ഇന്ത്യക്കെതിരെ ഭീക്ഷണി മൊഴിക്കുന്ന ഇയാൾ ബംഗ്ലാദേശിലെ സൈന്യ മേധാവിയാണോ? സത്യാവസ്ഥ അറിയൂ…

Misleading അന്തര്‍ദേശിയ൦ | International

ബംഗ്ലാദേശ് സേന മേധാവി ഇന്ത്യക്കെതിരെ ഭീക്ഷണി മൊഴിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ് ഈ വീഡിയോയിൽ കാണുന്ന വ്യക്തി? എന്താണ് സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. “നമ്മുടെ രാജ്യത്തിനെ ആക്രമിക്കാനും  യുദ്ധം ചെയ്യാനും  എത്തും സമയത്ത് തയ്യാർ ആണെന്ന് വെളിവിളിക്കുന്ന ഒരു പട്ടാള മേധാവിയുടെ വീഡിയോയാണ് ഇപ്പൊ വൈറൽ ആയിരിക്കുന്നത്” എന്ന് വീഡിയോയിൽ പ്രതികരിക്കുന്ന വ്യക്തി പറയുന്നു. വീഡിയോയിൽ ബംഗ്ലാദേശി പട്ടാള മേധാവി എന്ന തരത്തിൽ അവകാശപ്പെടുന്ന ഈ വ്യക്തി എന്താ പറയുന്നത് നമുക്ക് കേൾക്കുന്നില്ല. “മോദിജി, അമിത് ഷാ ജി, രാജ്‌നാഥ് സിംഗ് ജി” എന്ന തരത്തിലാണ് ഇയാൾ നമ്മുടെ പ്രധാനമന്ത്രിയെയും, ആഭ്യന്ത്ര മന്ത്രിയെയും, പ്രതിരോധ മന്ത്രിയെയും അഭിസംബോധനം ചെയ്യുന്നത്.  

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

 വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ജമുന ടിവി എന്ന ബംഗ്ലാദേശി മാധ്യമത്തിൻ്റെ യുട്യൂബ് ചാനലിൽ ഞങ്ങൾക്ക് ലഭിച്ചു. ഈ വീഡിയോയുടെ ശീർഷകം പ്രകാരം ഈ പ്രസംഗം സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു പട്ടാളക്കാരനാണ് നടത്തുന്നത്.

“ഇന്ത്യയുടെ കാവി പട്ടാളത്തിനെ ഈ രാജ്യത്തിൽ ഞങ്ങൾ സഹിക്കില്ല” എന്നാണ് വീഡിയോയുടെ ശീർഷകം. ഈ വിവരങ്ങൾ വെച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തെ കുറിച്ചുള്ള ചില വാർത്തകൾ ലഭിച്ചു. വാർത്തകൾ പ്രകാരം ഈ പ്രസംഗം ബംഗ്ലാദേശിലെ വിരമിച്ച സൈനികരുടെ സംഘടന രോവ (ROAWA) സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയിലാണ് നടത്തിയത്. ഈ പ്രതിഷേധം ഇന്ത്യൻ സർക്കാരിനെതിരെയായിരുന്നു. 

ജുഗാന്തർ എന്ന മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം പ്രകടനത്തിൻ്റെ കൺവീനർ റിട്ടയേർഡ് കർണൾ മുഹമ്മദ് ഇഹ്സാനുള്ള പറഞ്ഞു : “ഇന്ത്യയുടെ ജനങ്ങളോട് ഞങ്ങൾക്ക് യാതൊരു ശത്രുതയില്ല. പക്ഷെ ഞങ്ങളുടെ രാജ്യത്തിൽ ഞങ്ങൾ ഹിന്ദു മേൽക്കായ്മ പൂർണമായി നിരസിക്കുന്നു.” 

പ്രഥം  ആളോ പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം നമ്മള്‍ വീഡിയോയില്‍ കാണുന്നത് ബംഗ്ലാദേശ് സൈന്യത്തിന്‍റെ മുന്‍ ലെഫ്റ്റനന്‍റ മനീഷ് ദേവാന്‍ ആണ്. അദ്ദേഹം വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്: “മോദിജി, അമിത്ജി, രാജ്നാഥ് സിംഗ് ജി, നിങ്ങള്‍ 1972ല്‍ കണ്ട ബംഗ്ലാദേശ് സൈന്യം അല്ല ഇന്നത്തെ ബംഗ്ലാദേശ് സൈന്യം. ഞങ്ങള്‍ ഇന്ന് എത്തും ശത്രുവിനെയും നേരിടാന്‍ തയ്യാറാണ്. ഈസ്റ്റേൺ കമാൻഡിൻ്റെ പേരെടുത്ത് ഞങ്ങളെ ഭീക്ഷണിപ്പെടുത്താൻ ശ്രമിക്കരുത്. കാരണം ബംഗ്ലാദേശ് പട്ടാളം മാത്രമല്ല 17 കോടി ബംഗ്ലാദേശി ജനങ്ങൾ നിങ്ങളുടെ അതിർത്തികളെ കുലുക്കും. ” 

ധാക്ക ട്രിബ്യുൺ, ഡെയിലി ജനകാന്ത എന്നി മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിരമിച്ച സൈന്യ ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിലാണ് ഈ പ്രസംഗം നടന്നത് എന്ന് ഈ വാർത്തകൾ വ്യക്തമാക്കുന്നു.

 നിഗമനം

വിരമിച്ച ബംഗ്ലാദേശ് സൈന്യ ഉദ്യോഗസ്ഥൻ്റെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ബംഗ്ലാദേശ് സേന മേധാവി ഇന്ത്യയെ ആക്രമിക്കും എന്ന ഭീഷണി മുഴക്കി എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത് .  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇന്ത്യക്കെതിരെ ഭീക്ഷണി മൊഴിക്കുന്ന ഇയാൾ ബംഗ്ലാദേശിലെ സൈന്യ മേധാവിയാണോ? സത്യാവസ്ഥ അറിയൂ…

Written By: Mukundan K  

Result: Misleading