ബീച്ചിനരികില്‍ കൂറ്റന്‍ തിമിംഗലം ഉയര്‍ന്നു വരുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്...
കടൽത്തീരത്ത് ബീച്ചിന് സമീപത്തായി ഒരു വലിയ തിമിംഗലം ഉയർന്നു വരുന്നതിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീഡിയോ ദൃശ്യങ്ങളിൽ ബീച്ചിന് അരികിലായി ഒരു വലിയ തിമിംഗലം ഉയര്‍ന്ന് വരുന്ന ദൃശ്യങ്ങൾ കാണാം. ഇതുമൂലം വലിയ തിരമാലകൾ ഉണ്ടായി തീരത്തേക്ക് അടിച്ചു കയറുന്നതും ആളുകൾ പിന്നിലേക്ക് ഓടി അകലുന്നതും ദൃശ്യങ്ങളിൽ കാണാം.
യഥാർത്ഥ സംഭവമാണ് എന്നുള്ള മട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ഇത് എഡിറ്റ് വീഡിയോ ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി
വസ്തുത ഇതാണ്
2022 മാർച്ച് മാസത്തിൽ ഞങ്ങൾ ഒരു വസ്തുത അന്വേഷണ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ ബീച്ചിൽ കൂറ്റന്‍ പാമ്പ് ഉയർന്നു വന്ന ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് അന്ന് വീഡിയോ പ്രചരിച്ചത്. ഇതേ ബീച്ച് തന്നെയായിരുന്നു അന്നത്തെ വൈറല്‍ ദൃശ്യങ്ങളിൽ ഉള്ളത്. അതിനാല്‍ തിമിംഗലം ഉയര്‍ന്ന് വരുന്ന ഈ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ഉറപ്പിക്കാനാകും.
വലിയ തിരകളുണ്ടാക്കി കടലില്‍ നിന്നും ഉയര്‍ന്നു വന്ന കൂറ്റന്‍ പാമ്പ്: സത്യമിങ്ങനെ…
Scary beaches എന്ന കീവേര്‍ഡുകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ തിരഞ്ഞാൽ വലിയ തിരമാലകൾ ഉയർന്നു വരുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാകും. ഇതേ ദൃശ്യങ്ങളിൽ കൂറ്റൻ തിമിംഗലത്തിന്‍റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്തിരിക്കുകയാണ്. അന്വേഷണ ഫലങ്ങളിൽ ഞങ്ങൾക്ക് ലഭിച്ച ഒരു യുട്യൂബ് വീഡിയോയിൽ സ്പെഷ്യൽ ഇഫക്റ്റ് എന്ന അടിക്കുറിപ്പോടെ ഇതേ വീഡിയോ നൽകിയിട്ടുണ്ട്. എന്നാൽ ഈ സ്പെഷ്യല്‍ ഇഫെക്റ്റിന്‍റെ സൃഷ്ടാവ് ആരാണെന്ന് വ്യക്തമല്ല.
കൂടാതെ 2015 ല്‍ ഫ്രഞ്ച് ഭാഷയിലെ വിവരണത്തോടെ പ്രസിദ്ധീകരിച്ച ഒരു യുട്യൂബ് വീഡിയോയിൽ ഇതേ തിമിംഗലം മറ്റൊരു ബീച്ചിൽ ഉയർന്നുവരുന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ഇത്തരം അപകടങ്ങൾ ബീച്ചിലെ ഉല്ലാസ വേളകളില്‍ ഉണ്ടാകാമെന്നും എല്ലാവരും ജാഗരൂകരായിരിക്കണം എന്നുമുള്ള അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ നൽകിയിട്ടുള്ളത്.
പോസ്റ്റിൽ നൽകിയിരിക്കുന്ന വൈറൽ വീഡിയോയിലെ ബീച്ച് ദൃശ്യങ്ങളിൽ ഈ കൂറ്റൻ തിമിംഗലത്തിന് ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്താണ് പ്രചരിപ്പിക്കുന്നത് എന്ന് എന്ന് വ്യക്തമാണ്. എഡിറ്റഡ് വീഡിയോ ആണെന്ന് കമന്‍റ് ബോക്സില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇത്ര വലിയ തിമിംഗലം കടല്‍ തീരത്തിനടുത്തേയ്ക്ക് വരില്ലെന്നും പലരും പറഞ്ഞിട്ടുണ്ട്.
പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങൾ എഡിറ്റഡാണ്. യഥാർത്ഥമല്ല.
നിഗമനം
പോസ്റ്റില്‍ നൽകിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കൂറ്റൻ തിമിംഗലം കടൽ തീരത്തിനരികിൽ ഉയർന്നുവരുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തതാണ്. ബീച്ചിലെ വീഡിയോയും തിമിംഗലം ഉയർന്നുവരുന്ന വീഡിയോയും രണ്ടും വ്യത്യസ്ത വീഡിയോകൾ ആയി ഇൻറർനെറ്റിൽ ലഭ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:ബീച്ചിനരികില്‍ കൂറ്റന്‍ തിമിംഗലം ഉയര്‍ന്നു വരുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്...
Fact Check By: Vasuki SResult: Altered