ഉത്തർപ്രദേശിൽ പെൺകുട്ടിയെ പിടിപ്പിക്കാൻ ശ്രമിച്ചത്തിന് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി മുസ്ലിമല്ല

Misleading Political

സമൂഹ മാധ്യമങ്ങളിൽ ഒരു ഹിന്ദു പെൺകുട്ടിയെ ലവ് ജിഹാദിന് ഇരയാക്കാൻ ശ്രമിച്ച വ്യക്തിയെ ഉത്തർപ്രദേശ് പോലീസ് പിടികൂടുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ ആദ്യം നമുക്ക് ഒരു യുവാവ് ഒരു പെൺകുട്ടിയുമായി അപമര്യാദയായി പെരുമാറുന്നതായി കാണാം. പിന്നീട് ഉത്തർ പ്രദേശ് പോലീസ് ഇയാളെ പിടിച്ചതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “സ്ത്രീകൾക്ക് നേരെയുള്ള ഒരു ആക്രമണവും ആ സന്ന്യാസി വെച്ച് പൊറുപ്പിക്കില്ല… 👌👌 യുപിയിലെ ലൗജിഹാദിന്റെ അവസ്ഥ 😂*🫵 #യോഗിആദിത്യനാഥ്” 

എന്നാൽ ശരിക്കും ഈ സംഭവം ലവ് ജിഹാദിൻ്റെതാണോ? നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോ സൂക്ഷമമായി പരിശോധിച്ചു. വീഡിയോയിൽ നയി മണ്ഡി പോലീസ് സ്റ്റേഷൻ മുസാഫർനഗർ എഴുതിയതായി നമുക്ക് കാണാം. ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ ഓൺലൈൻ അന്വേഷണം നടത്തിയപ്പോൾ ഞങ്ങൾക്ക് നവഭാരത് ടൈംസ് സംഭവത്തെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്ത ലഭിച്ചു.

ഈ സംഭവം ഉത്തർപ്രദേശിലെ മുസഫ്ഫർനഗറിലേതാണ്. കുറച്ച് ദിവസം മുൻപ് ഇവിടെയൊരു പെൺകുട്ടിയെ ഒരു വ്യക്തി പീഡിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിന് ശേഷം പോലീസ് ഇവരെ തിരിച്ചറിഞ്ഞു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് വാർത്തയിൽ പറയുന്നു. ഈ വാർത്തയിൽ നയി മണ്ഡി സ്റ്റേഷൻ സി.ഓയുടെ ബൈറ്റും ഉണ്ട്. ഈ യുവാവിൻ്റെ പേര് രോഹിത് എന്നാണെന്ന് സി.ഓ. പറയുന്നത് നമുക്ക് കേൾക്കാം.

നയി മണ്ഡി സ്റ്റേഷൻ്റെ സി.ഓ. പറയുന്നു, “ഇന്ന് (ഫെബ്രുവരി 5, 2025) നയി മണ്ഡി പോലീസ് സ്റ്റേഷൻ്റെ അധികാര ക്ഷേത്രത്തിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു. വീഡിയോയിൽ ഒരു യുവാവ് യുവതിയെ പീഡിപ്പിക്കുകയും അപമര്യാദയായി പെരുമാറുന്നതും കാണാം. ഈ വീഡിയോയുടെ വിവരം ലഭിച്ച ഉടനെ ഞങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിൽ കാണുന്ന് യുവാവിനെ ഞങ്ങൾ തിരിച്ചറിഞ്ഞു. ഈ യുവാവിൻ്റെ പേര് രോഹിത് എന്നാണ്. ഈ യുവാവ് ഭോപ പോലീസ് സ്റ്റേഷൻ്റെ അധികാര പരിധിയിലെ നിവാസിയാണ്. ഈ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് അന്വേഷണം തുടർന്നുണ്ട്. ”  

ഈ വീഡിയോ ബൈറ്റ് മുസാഫർനഗർ പോലീസ് അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് നമുക്ക് താഴെ കാണാം.

https://twitter.com/muzafarnagarpol/status/1887141504948342998

Archived 

നിഗമനം

സമൂഹ മാധ്യമങ്ങളിൽ മുസാഫർനഗറിൽ ഉത്തർ പ്രദേശ് പോലീസ് ലവ് ജിഹാദ് നടത്താൻ ശ്രമിച്ച ഒരു യുവാവിനെ പിടികൂടുന്ന ദൃശ്യങ്ങൾ എന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. പിടിയിലായ വ്യക്തിയുടെ പേര് രോഹിത് എന്നാണ്. സംഭവത്തിന് വർഗീയമായ ആംഗിൾ ഇല്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഉത്തർപ്രദേശിൽ പെൺകുട്ടിയെ പിടിപ്പിക്കാൻ ശ്രമിച്ചത്തിന് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി മുസ്ലിമല്ല

Written By: Mukundan K  

Result: Misleading