ലോക സാമ്പത്തിക ഫോറത്തില്‍ ഡോണാള്‍ഡ്ട്രംപും  സുന്ദര്‍ പിച്ചൈയും തമ്മില്‍ വാക്പോര്..? പ്രചരിക്കുന്നത് എഐ ദൃശ്യങ്ങള്‍…

Altered അന്തര്‍ദേശീയം | International

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ലോക സാമ്പത്തിക ഫോറത്തിൽ ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ ഇന്ത്യയെ അപമാനിച്ച  ട്രംപ് അര്‍ഹിക്കുന്ന തരത്തില്‍ മറുപടി നൽകിയെന്ന് അവകാശപ്പെട്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. 

പ്രചരണം  

ഗൂഗിള്‍ അമേരിക്കൻ കമ്പനിയാണോ അതോ ഇന്ത്യൻ കമ്പനിയാണോ എന്ന് ട്രംപ് സുന്ദർ പിച്ചൈയെ വിരട്ടി നോക്കിയെന്നും, മറുപടിയായി തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്നും തനിക്ക് വിദ്യാഭ്യാസവും അറിവും നൽകിയത് ഇന്ത്യയാണെന്നും  അമേരിക്കയെ മാത്രമല്ല മാനവികതയെയാണ് സേവിക്കുന്നതെന്നും പിച്ചൈ മറുപടി നൽകിയതായും സന്ദേശത്തില്‍ വിവരിക്കുന്നു. 

ആഗോള വേദിയായ ലോക സാമ്പത്തിക ഫോറത്തിൽ ഡൊണാൾഡ് ട്രംപ് ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചപ്പോൾ, സുന്ദർ പിച്ചൈ ശാന്തമായും ഒപ്പം ഉറച്ചും പ്രതികരിച്ചു എന്നും  വിവരിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം ഇതാണ്: “ഗൂഗിൾ ഒരു അമേരിക്കൻ കമ്പനിയാണോ അതോ ഇന്ത്യൻ കമ്പനിയാണോ? ട്രംപ് സുന്ദർ പിച്ചൈയെ വിരട്ടി നോക്കി. “എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്. എനിക്ക് വിദ്യാഭ്യാസവും അറിവും നൽകിയത് ഇന്ത്യയാണ്. ഞാൻ അമേരിക്കയെ മാത്രമല്ല സേവിക്കുന്നത് – ഞാൻ മാനവികതയെയാണ് സേവിക്കുന്നത്.” സുന്ദർ പിച്ചൈയുടെ ശക്തമായ മറുപടി!

ലോക സാമ്പത്തിക ഫോറത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള വേദിയിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചപ്പോൾ, സുന്ദർ പിച്ചൈയുടെ ശാന്തവും എന്നാൽ ഉറച്ചതുമായ പ്രതികരണം അന്താരാഷ്ട്ര തലത്തിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു. അത് വെറും വാക്കുകളുടെ ഏറ്റുമുട്ടലല്ല, മറിച്ച് അന്തസ്സിന്റെയും അഭിമാനത്തിൻ്റെയും ഇച്ഛാശക്തിയുടെയും നേതൃപാടവ ത്തിന്റെയും പ്രതിഫലനമായിരുന്നു.

സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ആയിരുന്നു. ഉടൻ, ട്രംപ് ചോദിച്ചു:
“സാങ്കേതികവിദ്യയെയും ജനാധിപത്യത്തെയും കുറിച്ച് ഇന്ത്യ ധാരാളം സംസാരിക്കുന്നു. എന്നാൽ അമേരിക്കൻ കമ്പനികളും അമേരിക്കൻ സ്ഥാപനങ്ങളും ഇല്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഈ പുരോഗതി കൈവരിക്കാൻ കഴിയുമായിരുന്നോ?”

ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ച ട്രംപിന്റെ വാക്കുകൾ സുന്ദർ പിച്ചൈയോട് പ്രതികരിക്കാൻ ആംഗ്യം കാണിക്കാൻ ജയ്ശങ്കറിനെ പ്രേരിപ്പിച്ചു. പിച്ചൈ സംസാരിക്കാൻ തുടങ്ങി – അദ്ദേഹത്തിന്റെ ശബ്ദത്തിൽ വിനയം ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾക്ക് തൂക്കവും ബോധ്യവും ഉണ്ടായിരുന്നു.

“സർ, ഞാൻ ഇന്ത്യയിലാണ് ജനിച്ചത്. എന്റെ രാജ്യം എനിക്ക് വിദ്യാഭ്യാസം നൽകി, മൂല്യങ്ങൾ പഠിപ്പിച്ചു. അറിവിനും സാങ്കേതികവിദ്യയ്ക്കും പാസ്‌പോർട്ടില്ല. ഇന്ത്യൻ അധ്യാപകരുടെയും എഞ്ചിനീയർമാരുടെയും കുടുംബങ്ങളുടെയും ത്യാഗങ്ങളാണ് എന്റെ യാത്രയ്ക്ക് അടിത്തറ പാകിയത്.”

സുന്ദറിന്റെ നേരായ ഉത്തരം ട്രംപിനെ സ്തബ്ധനാക്കി. കുറച്ചു കഴിഞ്ഞപ്പോൾ, ജയ്ശങ്കർ കൂട്ടിച്ചേർത്തു, “പങ്കാളിത്തങ്ങൾ ബലഹീനതകളല്ല, അവ ശക്തികളാണ്”, വിറപ്പിക്കുന്ന ഈ വാക്കുകൾ ഇന്ത്യയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു. ഹാൾ മുഴുവൻ കരഘോഷത്താൽ പ്രതിധ്വനിച്ചു.

രണ്ടാം ദിവസം, ട്രംപ് വീണ്ടും തന്റെ അധികാരം ഉപയോഗിച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു:
“ഇന്ത്യ അമേരിക്കൻ നിയമങ്ങൾ ലംഘിച്ചാൽ, വ്യാപാര നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ഇനി വ്യക്തമായി പറയൂ, സുന്ദർ – ഗൂഗിൾ അമേരിക്കയ്‌ക്കൊപ്പമാണോ അതോ ഇന്ത്യയ്‌ക്കൊപ്പമാണോ?”

പിച്ചൈ ഒരു നിമിഷം മൗനം പാലിച്ചു, തുടർന്ന് മറുപടി പറഞ്ഞു:
“ഞാൻ എപ്പോഴും ആദ്യം മനുഷ്യത്വത്തെ സേവിക്കും. അമേരിക്ക എനിക്ക് അവസരങ്ങൾ നൽകി, ഇന്ത്യ എനിക്ക് വേരുകൾ നൽകി. ഒന്നിനെ ബഹുമാനിക്കാൻ ഞാൻ മറ്റൊന്നിനെ തിരസ്ക്കരിക്കേണ്ടതില്ല. ഞാൻ നവീകരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുമ്പോൾ, ഞാൻ രണ്ട് രാഷ്ട്രങ്ങളെയും സേവിക്കുന്നു. ഞാൻ എല്ലാവരെയും സേവിക്കുന്നു.”

രാഷ്ട്രങ്ങൾ വിഭജിക്കപ്പെട്ട ഒരു ലോകത്ത് മനുഷ്യത്വത്തിന്റെ പ്രാധാന്യത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുകാണിച്ചു. വീണ്ടും, ഓഡിറ്റോറിയം കരഘോഷത്തിൽ മുഴങ്ങി.

ഉച്ചകോടിയുടെ അവസാന ദിവസം ട്രംപ് തന്റെ രോഷം തുറന്നു പ്രകടിപ്പിച്ചു:
“ഇന്ത്യ ഇന്ന് രാത്രിയോടെ യുഎസിനു മുന്നിൽ വിപണി പൂർണ്ണമായും തുറക്കണം. അല്ലെങ്കിൽ, നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. സുന്ദർ പിച്ചൈ, ഇപ്പോൾ എനിക്ക് ഉത്തരം നൽകൂ – ഗൂഗിൾ അമേരിക്കയ്‌ക്കൊപ്പമോ ഇന്ത്യയ്‌ക്കൊപ്പമോ?”

സുന്ദർ പിച്ചൈ ശാന്തമായി എഴുന്നേറ്റു ഉറച്ചു പറഞ്ഞു:
“ഒരു രാഷ്ട്രമോ വ്യക്തിയോ എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ, ഞാൻ ഭയന്ന് വഴങ്ങില്ല. ഭീഷണിക്ക് ഞാൻ ഒരിക്കലും വഴങ്ങില്ല. ബഹുമാനിക്കാൻ മാത്രമേ ഞാൻ വഴങ്ങൂ, ഒരിക്കലും നിർബന്ധിക്കരുത്. അത് ഏത് രാജ്യമായാലും, കീഴടങ്ങൽ ആവശ്യപ്പെട്ടാൽ, ഞാൻ ഒരിക്കലും കീഴടങ്ങില്ല.”

ട്രംപിനെതിരായ പിച്ചൈയുടെ ധീരമായ നിലപാടിനെ സന്നിഹിതരായ നേതാക്കൾ എഴുന്നേറ്റു നിന്ന് പ്രശംസിച്ചു.

ഈ ഉച്ചകോടി വെറുമൊരു ബിസിനസ്സ് ചർച്ച എന്നതിലുപരിയായി മാറി – മാനവികതയ്ക്കും നേതൃത്വത്തിനും തത്വങ്ങൾക്കും ഇത് ഒരു വഴിത്തിരിവായി മാറി. സുന്ദർ പിച്ചൈയുടെ വാക്കുകൾ ദശലക്ഷക്കണക്കിന് യുവാക്കളിൽ പ്രതീക്ഷയും അഭിമാനവും ഉണർത്തി. അധികാരത്തിന് മുന്നിൽ കുനിയാൻ വിസമ്മതിച്ചുകൊണ്ട്, വിനയം, ബഹുമാനം, സത്യം എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ട്, അദ്ദേഹം ഒരു രാഷ്ട്രത്തിന്റെ ബഹുമാനം സംരക്ഷിച്ചു. ഈ സംഭവം ലോക ചരിത്രത്തിൽ നിലപാടുകൾ അധികാരത്തേക്കാൾ ശക്തമാണെന്ന് ശക്തമായി സ്ഥിരീകരിച്ചു.

FB postarchived link

പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍  കണ്ടെത്തി. 

വസ്തുത ഇതാണ് 

സ്വിറ്റസർലാൻഡിലെ ദാവോസ്-ക്ലോസ്റ്റേഴ്‌സിൽ 2025 ജനുവരി 20 മുതൽ 24 വരെയാണ് ലോക സാമ്പത്തിക ഫോറം വാർഷിക യോഗം നടന്നത്. WEF വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാതെ, 2025 ജനുവരി 23-ന് വെർച്വൽ ആയി മാത്രമാണ് പങ്കെടുത്തത്.  അമേരിക്കൻ വ്യാപാരബന്ധം, സാമ്പത്തിക നയം, റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ വിഷയങ്ങളാണ് ട്രംപ് വിര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിച്ചത് എന്നാണ് റിപ്പോർട്ടിലുള്ളത്. ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍എന്തെങ്കിലും പ്രസ്താവനകൾ നടത്തിയതായി പരാമര്‍ശമില്ല. 

സുന്ദർ പിച്ചൈ പരിപാടിയില്‍ തിരഞ്ഞപ്പോള്‍ പങ്കെടുത്തതായി യാതൊരു റിപ്പോര്‍ട്ടുമില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് ദാവോസിലെത്തിയ സംഘത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇല്ലെന്ന് പിഐബി വാർത്താകുറിപ്പിൽ നിന്ന് വ്യക്തമാണ്. 

മുൻപ് നടന്ന WEF സമ്മേളനങ്ങളിലും ട്രംപ്, ജയശങ്കർ, സുന്ദർ പിച്ചൈ എന്നിവർ തമ്മിൽ എന്തെങ്കിലും സംഭാഷണങ്ങള്‍ നടന്നതായി യാത്രൊരു റിപ്പോർട്ടുകളുമില്ല. 

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ലിറ്റ് നരേറ്റര്‍ എന്ന ഒരു യൂട്യൂബ് ചാനല്‍ ലഭിച്ചു.  ആഗോള വേദിയിൽ ഇന്ത്യയെ വെട്ടിലാക്കാൻ ട്രംപ് ശ്രമിച്ചു – ജയശങ്കറിന്റെയും പിച്ചൈയുടെയും പ്രതികരണം ലോകത്തെ അമ്പരപ്പിച്ചു” എന്ന തലക്കെട്ടിൽ 2025 ഓഗസ്റ്റ് 23-ന് ഇതേ വീഡിയോ അതില്‍ നല്‍കിയിട്ടുണ്ട്. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന വീഡിയോകളാണ് ഉള്ളടക്കമെന്ന് ചാനല്‍ വിവരണത്തിലുണ്ട്. മാറ്റം വരുത്തിയതോ കൃത്രിമമായതോ ആയ ഉള്ളടക്കം എന്ന് ഡിസ്ക്ളൈമർ നല്‍കിയിട്ടുണ്ട്.

നിഗമനം 

ലോക സാമ്പത്തിക ഫോറത്തിൽ ട്രംപും സുന്ദർ പിച്ചൈയും തമ്മില്‍  വാക്പോര് ഉണ്ടായി എന്ന തരത്തിലുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എഐ നിര്‍മിത വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലോക സാമ്പത്തിക ഫോറത്തില്‍ ഡോണാള്‍ഡ്ട്രംപും സുന്ദര്‍ പിച്ചൈയും തമ്മില്‍ വാക്പോര്..? പ്രചരിക്കുന്നത് എഐ ദൃശ്യങ്ങള്‍…

Fact Check By: Vasuki S 

Result: Altered

Leave a Reply