമാകുന്നില്ല.  അതിനുപകരം ഓൺലൈൻ പ്രചരണം രാഷ്ട്രീയ പാർട്ടികൾ പരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അനുബന്ധിച്ച് ഉത്തരാഖണ്ഡിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ റാലി ബിജെപി സംഘടിപ്പിച്ചിരുന്നു.  എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം പിന്നീട് അത് ഉപേക്ഷിക്കേണ്ടിവന്നു  ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്   പ്രചരണം പ്രതികൂല കാലാവസ്ഥ മൂലം […]

Continue Reading

സ്മൃതി ഇറാനിയുടെ വാഹനം തടയുന്ന ഈ സംഭവത്തിന് നിലവിലെ യു.പി. തിരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല…

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞ് ജനങ്ങള്‍ അവരെ ആക്രമിച്ചു, പിന്നിട് മന്ത്രി ജീവനും കൊണ്ട് രക്ഷപ്പെട്ടു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഒരു സംഘം തടഞ്ഞു അവര്‍ക്കെതിരെ […]

Continue Reading

FACT CHECK: UPയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ജനങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബിജെപിയില്‍ സീറ്റ്‌ വിതരണത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ നിജസ്ഥിതി നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ബിജെപിയുടെ പോസ്റ്ററുകളുള്ള വാഹനങ്ങല്‍ക്കൂനെരെ അക്രമം നടക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

FACT CHECK: ‘വർഗീയ രാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് കാന്തപുരം’ എന്നത് വ്യാജപ്രചരണമാണ്…

പ്രചരണം  നിയമസഭ തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർത്ഥി പട്ടിക ഇനിയും പൂര്‍ണ്ണമായിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ഇതര പാര്‍ട്ടിക്കാരെ കുറിച്ചുള്ള അപവാദ പ്രചാരണങ്ങളും സൈബര്‍ അണികള്‍ സജീവമായി നടത്തുന്നുണ്ട്.  സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം അടുത്തിടെ ഏറ്റെടുത്ത  എ.വിജയരാഘവനെക്കുറിച്ച് ചില പ്രചരണങ്ങൾ  സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത കാലത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി.   ഇവയിൽ പലതും വെറും അടിസ്ഥാനരഹിതമായ വ്യാജപ്രചരണങ്ങൾ മാത്രമായിരുന്നുവെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ […]

Continue Reading

FACT CHECK: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

വിവരണം  മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി തന്‍റെ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടിരുന്നു. ഇതിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തയുടെ ചുവടു പിടിച്ച് മറ്റൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  അടൂര്‍ പ്രകാശ എംപിയുടെ പേരിലാണ് വാര്‍ത്ത. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇങ്ങനെയാണ്: “MP പണി എനിക്കും മതിയായി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് […]

Continue Reading

FACT CHECK: മലപ്പുറത്തുള്ള ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്തിനു ഒരേയൊരു വോട്ടാണ് ലഭിച്ചത് എന്ന പ്രചരണം വ്യാജമാണ്…

വിവരണം  തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരായി മാറിയ സ്ഥാനാര്‍ഥികളെ പറ്റിയുള്ള രസകരമായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പേരുകള്‍ കൊണ്ടും മറ്റു ചിലര്‍ പ്രചരണത്തിനിടയിലെ അബദ്ധങ്ങളും അമളികള്‍ കൊണ്ടും വരെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലപ്പുറം വണ്ടൂര്‍ പഞ്ചായത്ത് ഇമങ്ങാട് വാര്‍ഡിലെ  ബിജെപിയുടെ സ്ഥാനാര്‍ഥി സുല്‍ഫത്ത് ശ്രദ്ധേയയായത് ‘മോദി ഭക്തി’യുടെ പേരിലായിരുന്നു. മാധ്യമങ്ങള്‍ വഴി ഇക്കാര്യം സുല്‍ഫത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുല്‍ഫത്തിന്‍റെ പേരില്‍ മറ്റൊരു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ […]

Continue Reading

FACT CHECK: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല…

വിവരണം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത് കോവിഡ് മഹാമാരിക്കിടയിലാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും.  തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. “ഇപ്രാവശ്യം വീട്ടിലിരുന്ന് വോട്ടു ചെയ്യുവാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നു, ഏറെ സഹായകരം” എന്നാ തലക്കെട്ടിലെ വാര്‍ത്തയുടെ ഉള്ളടക്കവും അത് തന്നെയാണ്. അതായത് എല്ലാവര്‍ക്കും വീട്ടിലിരുന്നു തന്നെ […]

Continue Reading