ബിജെപി ഓഫീസിൽ ഖുർആൻ പാരായണത്തിൻ്റെ ദൃശ്യങ്ങൾ യുപിയിലേതല്ല പകരം ഡൽഹിയിലെതാണ്

Misleading Political

ഉത്തർപ്രദേശിൽ ബിജെപി ഓഫീസിൽ ഖുർആൻ പാരായണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ബിജെപി ഓഫീസിൽ ഖുർആൻ പാരായണം ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: 

“യുപിയിൽ ബിജെപി ഓഫീസ് മുസ്ലിംങ്ങൾ കയ്യടക്കി ഉസ്തുക്കൾ ഖുറാൻ ചൊല്ലുന്നു 😌 അതും ശ്രീ രാമന്റെ സ്വന്തം നാട്ടിലെ പവിത്രമായ ബിജെപി ഓഫീസ് 😌 ഇനി അപ്പി ഒഴുകുന്ന ഗംഗാ ജലം കൊണ്ട് വന്ന് ബിജെപി ഓഫീസ് ശുദ്ധി കലശം ചെയ്യണമല്ലോ 😌 രാമാ ഇനി എന്തൊക്കെ കാണേണ്ടി വരും 😌🙏 ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോ ശ്രദ്ധിച്ച് നോക്കിയപ്പോൾ വേദിയിൽ കാണുന്ന ബാനറിൽ ഡൽഹി പ്രദേശ് പ്രഭാരി ഏവം സഹപ്രഭാരി ബൈഥക് എന്ന് ഹിന്ദിയിൽ എഴുതിയിട്ടുണ്ട്. ഡൽഹി ബിജെപി ന്യുനപക്ഷ മോർച്ചയുടെ ബാനറാണ് ഇത്. ന്യുനപക്ഷ മോർച്ചയുടെ ഭാരവാഹികളുടെ യോഗമാണ് ഇത്. സൂഫി സംവാദ് മഹാ അഭിയാൻ എന്നാണ് ഈ പരിപാടിയുടെ പേര്.

ഈ പരിപാടിയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഈ സംഭവം 2 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. 2023ൽ ഭാരതീയ ജനത പാർട്ടിയുടെ ന്യുനപക്ഷ സംഘടന ഭാരതീയ ജനത മൈനോറിറ്റി മോർച്ച രാജ്യമെമ്പാടും  സൂഫി സംവാദ് മഹാ അഭിയാൻ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയുടെ ഭാഗമായി 13 ജൂലൈ 2023ന് ഡൽഹിയിൽ 6 എ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ് മാർഗിൽ സ്ഥിതി ചെയ്യുന്ന ബിജെപി ആസ്ഥാനത്തിൽ ന്യുനപക്ഷ മോർച്ചയുടെ മുസ്ലിം ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. ബിജെപി പ്രസിദ്ധികരിച്ച റിപ്പോർട്ടിൽ ഇതിൻ്റെ വിവരങ്ങളും ഈ പരിപാടിയുടെ ഫോട്ടോയും നമുക്ക് കാണാം. 

ഈ വൈറൽ വീഡിയോയിൽ ഖുർആൻ പാരായണം ചെയ്യുന്നത് അന്നത്തെ ഡൽഹി ന്യുനപക്ഷ മോർച്ച പ്രസിഡൻ്റ കാറി മുഹമ്മദ് ഹാറൂൺ ആയിരുന്നു. 

Archived 

 നിലവിലെ ഡൽഹി ന്യുനപക്ഷ മോർച്ച പ്രസിഡൻ്റ ജമാൽ സിദ്ദിക്കി 13 ജൂലൈ 2023ന് ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റിൽ ഈ പരിപാടിയുടെ ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു.

പോസ്റ്റ് കാണാൻ –  Facebook | Archived    

ഈ സൂഫി സംവാദ് യോഗം ഉത്തർ പ്രദേശിലെ ലക്നൗവിലും സംഘടിപ്പിച്ചിരുന്നു പക്ഷെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ ഉത്തർ പ്രദേശിലേതല്ല പകരം ഡെൽഹിയിൽ ജൂലൈയിൽ നടന്ന യോഗത്തിൻ്റെതാണ്. ഡൽഹിയും യുപിയും അടക്കം ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലും ഈ യോഗം 2023ൽ ചേർന്നിരുന്നു.  

നിഗമനം

ഉത്തർപ്രദേശിൽ ബിജെപി ഓഫീസിൽ ഖുർആൻ പാരായണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്  ഡൽഹിയിൽ ജൂലൈ 2023ൽ നടന്ന ബിജെപി ന്യുനപക്ഷ മോർച്ചയുടെ ഒരു യോഗത്തിൻ്റെ ദൃശ്യങ്ങളാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബിജെപി ഓഫീസിൽ ഖുർആൻ പാരായണത്തിൻ്റെ ദൃശ്യങ്ങൾ യുപിയിലേതല്ല പകരം ഡൽഹിയിലെതാണ്

Fact Check By: Mukundan K  

Result: Misleading