
കഴിഞ്ഞ 17 വർഷത്തിനിടയിൽ ഇറാനികൾ തങ്ങളുടെ സ്വേച്ഛാധിപത്യ സർക്കാരിനെതിരെ തെരുവിലിറങ്ങിയിട്ടുണ്ട് എങ്കിലും ഇപ്പോൾ നടക്കുന്ന പ്രകടനങ്ങൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ്.
ഇറാന്‍റെ സമ്പദ്‌വ്യവസ്ഥ പതനത്തിലാവുകയുണ്ടായി. ഡിസംബർ 28 ന് ഡോളറിനെതിരെ റിയാലിന്‍റെ മൂല്യം 1.48 ദശലക്ഷമായി കുറഞ്ഞപ്പോള്‍ വ്യാപാരികളുടെ പ്രതിഷേധം രൂക്ഷമായി. താമസിയാതെ സാധാരണ ഇറാനികളും അവരോടൊപ്പം ചേർന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രകടനങ്ങൾ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയും സാമ്പത്തിക ആവശ്യങ്ങൾ എന്നതിൽ നിന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാനുള്ള ആഹ്വാനങ്ങളിലേക്ക് മാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെത് എന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പതിനായിരക്കണക്കിനു ജനങ്ങള്‍ തെരുവിലിറങ്ങി റോഡില്‍ നിറഞ്ഞ് മുന്നോട്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇറാനില്‍ നടക്കുന്ന പ്രതിഷേധമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇറാനിൽ പ്രഷോഭം കൂടുന്നു…. Musilm തീവ്ര ഭരണത്തിന്നതിരെ….ജനങ്ങൾ തെരുവിൽ…. ജിഹാദിഇറാനിലെ പ്രക്ഷോഭം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ, 12000 പേർ കൊല്ലപ്പെട്ടെന്ന്”

എന്നാല്‍ ഇത് ഇന്ത്യയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഇറാനിലെതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ദൃശ്യങ്ങള്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ബോര്‍ഡ് കാണാം. അതിനാല്‍ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് ഉറപ്പിക്കാനാകും.

തുടര്‍ന്ന് ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2025 സെപ്റ്റംബർ 21 ന് ഇൻസ്റ്റാഗ്രാമിൽ ഇതേ ദൃശ്യങ്ങൾ കണ്ടെത്തി. വീഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ദൃശ്യങ്ങള്‍ അസമിലെ ഗുവാഹത്തിയിൽ ഗായകൻ സുബിൻ ഗാർഗിന്‍റെ അവസാന യാത്രയുടെതാണ്.
https://www.instagram.com/tinsukia.unofficial/reel/DO33okREgoc
സുബിൻ ഗാർഗിന്‍റെ അന്ത്യയാത്രയെ കുറിച്ച് 2025 സെപ്തംബർ 22ന് ഇന്ത്യ ടൈംസും 23 ന് ഡെക്കാൻ ഹെറാൾഡും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ആയിരക്കണക്കിന് ആരാധകർ അന്ത്യാഞ്ജലി അർപ്പിക്കാൻ തടിച്ചുകൂടി. പരമ്പരാഗത ആസാമീസ് ഗമോസ കൊണ്ട് അലങ്കരിച്ച ഗ്ലാസ് ശവമഞ്ചത്തിൽ പ്രദര്‍ശിപ്പിച്ച ഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ ആരാധകർ രാത്രി മുഴുവൻ നീണ്ട ക്യൂവിൽ കാത്തിരുന്നു. പലരും പൂക്കളും ഗമോസകളും നൽകി ആദരാഞ്ജലി അർപ്പിച്ചു, മറ്റുള്ളവർ വൈകാരിക നിമിഷങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയെന്നും റിപ്പോർട്ട് പറയുന്നു.
വീഡിയോയിൽ കാണുന്നതുപോലെ “ഗമോസ” കൊണ്ട് പൊതിഞ്ഞ അതേ വാഹനത്തിന്‍റെ ചിത്രങ്ങള്‍ ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ടിൽ കാണാം.
നിഗമനം
ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് ആസാം ഗായകൻ സുബിൻ ഗാർഗിന്‍റെ മരണത്തിന് ശേഷം ഗുവാഹത്തിയില്‍ 2025 സെപ്തംബറില്‍ നടന്ന അന്ത്യകർമങ്ങളുടെതാണ്. ഇറാനുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഇറാനിലെ പ്രക്ഷോഭം എന്ന് പ്രചരിപ്പിക്കുന്നത് ഗുഹാവത്തിയിലെ പഴയ ദൃശ്യങ്ങള്‍…
Fact Check By: Vasuki SResult: False


