കൊച്ചി വാട്ടര്‍ മെട്രോയെ കുറിച്ച് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം നാളെ ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കും. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വലിയ പ്രധാന്യത്തോടെ തന്നെ വരുന്നുണ്ട്. എന്നാല്‍ കൊച്ചി വാട്ടര്‍ മെട്രോ വരുമ്പോള്‍ പരിസ്ഥിതി ആഘാതം സംഭവിക്കുമെന്നും ഇത് മൂലം ജലാശയത്തിലെ ചില മീനുകള്‍ ഇല്ലാതാകുമെന്ന് വ്യാഖിനിച്ച് മനോരമ ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ഈ മീനുകള്‍ ഇനി എങ്ങോട്ട് പോകും? #kochiwatermetro എന്ന തലക്കെട്ട് നല്‍കിയാണ് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലെ പ്രചരണം. ഫാസില്‍ മനകുളങ്ങര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നരിവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

മനോരമ ന്യൂസ് വെബ് ഡെസ്കുമായി ഫാക്ട് ക്രെസെന്‍ഡോ മലയാളം ബന്ധപ്പെടുകയും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്തയും വാട്ടര്‍ മെട്രോ പദ്ധതി സംബന്ധിച്ച് മനോരമ ന്യൂസ് നല്‍കിയിട്ടില്ലായെന്ന് വെബ് ഡെസ്ക് പ്രതിനിധി മറുപടി നല്‍കി. പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും അവര്‍ പറഞ്ഞു. കൂടാതെ മനോരമ ന്യൂസിന്‍റെ സാമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പരിശോധിച്ച് അവര്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലായെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നിഗമനം

മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് മനോരമ ന്യൂസ് വെബ് ഡെസ്ക് പ്രതിനിധികള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കൊച്ചി വാട്ടര്‍ മെട്രോയെ കുറിച്ച് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False