ജപ്പാനിൽ കുടിയേറ്റം ഉദ്യോഗസ്ഥർ ഒരു അഭ്യർത്ഥിയെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു

Misleading അന്തര്‍ദേശിയ൦ | International

ജപ്പാനിൽ പീഡനം നടത്തിയ സോമാലി മുസ്ലിം കുടിയേറ്റക്കാരനെ ജാപ്പനീസ് പോലീസ് കൈകാര്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വിഡിയോയിൽ ഒരു വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “#ജപ്പാനിൽ പെൺകുട്ടികളെ പീഡിപ്പിച്ച സൊമാലിയൻ കുടിയേറ്റക്കാരനായ മുഹമ്മദ്‌ ഒടുവിൽ പിടിക്കപ്പെട്ടു, ജാപ്പനീസ് പോലീസ് അവനെ നന്നായി പരിപാലിച്ചു, ഭാവിയിൽ ഒരു കുടിയേറ്റക്കാരനും ഇത്തരമൊരു കുറ്റകൃത്യം ചെയ്യാതിരിക്കാൻ വീഡിയോ വൈറലാക്കി. മറ്റുള്ളവരും ജപ്പാനിൽ നിന്ന് പഠിക്കണം.👌👌👌 🙏🕉️🚩” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തെ കുറിച്ച് ഒരു വാർത്ത ലഭിച്ചു. 

വാർത്ത വായിക്കാൻ – Yahoo | Archived

23 ജൂൺ 2023ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം വിഡിയോയിൽ കാണുന്നത് ഒരു വ്യക്തിയെ ജാപ്പനീസ് ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥർ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങളാണ്. വിഡിയോയിൽ കാണുന്ന സംഭവം 2019ലേതാണ്. ജാപ്പനീസ് ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥർ ഒരു അഭ്യർത്ഥിയെ മർദിച്ച് തിരിച്ച് അദ്ദേഹത്തിൻ്റെ രാജ്യത്ത് തിരിച്ച് അയയ്ക്കാൻ ശ്രമിച്ചു. പക്ഷെ ഇയാൾ ബഹളം ഉണ്ടാക്കിയതോടെ ശ്രമം പരാജയപെട്ടു. പിന്നീട് ഇയാൾ ഇവർക്കെതിരെ പരാതി നൽകി. കേസ് നിലവിൽ കോടതി പരിഗണിക്കുന്നുണ്ട്. ഈ വീഡിയോ ഇയാളും ഇയാളുടെ വക്കീലുമാണ് കുറച്ച് വർഷങ്ങൾക്ക് മുൻപ് പുറത്തു വിട്ടത്.  ഇതിൽ ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചു എന്നതൊന്നും എവിടെയും റിപ്പോർട്ട് ചെയ്യുന്നില്ല. ജപ്പാനിലെ മുൻ പാർലാമെൻ്റ അംഗം തായ്‌ഗ ഇഷികാവ ഈ വീഡിയോ തൻ്റെ ഔദ്യോഗിക X അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവും പറഞ്ഞത് ഈ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തി വെറും ഒരു അഭ്യർഥിയാണ് ഇയാൾ ആരെയും പീഡിപ്പിച്ചതായി എവിടെയും പറയുന്നില്ല. 

 

Archived

വാർത്തകൾ പ്രകാരം ഈ വംശജനുടെ അഭയം തേടിയുള്ള ഹർജി നവംബർ 2019ൽ തള്ളിയിരുന്നു. പക്ഷെ ഇയാളെ ആരും അറിയിച്ചില്ല. ഈ സംഭവത്തിന് 25 ദിവസത്തിന്  ശേഷം ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ നിർബന്ധിച്ച് ഡീപോർട്ട് ചെയ്യാൻ ശ്രമിച്ചു. ഈ ശ്രമത്തിൽ ഇദ്ദേഹത്തിന് നല്‍കിയ  മർദനത്തിൻ്റെ ദൃശ്യങ്ങളാണ് നാം കാണുന്നത്.  ഈ ദൃശ്യങ്ങൾ ഈ വ്യക്തിയുടെ വക്കീൽ തകേശി ഒഹാഷിയാണ് പുറത്തു വിട്ടത്.

ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥർ അതിക്രമം കാണിച്ചു എന്ന് സമ്മതിച്ച് ടോക്യോ ജില്ല കോടതി ഡിസംബർ 2022ൽ ഇയാൾക്ക് 3 ലക്ഷം യെൻ നഷ്ടപരിഹാരമായി നൽകാൻ വിധിച്ചു. ടോക്യോ ഉയർന്ന കോടതി ജൂലൈ 2023ൽ ഈ നഷ്ടപരിഹാരത്തിൻ്റെ തുക വർദ്ധിപ്പിച്ച് 5 ലക്ഷം യെൻ ആക്കിയിരുന്നു.   

വീഡിയോയിൽ കാണുന്ന വ്യക്തിയുടെ യഥാർത്ഥ പേര് എവിടെയും പ്രസിദ്ധികരിച്ചതായി ഞങ്ങൾ കണ്ടെത്തിയില്ല. ഈ വ്യക്തി സോമാലിയ കാരനാണോ മുസ്ലിമാണോ എന്നത്തിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇയാൾ ആഫ്രിക്കയിൽ നിന്നാണ് എന്ന് മാത്രമേ വ്യക്തമായി റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. 

നിഗമനം

ജപ്പാനിൽ പീഡനം നടത്തിയ സോമാലി മുസ്ലിം കുടിയേറ്റക്കാരനെ ജാപ്പനീസ് പോലീസ് കൈകാര്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ജാപ്പനീസ് ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥരുടെ ക്രൂരതയുടെ വീഡിയോ തെറ്റായ വിവരണം ചേർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ജപ്പാനിൽ കുടിയേറ്റം ഉദ്യോഗസ്ഥർ ഒരു അഭ്യർത്ഥിയെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: Misleading

Leave a Reply