
വിവരണം
Atv Nathan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2015 നവംബർ 12 മുതൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 2500 ത്തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ നല്കിയിരിക്കുന്നത് ഒരു പാലത്തിന്‍റെ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമാണ്. “അത്യപൂർവ്വ ചിത്രമായ ഫറോക്ക് പാലം ഉദ്ഘാടന ചടങ്ങ്…1800 ൽ എടുത്ത ഫോട്ടൊ.” എന്ന അടിക്കുറിപ്പ് ചിത്രത്തിനോടൊപ്പം നൽകിയിട്ടുണ്ട്. അതായത് കോഴിക്കോട് ഫാറൂഖിലെ പാലം ഉദ്ഘാടനം ചെയ്ത വേളയിൽ എടുത്ത ചിത്രമാണിത് എന്നാണ് പോസ്റ്റിലെ വാദഗതി. ചിത്രത്തിൽ മുൻനിരയിൽ നിൽക്കുന്നത് മുഴുവൻ വിദേശികളാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിച്ച പാലമാകാം ചിത്രത്തിലുള്ളത്.

archived link | FB post |
പാലാരിവട്ടത്ത് പണിപൂർത്തിയായി വർഷം തികയുന്നതിനു മുമ്പേതന്നെ തകർന്നു തുടങ്ങിയ പാലത്തെപ്പറ്റിയുള്ള വിവാദങ്ങൾ ഇപ്പോഴും വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അപ്പോൾ ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന കാലത്തു നിര്‍മാണം പൂര്‍ത്തിയായി പതിറ്റാണ്ടുകള്‍ കഴിഞ്ഞും സഞ്ചാര യോഗ്യമായ ഈ പാലത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. നമുക്ക് ഈ പാലത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ പരിശോധനയുടെ ആദ്യഘട്ടമായി ചിത്രം google reverse image ചെയ്തു നോക്കി.

ചിത്രം ഇന്‍റര്‍നെറ്റിൽ വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ്. വിവിധ വിവരങ്ങളാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. എന്നാൽ ഏറെ വിവരണങ്ങളിലും നൽകിയിട്ടുള്ളത് ഈ പാലം ഇരിട്ടിയിലേതാണ് എന്നാണ്. തുടർന്ന് ഞങ്ങൾ ആ നിലയിൽ അന്വേഷണം തുടർന്നു. ഇരിട്ടിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകളിലും ഫേസ്‌ബുക്ക് പേജുകളിലുമടക്കം ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ പാലത്തെ കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച വാർത്തയും യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു ഡോക്യൂമെന്ററിയും ഞങ്ങൾക്ക് ലഭിച്ചു. 1933 ൽ ബ്രിട്ടീഷുകാർ നിർമിച്ച പാലമാണിത് എന്നാണ് വിവരണങ്ങളിൽ കാണാനാകുന്നത്.

പോസ്റ്റിൽ പറയുന്നത് ഇത് 1800 ൽ എടുത്ത ചിത്രമാണ് എന്നാണ്. എന്നാൽ ഈ കാര്യം പൂർണ്ണമായും തെറ്റാണ്. പാലത്തിന്റെ ശിലാഫലകത്തിൽ ഇരിട്ടി ബ്രിഡ്ജ് 1933 എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

‘പാലം പറഞ്ഞ കഥ’ എന്ന പേരിൽ ഡോൺ ബോസ്‌കോ അങ്ങാടിക്കടവ് എന്ന ചാനലിൽ നിന്നുമാണ് യൂട്യൂബിൽ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
archived link | youtube video |

archived link | manorama news |
വിക്കിപീഡിയയിലെ ഇതേ ചിത്രം ഇരിട്ടിപ്പാലത്തിന്‍റേത് എന്ന പേരിൽ നൽകിയിട്ടുണ്ട്.

archived link | wikipediam |
ഇരിട്ടി പാലത്തിന്‍റെ വിവരങ്ങളുള്ള മറ്റ് ചില വെബ്സൈറ്റുകളുടെ ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു. വായനക്കാര്‍ക്ക് അവ സന്ദര്‍ശിച്ച് വിശദമായി വായിക്കാവുന്നതാണ്.
archived link | mapio |
archived link | FB post |
archived link | kerala news press |
archived link | digital keralam |
archived link | wikipedia |
ഇനി നമുക്ക് ഫറോക്ക് പാലത്തിന്‍റെ വിവരങ്ങൾ തിരഞ്ഞ് നോക്കാം.
ഞങ്ങൾക്ക് kallivalli എന്ന ബ്ലോഗ്ഗിൽ നിന്നും ഫറോക്ക് പാലത്തിന്‍റെ ചിത്രങ്ങളും വിവരണവും ലഭ്യമായി.


archived link | kallivalli |
ഇരിട്ടി പാലത്തേക്കാൾ നീളം കൂടിയതും നിർമാണ രീതിയിൽ വ്യത്യസ്തത പുലർത്തുന്നതുമാണ് ഫറോക്ക് പാലം. 1883 ൽ ബ്രിട്ടീഷുകാർ നിർമിച്ച പാലം എന്നാണ് ചരിത്ര രേഖകൾ കാണിക്കുന്നത്. 1900 വർഷത്തിൽ എടുത്ത പാലത്തിന്‍റെ ചിത്രം എന്ന അടിക്കുറിപ്പിൽ അവർ ഫറോക്ക് പാലത്തിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരിട്ടി പാലത്തിന്‍റെ മേൽക്കൂര തിരച്ഛ്ചീനമായി അതായത് പരന്ന ആകൃതിയില്‍ നിർമിച്ചിരിക്കുന്നു. എന്നാൽ ഫറോക്ക് പാലത്തിന്‍റെ മേൽക്കൂരയുടെ നിർമാണം കമാനാകൃതിയിലാണ്. ചിത്രങ്ങൾ ശ്രദ്ധിക്കുക.
archived link | wordpress |
archived link | wikimedia |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ ചിത്രം കോഴിക്കോട്ടുള്ള ഫറോക്ക് പാലത്തിന്‍റേതല്ല മറിച്ച് കണ്ണൂർ ഇരിട്ടി പാലത്തിന്‍റേതാണ്.
നിഗമനം
പോസ്റ്റിലെ ചിത്രം ഫറോക്ക് പാലത്തിന്‍റേതല്ല. ഇരിട്ടി പാലത്തിന്‍റേതാണ്. ഇരിട്ടി പാലം നിർമിച്ചത് 1933 ലാണ്. അതിനാൽ 1800 ലെടുത്ത ചിത്രമാണിത് എന്ന് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം ശരിയല്ല. ഫറോക്ക് പാലം നിർമിച്ചത് 1883 ലാണ്. അതിനാൽ തെറ്റായ വിവരം നൽകുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
