
ബംഗ്ലാദേശില്‍ ഹിന്ദു സ്ത്രീകളുടെ പീഡനം എന്ന് അവകാശിച്ച് ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ, ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ദൃശ്യങ്ങള്‍ ഹിന്ദുക്കളെതിരെയുള്ള ബംഗ്ലാദേശില്‍ നടക്കുന്ന അക്രമത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.
പ്രചരണം
മുകളിലുള്ള പോസ്റ്റില്‍ നമുക്ക് ഒരു കുടുംബത്തിന്‍റെ വീഡിയോ കാണാം. ഈ ലേഖനത്തിൽ വീഡിയോയുടെ പൂർണ്ണമായ പതിപ്പ് ഉൾപ്പെടുത്തിയിട്ടില്ല. വീഡിയോയിൽ ഉള്ളടക്കം ഗൂഢവും ഗൗരവമേറിയതുമാണ്, അതിനാൽ അത് ശ്രദ്ധയിൽപ്പെടുത്തി പോസ്റ്റിയിട്ടില്ല. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “Save Bangladeshi Hindu’s
അവർ ഹിന്ദുക്കളായ മാതാപിതാക്കളെയും ചെറിയ കുട്ടികളെയും ഒരു കരുണയും ഇല്ലാതെ കൊന്നുകെട്ടിത്തുരുക്കിയിരിക്കുന്നത് കണ്ടോ എന്നിട്ട് അവരുടെ പ്രായപൂർത്തിയായപെൺമക്കളെ കൂട്ട ബലാത്സംഗം ചെയ്യുന്നു😭😭
ഒരു കാര്യം നിങ്ങൾ ആലോചിച്ചോളൂ മതേതരായ കമ്മിക്കൊങ്ങി ഹൈന്ദവ ക്രിസ്ത്യാനികളെ പണ്ട് മലപ്പുറത്ത് സംഭവിച്ചതും അങ്ങ് കാശ്മീരിൽ സംഭവിച്ചതും ഇപ്പോൾ ബംഗ്ലാദേശിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും അധികം വിദൂരമല്ല ഓർത്താൽ നന്ന്”
എന്നാല്‍ ശരിക്കും ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ ഹിന്ദു പീഡനത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഫെസ്ബൂക്കില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ പങ്ക് വെച്ച് ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ ബംഗ്ലാദേശിലെ ബ്രഹ്മന്ബാരിയയില്‍ ഒരു കുടുംബം നിഗൂഢമായ സാഹചര്യങ്ങലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെതാണ്.
ഈ വിവരം വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കാലെര്‍ കാന്‍ഥോ എന്ന മാധ്യമ വെബ്സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത ലഭിച്ചു. ഈ വാര്‍ത്ത പ്രകാരം ഈ സംഭവം ജൂലൈ 26ന് ബംഗ്ലാദേശിലെ ബ്രഹ്മന്ബാരിയയിലെ വിജാപാരയില്‍ സോഹാഗ് മിയ എന്ന വസ്ത്ര വ്യാപാരിയും അദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട് പെണ്മക്കളും മരിച്ച നിലയില്‍ കണ്ടെത്തി. സോഹാഗിന്‍റെ സഹോദരി പ്രകാരം സോഹാഗിന്‍റെ മുകളില്‍ 4-5 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ബ്രഹ്മന്ബാരിയ പോലീസ് സുപ്രണ്ട് മൊഹമ്മദ് ബ്രഞ്ചാവത് ഹോസ്സൈന്‍ പ്രകാരം ഗാര്‍ഹിക തര്‍ക്കത്തിനെ തുടര്‍ന്ന് സോഹാഗ് ആദ്യം തന്‍റെ ഭാര്യ ജനനത്തിനെയും മക്കളെയും കൊന്നു പിന്നിട് സ്വയം ആത്മഹത്യ ചെയ്തിട്ടുണ്ടാകാം. ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.
വാര്‍ത്ത വായിക്കാന്‍ – Kaler Kantho | Archived
മറ്റേ മാധ്യമങ്ങളും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മരിച്ചവരുടെ പേര് സോഹാഗ് മിയ (33), ജനനത് അഖ്തര്‍ (25), മക്കള്‍ ഫറിയ (4), ഫഹിമ (2) എന്നാണ്. ഈ കുടുംബം മുസ്ലിമാണ് കുടാതെ ഇവരുടെ മരണത്തിന്‍റെ കാരണം അന്വേഷിക്കുകെയാണ് എന്ന് വാര്‍ത്തകള്‍ വ്യക്തമാകുന്നു.
നിഗമനം
ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിനെ മുസ്ലിംകള്‍ കൊന്നു എന്ന് അവകാശിച്ച് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ ഒരു മുസ്ലിം കുടുംബത്തിന്‍റെ മൃതദേഹങ്ങളുടെ വീഡിയോയാണ്. ഈ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശില്‍ ഒരു കുടുംബത്തിന്‍റെ ആത്മഹത്യയുടെ സംഭവം ഹിന്ദു പീഡനം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Written By: Mukundan KResult: False
