
അയോധ്യയിലെക്ക് പോകുന്ന ഒരു കൂട്ടം വിശ്വാസികള്‍ക്കൊപ്പം കൂടിയ ഒരു മാന്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഈ വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെ ആണെങ്കിലും വീഡിയോയില്‍ കാണുന്ന സംഘം അയോധ്യയിലേക്കല്ല പോകുന്നത് എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന വിശ്വാസികളുടെ സംഘം എവിടെയാണ് പോകുന്നത് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കീര്‍ത്തനം ചെയ്ത് ദര്‍ശനത്തിനു പോകുന്ന ഭകതരുടെ ഒരു സംഘത്തെ കാണാം. ഈ സംഘത്തിനോടൊപ്പം യാത്ര ചെയ്യുന്ന ഒരു മാനിനെയും. ഈ കൌതുകപരമായ വീഡിയോയില്‍ കാണുന്ന ഭക്തര്‍ അയോധ്യയിലെക്കാണ് പോകുന്നത് എന്ന് വാദിച്ച് പറയുന്നത് ഇങ്ങനെയാണ്:
“#അയോധ്യ_ദർശനം
#വഴിയിൽ നിന്ന് കൂട്ടിനായി ഒരു മാനും 🙏♥️”
ഇന്നി ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന്‍ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയുമായ ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2017ല്‍ യുട്യൂബില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു. വീഡിയോയുടെ അടികുറിപ്പ് പ്രകാരം വീഡിയോ മഹാരാഷ്ട്രയിലേതാണ്. മഹാരാഷ്ട്രയിലെ പന്ധര്‍പ്പൂറിലേക്ക് യാത്ര ചെയ്യുന്ന ഭക്തരുടെ കൂടെ ഒരു മാന്‍ കൂടിയത്തിന്‍റെ ദൃശ്യങ്ങളാണ് ഇത്.
ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എ.ബി.പി. മാഝ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്ത പ്രകാരം ഈ സംഭവം നാല് കൊല്ലം മുമ്പ് മഹരാഷ്ട്രയുടെ ബുല്‍ധാന ജില്ലയിലെ ഖാംഗാവിലാണ് സംഭവിച്ചത്. മഹാരാഷ്ട്രയുടെ വാര്‍ക്കാരി സമുദായത്തിന്‍റെ പരമ്പരയനുസരിച്ച് പന്ധര്‍പ്പൂറില്‍ വിട്ടല്‍/പണ്ടുരങ്ങ് ഭാഗ്വാനിന്‍റെ ദര്‍ശനത്തിന് പോകുന്ന ഭോജ്നെ മഹാരാജിന്‍റെ പാലഖി യാത്രയിലാണ് ഈ മാന്‍ കൂടിയത്. മാന്‍ സംഘത്തിനോടൊപ്പം നടക്കാറുണ്ട് അതെ പോലെ വിശ്രമത്തിന് വേണ്ടി സംഘം നിന്നാല്‍ മാനും ഒപ്പം നില്‍ക്കാറുണ്ട് എന്ന് വാര്‍ത്തയില്‍ പറയുന്നു.

വാര്‍ത്ത വായിക്കാന്‍- ABP | Archived Link
മഹാരാഷ്ട്രയിലെ വാര്‍ക്കരി സമുദായം എല്ലാ കൊല്ലവും ഹിന്ദു കലണ്ടര്‍ പ്രകാരം ആഷാഡ മാസത്തില്‍ വരുന്ന ദേവശയനി ഏകാദശിക്ക് നടന്നു പന്ധര്‍പ്പുറില്‍ കൃഷ്ണ ഭഗവാന്‍റെ ഒരു രൂപമായി അറിയപെടുന്ന വിട്ടല്‍/പാണ്ടുരങ്ങ് ഭഗവാന്‍റെ ദര്‍ശനത്തിന് എത്തുന്നതാണ്. ഈ കാല്‍നടയാത്രയെ വാറി എന്നാണ് വിളിക്കുന്നത് ഈ വാറിയിലാണ് ഈ ഒരു മാനും കൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ നാം കാണുന്നത്. 2019ല്‍ നടന്ന വാറിയുടെ ദൃശ്യങ്ങള്‍ നമുക്ക് താഴെ കാണാം.
നിഗമനം
പോസ്റ്റില്‍ പറയുന്ന പോലെ ഈ വീഡിയോ അയോധ്യയിലെക്കുള്ള യാത്രയുടെതല്ല പകരം മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ നിന്ന് പന്ധര്‍പ്പുരിലെക്ക് യാത്ര ചെയ്യുന്ന വാര്‍ക്കരി സമുദായത്തിലെ ഒരു സംഘത്തിനോട്പ്പം ചേര്‍ന്ന മാനിന്‍റെതാണ്. പക്ഷെ ഭക്തര്‍ക്കൊപ്പം കൂടിയ ഈ മാനിന്‍റെ വീഡിയോ യാഥാര്‍ത്ഥ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:അയോധ്യയിലേക്ക് ദര്‍ശനത്തിന് പോകുന്ന വിശ്വാസികള്‍ക്കൊപ്പം കൂടിയ ഒരു മാനിന്‍റെ വീഡിയോയാണോ ഇത്…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Partly False
