കാനഡയില്‍ തീവ്രവാദ ആക്രമണം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

പഹൽഗാം തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം തീവ്രവാദികളെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ കാനഡയില്‍ തീവ്രവാദി ആക്രമണമെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡില്‍ ഏതാനും പേര്‍ വീണു കിടക്കുന്നതും കുറേപ്പേര്‍ അവരെ ശുശ്രൂഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാനഡയില്‍ തീവ്രവാദി ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “കാനഡയിൽ തീവ്രവാദി ആക്രമണം 15 പേർ മരിച്ചതായും നിരവധി പേർക്ക് […]

Continue Reading

പാമ്പു കടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കാതെ ഗംഗാ നദിയില്‍ കെട്ടിയിട്ട് മരണത്തിനിരയാക്കി എന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ നിന്നും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്. പ്രചരണം  ഒഴുക്കുള്ള നദിയില്‍ ഒരു മൃതദേഹം കയറില്‍ ബന്ധിക്കപ്പെട്ട നിലയില്‍ കിടക്കുന്നതു കാണാം. നൂറുകണക്കിനു പേര്‍ നദിക്കരയില്‍ കൂടി നില്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ഗംഗാ നദിയില്‍ കെട്ടിയിട്ടുവെന്നും യുവാവിന് അങ്ങനെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രോഹിത് എന്ന യുവാവിന് പാമ്പ് കടിയേറ്റു. വീട്ടുകാർ അവനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ഗംഗാ നദിയിൽ ഇങ്ങനെ കെട്ടിയിട്ടു. ഗംഗയുടെ […]

Continue Reading

യുവതി യുവാവിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…

ഒരു യുവതിയും ഏതാനും പേരും ചേർന്ന് യുവാവിനെ നടുറോഡിൽ മർദ്ദിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വർഗീയ അവകാശവാദവുമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീ ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് ഒരു യുവാവിനെ കോളറിൽ വലിച്ചിഴച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. വലിച്ചിഴച്ച് കൊണ്ടുപോകുന്നയാൾ കാവി ഷോള്‍ ധരിച്ചിരിക്കുന്നതായി കാണാം. സ്ത്രീയും രണ്ട് പുരുഷന്മാരും ചേർന്ന് ഇയാളെ മർദ്ദിക്കുന്നത്തും ഒപ്പം ആക്രോശത്തോടെ എന്തൊക്കെയോ പറയുന്നതും കേള്‍ക്കാം.  തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച്  യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു എന്നും […]

Continue Reading