പഞ്ചാബില്‍ കര്‍ഷകരില്ല എന്ന് കരുതി കൃഷി നശിപ്പിക്കാന്‍ ചെന്ന ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ഓടിക്കുന്നത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “പഞ്ചാബിലെ കർഷകർ എല്ലാവരും ഡൽഹിയിൽ സമരത്തിൽ ആയിരിക്കും എന്ന് കരുതി സംഘികൾ പഞ്ചാബിലെ കർഷകരുടെ കൃഷിയിടത്തിലേക്ക് അതിക്രമിച്ചു കയറി വിളകൾ നശിപ്പിക്കാൻ ശ്രമിച്ചതാ....സംഘികളെ കണ്ടം വഴി ഓടിച്ചു കർഷകർ🤣🤣🤣

ഇതേ അടികുറിപ്പ് വെച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

Screenshot: Facebook Search showing similar posts.

വസ്തുത അന്വേഷണം

വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ In-Vid We Verify ഉപയോഗിച്ച് വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് പല സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ വീഡിയോയുടെ വിവരണം പ്രസ്തുത പോസ്റ്റില്‍ നല്‍കിയ വിവരങ്ങളെ പോലെയല്ല. വീഡിയോയുടെ വിവരണ പ്രകാരം സംഭവം പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ മുകെരിയ നഗരത്തില്‍ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയുടെതാണ്. ബിജെപിയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് കര്‍ഷകര്‍ പ്രതിഷേധത്തിനായി കയറിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൃഷിയിടങ്ങളില്‍ നിന്ന് ഓടുന്ന ദൃശ്യങ്ങളാണ് ഇത് എന്നാണ് പോസ്റ്റിന്‍റെ അടികുറിപ്പില്‍ നിന്ന് വ്യക്തമാവുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

Screenshot: Facebook post containing the same video with the actual context and source.

Facebook Link

ഈ പോസ്റ്റില്‍ ഈ വീഡിയോക്ക് കടപ്പാട് അറിയിച്ച് വീഡിയോയുടെ സ്രോതസായി ഒരു ലിങ്ക് നല്‍കിട്ടുണ്ട്. ഞങ്ങള്‍ ഈ ലിങ്ക് പരിശോധിച്ചപ്പോള്‍, ഇത് പഞ്ചാബിലെ ജലന്ധറിലെ ടൈംസ്‌ ഓഫ് ഇന്ത്യ പത്രത്തില്‍ ജോലി ചെയ്യുന്ന ഐ.പി.സിംഗ് എന്ന പത്രപ്രവര്‍ത്തകന്‍റെതാണ് എന്ന് കണ്ടെത്തി. അദ്ദേഹം ഈ വീഡിയോ അദ്ദേഹത്തിന്‍റെ ട്വീറ്റര്‍ അക്കൗണ്ടില്‍ നിന്ന് പങ്ക് വെച്ചിരുന്നു. അദ്ദേഹവും പറയുന്നത് ഇത് 25 ഡിസംബറിന് ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കയറിയ കര്‍ഷകരുടെതാണ് എന്നാണ്‌ പറയുന്നത്. സംഭവം പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ തന്നെയാണ് കുടാതെ ബിജെപി പ്രവര്‍ത്തകര്‍ കൃഷി നശിപ്പിച്ചു എന്ന തരത്തില്‍ ഒന്നും അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നില്ല. ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Link

25 ഡിസംബറിന് ബിജെപി രാജ്യത്ത് മുഴുവന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജയന്തി ആചരിക്കാനായി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മുഖേരിയയിലും ബിജെപി പല സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു എന്ന് മുഖേരിയയിലെ ബിജെപി നേതാവ് കുല്വിന്ദര്‍ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. ഈ പരിപാടിയില്‍ നിന്ന് ഒന്നായിരിക്കാം മുകളില്‍ കാണുന്ന പരിപാടിയും എന്ന് തോന്നുന്നു.

ഈ വീഡിയോ ആദ്യം ട്വീറ്റ് ചെയ്ത ജാലന്ധറിലെ ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ഐ.പി.സിങ്ങുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഈ വീഡിയോ വെച്ച്, ബിജെപി കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ നടത്തുന്ന പ്രചരണം തെറ്റാണ്. ബിജെപി പ്രവര്‍ത്തകര്‍ അവിടെ ഇങ്ങനെ യാതൊരു പ്രവര്‍ത്തനം ചെയ്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ പരിപാടി കഴിഞ്ഞത്തിനെ തുടര്‍ന്ന്‍ പരിപാടി നടന്ന സ്ഥലത്ത് കുറച്ച് പ്രവര്‍ത്തകര്‍ നിന്നിരുന്നു. അപ്പോഴാണ്‌ കര്‍ഷകര്‍ സ്ഥലത്ത് കയറി വന്നത്. കര്‍ഷകര്‍ ഓടി വരുന്നത് കണ്ട് കെട്ടിടത്തിന്‍റെ മതില്‍ ചാടി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോയാണ് ഞാന്‍ പോസ്റ്റ്‌ ചെയ്തത്. ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ കൃഷിയില്‍ നിന്ന് ഓടിക്കുന്ന ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്.”

നിഗമനം

ബിജെപിയുടെ ഒരു പരിപാടിയില്‍ കര്‍ഷകര്‍ കയറിയപ്പോള്‍ പേടിച്ച് ഓടുന്ന ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Avatar

Title:പഞ്ചാബില്‍ കൃഷി നശിപ്പിക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ഓടിക്കുന്നത്തിന്‍റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False