പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍.എസ്.സിനെയും ഹിറ്റ്ലരും നാസി പാര്‍ട്ടിയുമായി താരതമ്യം ചെയ്യുന്ന ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. വീഡിയോയില്‍ ഇംഗ്ലീഷിലാണ് സംഭാഷണം. വീഡിയോയില്‍ നരേന്ദ്ര മോദിയും ആര്‍.എസ്.എസും എങ്ങനെയാണ് ഫാസിസം പ്രചരിപ്പിക്കുന്നത് എന്ന വാചകമാണുള്ളത്. ഈ വീഡിയോ ഒരു അമേരിക്കന്‍ ന്യൂസ്‌ ചാനലാണ് പ്രസിദ്ധികരിച്ചത് എന്നാണ് വൈറല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം. ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യയുടെ തല കുനിയുന്നു എന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ 1200 ക്കാളധികംഷെയറുകള്‍ ലഭിച്ച ഈ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ ഉണ്ടാക്കിയത് അമേരിക്കന്‍ ചാനലല്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. എന്താണ് ഈ ചാനലിന്‍റെ വസ്തുത നമുക്ക് അറിയാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ലോകത്തിനു മുന്നിൽ #ഇന്ത്യനാണംകെടുന്നു.....#മോഡി നവ #ഹിറ്റലർ ആണെന്ന് #അമേരിക്കൻ TV ചാനൽ... #RSSതീവ്രവാദവും BJP യുടെ #ഭീകരവാദവും പൊളിച്ചടുക്കുന്നു...”

വസ്തുത അന്വേഷണം

വീഡിയോയില്‍ CJ Post എന്ന ചാനലിന്‍റെ ലോഗോ നമുക്ക് കാണാം. ഈ ചാനല്‍ ഇപ്പോള്‍ നിലവിലില്ല. CJ പോസ്റ്റ്‌ അതവ Classified Journalism Post എന്ന ചാനല്‍ ഇന്ത്യക്കെതിരെ പല തവണ തെറ്റായ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ വെബ്‌സൈറ്റില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ലോകത്തില്‍ ഏറ്റവും അധിക സ്വവര്‍ഗഭോഗികളുണ്ട് പോലെയുള്ള തെറ്റായ പ്രചരണം നടത്തിയതായി ശ്രദ്ധയില്‍ പെട്ടു. CJ പോസ്റ്റ്‌ ഒരു ചാനലല്ല പകരം ഒരു വെബ്സൈറ്റ് ആയിരുന്നു. ഫെസ്ബൂക്കിലും ട്വിട്ടറിലും ഇവര്‍ക്ക് അക്കൗണ്ട്‌ ഉണ്ടായിരുന്നു. ദി ക്വിന്റ്റ് 2017ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഈ വെബ്സൈറ്റിന്‍റെ യാഥാര്‍ത്ഥ്യം വെളിപെടുതിയിട്ടുണ്ട്.

QuintArchived Link

ഈ വെബ്സൈറ്റിന്‍റെ ഉടമസ്ഥതയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ക്വിന്റ്റിന് യാതൊരു വിവരം ലഭിച്ചില്ല. ഈ വെബ്സൈറ്റ് ഇപ്പോള്‍ നിലവിലില്ല. അതെ പോലെ ഇവരുടെ ട്വിട്ടരും ഫെസ്ബൂക്ക് അക്കൗണ്ടും നിലവിലില്ല. OpIndia വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം ഇവരുടെ ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ലഭിച്ച ചില വീഡിയോകള്‍ വാടക അഭിനെത്രിയെ കൊണ്ടുണ്ടാക്കിയവയാണ് എന്ന് മനസിലാക്കുന്നു.

ഫൈവര്‍ എന്ന വെബ്‌സൈറ്റില്‍ Spokesperson Video എന്ന് ടൈപ്പ് ചെയ്താല്‍ മുകളില്‍ കാണുന്ന ന്യൂസ്‌ ആങ്കര്‍ പോലെയുള്ള പല വ്യാജ വാര്‍ത്താ അവതാരകരുടെയും പ്രൊഫൈല്‍ മുന്നില്‍ വരും. ഇവര്‍ക്ക് പൈസയും സ്ക്രിപ്റ്റും നല്‍കിയാല്‍ ഇവര്‍ വീഡിയോ ഉണ്ടാകി നല്‍കും.

നിഗമനം

ഈ വീഡിയോ അമേരിക്കന്‍ ചാനല്‍ ഉണ്ടാക്കിയതല്ല. ഇപ്പോള്‍ നിലവിലില്ലാത്ത സിജെ പോസ്റ്റ്‌ എന്ന ചാനലാണ്‌ ഈ വീഡിയോയുണ്ടാക്കിയത്. ഈ ചാനല്‍ ഒരു അമേരിക്കന്‍ ചാനലല്ല. ഇതിനെ മുമ്പേയും ഇന്ത്യയും ഇന്ത്യന്‍ സൈന്യത്തിനെ കുറിച്ചും ഈ വെബ്സൈറ്റ് തെറ്റായ പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ട്.

Avatar

Title:FACT CHECK: പ്രധാനമന്ത്രിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുന്ന ഈ വീഡിയോ അമേരിക്കന്‍ ചാനല്‍ പ്രസിദ്ധീകരിച്ചതല്ല...

Fact Check By: Mukundan K

Result: False