FACT CHECK: അഫ്ഘാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഇറാഖിലേതാണ്…

അന്തര്‍ദ്ദേശീയ൦

1960ലെ അഫ്ഘാനിസ്ഥാന്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം അഫ്ഘാനിസ്ഥാനിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.

ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു ബെഞ്ചില്‍ ഇരിക്കുന്ന ചില വിദ്യാര്‍ഥിനികളുടെ ചിത്രം കാണാം. ആധുനിക വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്ന ഈ പെണ്‍കുട്ടികളുടെ ചിത്രം 1960കളിലെ അഫ്ഘാനിസ്ഥാനാണ് കാണിക്കുന്നത് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾ വിശ്വസിക്കുമോ? ഇതാണ് 1960 കളിലെ അഫ്ഗാനിസ്ഥാൻ.”

ഇതിനോടൊപ്പം ഒരു ലിങ്കും നല്‍കിട്ടുണ്ട്. ഈ ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ നമുക്ക് താഴെ കാണുന്ന ഗൂഗിള്‍ തിരച്ചില്‍ പരിണാമങ്ങള്‍ ലഭിക്കും. 

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇരയക്കിയപ്പോള്‍ ലഭിച്ച പരിണാമങ്ങളില്‍ പല പരിണാമങ്ങളില്‍ ഈ ചിത്രം ഇറാഖിലെതാണ് എന്ന് പറയുന്നതായി കണ്ടെത്തി. അതേ സമയം ഇത് അഫ്ഘാനിസ്ഥാനാണ്/ഇറാനാണ് എന്ന തരത്തില്‍ വാദിക്കുന്ന ലേഖനങ്ങളും പോസ്റ്റുകളും ലഭിച്ചു. പക്ഷെ ഈ ലേഖനങ്ങള്‍ വിശ്വസനീയമല്ല. 

ബാഗ്ദാദ് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ ചിത്രം ലഭ്യമാണ്. ഈ ചിത്രം 1970 കളിലെ ഇറാഖിലെ ബാഗ്ദാദ് സര്‍വ്വകലാശാലയിലെ ആര്‍ക്കിറ്റെക്ച്ചര്‍ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ചിത്രമാണ് എന്ന് വ്യക്തമാക്കുന്നു.

വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍- Museum.Baghdad.Edu | Archived Link

ഇത് അല്ലാതെ മറ്റു പല വെബ്സൈറ്റുകളില്‍ 2008 മുതല്‍ ഈ ചിത്രം ഇറാഖിന്‍റെ പേരില്‍ ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്.

Tineye

2016 മുതലാണ്‌ ഈ ചിത്രം അഫ്ഘാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് എന്ന് റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത്.

Google

പക്ഷെ പോസ്റ്റില്‍ പറയുന്ന പോലെ താലിബാന്‍റെ അധികാരത്തില്‍ വരുന്നത്തിന്‍റെ മുമ്പ് അഫ്ഘാനിസ്ഥാന്‍ ഒരു പുരോഗമനവാദി സമുഹമായിരുന്നു. സ്ത്രീകള്‍ സ്കര്‍ട്ടും മറ്റു ആധുനിക വസ്ത്രങ്ങളും ധരിച്ച് തെരുവില്‍ ഭയമില്ലാതെ നടക്കാറുണ്ട്. ലിങ്കില്‍ നമുക്ക് കാണുന്ന ചിത്രം ഇതിന്‍റെ ഒരു ഉദാഹരണമാണ്. ഈ ചിത്രം 1970കളില്‍ കാബുളില്‍ എടുത്ത ചിത്രമാണ്. 

ലേഖനം വായിക്കാന്‍- Amnesty

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം അഫ്ഘാനിസ്ഥാനിലെതല്ല പകരം ഇറാഖിലെ ബാഗ്ദാദ് സര്‍വ്വകലാശാലയില്‍ എടുത്ത ഒരു ചിത്രമാണ്. പക്ഷെ താലിബാന്‍ അധികാരത്തില്‍ വരുന്നതിന്‍റെ മുമ്പേ അഫ്ഘാനിസ്ഥാനിലെ ജനങ്ങള്‍ പുരോഗമനവാദികളായിരുന്നു എന്ന് സത്യമാണ്. താലിബാന്‍റെ വരവിന് ശേഷം അഫ്ഘാനിസ്ഥാന് വലിയ നഷ്ടമാണുണ്ടായത്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അഫ്ഘാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഇറാഖിലേതാണ്…

Fact Check By: Mukundan K 

Result: False