
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ക്രൂരത എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ ചില ശരീരങ്ങള്‍ റോഡില്‍ കിടക്കുന്നതായി നമുക്ക് കാണാം. ഈ ശരീരങ്ങളുടെ ചുറ്റുവട്ടമിരുന്ന് ബന്ധുകള്‍ കരയുന്ന രംഗവും നമുക്ക് കാണാം.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഒരു അപകടത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നമുക്ക് ചിലരുടെ ശരീരങ്ങള്‍ കാണാം. ഈ ശരീരങ്ങളുടെ അടുത്ത് ബന്ധുകള്‍ കരയുന്നതായും നമുക്ക് കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഗാസയ്ക്ക് വേണ്ടി കേരളത്തിൽമോങ്ങുന്ന കേരള സുഡാപ്പികളോടാണ് ചോദ്യം…ഇതാണോ നിങ്ങളുടെ ഇസ്ലാം മതം? മാനവരിൽ മഹോന്നതനായ മുഹമ്മദ് നബി ഇതാണോ മുസ്ലീങ്ങളെ പഠിപ്പിച്ചത്? ബംഗ്ലാദേശിലെ ഹിന്ദുക്കൾ നിങ്ങളളോട് എന്ത് തെറ്റാണ് ചെയ്തത്? ഈ കാട്ടാളത്തത്തിനെതിരെ നിങ്ങൾ എന്താണ് ശബ്ദം ഉയർത്താത്തത്? മുഹമ്മദ് നബിക്കും അവന്‍റെ പിന്തുടർച്ചക്കാരായ നിങ്ങൾക്കും അപമാനമാണ് എന്ന് ഓർത്തിട്ടാണോ അതോ ഇത്തരം പ്രവർത്തികൾ ഇസ്ലാമിൽ അനുവദനീയമാണ് എന്നതുകൊണ്ടോ?”
അങ്ങനെ ഈ വീഡിയോ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ക്രൂരതയുടെതാണ് എന്ന് അടികുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ അവകാശവാദം ശരിയാണോ തെറ്റാണോ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ സംഭവത്തെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങലില്‍ ഞങ്ങള്‍ക്ക് ദേശ് ടി.വി. എന്ന ബംഗ്ലാദേശി മാധ്യമത്തിന്‍റെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു. ഈ വാര്‍ത്ത പ്രകാരം സംഭവത്തിന് ബംഗ്ലാദേശിലെ പ്രതിഷേധവും ഹിന്ദു പീഡനവുമായി യാതൊരു ബന്ധമില്ല.
വാര്‍ത്ത പ്രകാരം ബംഗ്ലാദേശിലെ ബാഗോരയില്‍ കഴിഞ്ഞ മാസം ജഗന്നാഥ് ഭഗവാന്‍ രഥയാത്രയുടെ ഇടയില്‍ ഷോക്ക് അടിച്ച് 5 പേര് മരിച്ചു 50 പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. ജമുന ടി.വി. എന്ന ചാനലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ കവറേജ് നമുക്ക് താഴെ കാണാം.
ജമുന ടിവി റിപ്പോര്‍ട്ട് പ്രകാരവും രഥയാത്രയുടെ ഇടയില്‍ ഷോക്ക് അടിച്ച കാരണമുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ സംഭവം വര്‍ഗീയ കലാപത്തിന്‍റെതല്ല.
വാര്‍ത്ത വായിക്കാന്‍ – BDnews24 | Archived
മുകളില്‍ നല്‍കിയ വാര്‍ത്ത പ്രകാരം ഈ സംഭവം 7 ജൂലൈ 2024ന് ബോഗുരയിലെ സെയുജ്ഗരി അംതല ഭാഗത്താണ് നടന്നത്. എല്ലാ കൊല്ലവും സെയുജ്ഗരിയില്‍ നിന്ന് ബനാനിയിലെ ശിവ ക്ഷേത്രത്തില്‍ പോയി തിരിച്ച് വരുന്നതാണ് ഈ രഥം. പക്ഷെ ഈ കൊല്ലം യാത്രക്കിടെ ഈ രഥം ഒരു ഹൈ ടെന്‍ഷന്‍ വയറുമായി മുട്ടി. ഇതിനെ തുടര്‍ന്ന് രഥത്തിന്‍റെ മുകളില്‍ നിന്നിരുന്ന 5 പേര് മരിച്ചു. കുടാതെ 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിഗമനം
ബംഗ്ലാദേശില്‍ വര്‍ഗീയ കലാപങ്ങളില്‍ പരിക്കേറ്റ ഹിന്ദുക്കളുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ ജഗന്നാഥ് രഥയാത്രയില്‍ സംഭവിച്ച അപകടത്തില്‍ പരിക്കേറ്റവരുടെ ദൃശ്യങ്ങളാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശില്‍ രഥയാത്രയില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു പീഡനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: K. MukundanResult: Misleading
