
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പോലീസ് നടപടിയില്‍ പരിക്കേറ്റ ഒരു കര്‍ഷകന്റെ ചിത്രം എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.
പക്ഷെ ഈ ചിത്രങ്ങള്‍ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്റെ സത്യാവസ്ഥ അറിയൂ…
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ കര്ഷകന് എന്ന് വാദിച്ച് ഒരു സര്‍ദാര്‍ജിയുടെ ചിത്രം നല്കിട്ടുണ്ട്. പോലീസുകാരാണ് ഈ കര്‍ഷകനെ മര്‍ദിച്ച് ഈ നിലയിലാക്കിയത് എന്നും പോസ്റ്റിളുടെ മനസിലാവുന്നു. ഇതേ പോലെ സമാനമായ ഒരു പോസ്റ്റ് നമുക്ക് താഴെ കാണാം.
മുകളില്‍ നല്കിയ പോസ്റ്റില്‍ ഭരണകൂടത്തിന്റെ ഭീകരത എന്ന് ആരോപിച്ച് ഒരു സര്ദ്ദാര്ജിയുടെ ചിത്രം നല്കിട്ടുണ്ട്. സര്ദ്ദാര്ജിയുടെ ശരീരത്തില്‍ നമുക്ക് പരിക്കുകള്‍ കാണാം. പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നത് ഇന്നലെ ഡല്‍ഹിയില്‍ നടന്ന കര്‍ഷക റാലിയിലുണ്ടായ ഹിംസയുടെ പശ്ചാതലത്തിലാണ്. അതിനാല്‍ പലരും ഈ ഫോട്ടോകള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഒരു കര്ഷകന്റെതാണ് എന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. താഴെ നല്‍കിയത് ഇപ്രകാരം തെറ്റിദ്ധരിക്കെപ്പെട്ട ഒരു വ്യക്തിയുടെ കമന്റ ആണ്.
Screenshot: Misled Facebook user associating the images with the farmers protest in his comment.
വെറും 2 മണിക്കൂറില്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 300ഓളം ഷെയരുകളാണ്. ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ കര്‍ഷക സമരവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഞങ്ങള്‍ക്ക് ജൂലൈ 2019ല്‍ പഞ്ചാബ് കേസരി അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ലഭിച്ചു.
വാര്‍ത്ത ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ഒരു സിഖ് ടെമ്പോ ഡ്രൈവറെ പോലീസ് മര്‍ദിച്ചത്തിനെ കുറിച്ചാണ്. ഈ മര്‍ദനത്തിന്റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഡല്‍ഹി പോലീസ് 2019ല്‍ സരബ്ജീത് എന്ന ടെമ്പോ ഡ്രൈവറെയും ഇയാളുടെ മകനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസും പ്രതികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തിലാണ് സരബ്ജീതെന്ന ഈ വ്യക്തിക്ക് ഇത്തരം പരിക്ക് സംഭവിച്ചത്. ഈ കേസില്‍ ഇദ്ദേഹത്തിന്റെ 15 വയസുള്ള മകനെയും പോലീസ് മര്‍ദിച്ചു എന്ന് ആരോപണമുണ്ടായിരുന്നു. വീഡിയോയില്‍ പോലീസ് ഇവരെ റോഡിലൂടെ വലിച്ച് കൊണ്ടുപോകുന്നതായി നമുക്ക് കാണാം.
Screenshot: Punjab Kesari article on the incident published on 2nd july 2019.
ലേഖനം വായിക്കാന്‍-Punjab Kesari | Archived Link
ഈ കേസിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യുകെയുണ്ടായി. പക്ഷെ ഈ സംഭവത്തിന്റെ ഒരു പുതിയ വീഡിയോ പുറത്ത് വന്നപ്പോള്‍ സരബ്ജീതാണ് ആദ്യം വാള് എടുത്ത് പോലീസുകാരെ മര്‍ദിക്കാന്‍ വന്നത് എന്ന് വ്യക്തമായി. ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ ആക്രമിക്കുകയുമുണ്ടായി. കുടാതെ ഇയാള്‍ക്കെതിരെ ഇതിനെ മുമ്പേയും പല പോലീസ് കേസുകള്‍ രേഖപെടുത്തിയിട്ടുണ്ട് എന്നും വ്യക്തമായി. ആജ് തക് ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ നമുക്ക് സരബ്ജീത് വാള് എടുത്ത് പോലീസുകാരെ ഭീക്ഷണിപ്പെടുതുന്നതായി കാണാം. കുടാതെ സരബ്ജീതിനെ മുകളില്‍ ഇതിനെ മുമ്പേ രേഖപെടുത്തിയ കേസുകളുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ നല്കിട്ടുണ്ട്.
നിഗമനം
2019ല്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ നടന്ന ഒരു സംഭവത്തിന്റെ ചിത്രങ്ങളാണ് സാമുഹ്യ മാധ്യമങ്ങളില്‍ കര്‍ഷക സമരത്തിന്റെ പശ്ചാതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

Title:ഗുരുതരമായി പരിക്കേറ്റ ഈ വ്യക്തിയുടെ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Mukundan KResult: Misleading
