
അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടഇന്ത്യൻ നാവികർ സഞ്ചരിച്ച കപ്പലിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ആക്രമിച്ചത് my prend ആണ് കൊന്നത് ഇന്ത്യക്കാരെയും. സങ്കി കൃസങ്കികൾ പ്രത്യേകം ശ്രദ്ധിക്കുക.” വീഡിയോയുടെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “ഇന്ത്യൻ നാവികരെ കൊന്നു തള്ളി അമേരിക്കൻ മിസൈൽ ആക്രമണം”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ വ്യത്യസ്തമായ ഒരു സംഭവത്തിൻ്റെതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 1മാർച്ച് 2026ന് സൗദി ഗസെറ്റ് എന്ന ഫേസ്‌ബുക്ക് പേജ് പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ കപ്പലിൻ്റെ പേര് സ്കൈലൈറ്റ് എന്നാണ്. ഈ കപ്പലിനുനേരെ ഇറാനിൻ്റെ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത് എന്ന് പോസ്റ്റിൻ്റെ അടികുറിപ്പിൽ വ്യക്തമാകുന്നു. ഈ സംഭവത്തിനെ കുറിച്ച് ഇന്ത്യ ടുഡേ പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം.
വാർത്ത പ്രകാരം മാർച്ചിൽ എം.വി. സ്കൈലൈറ്റ് എന്ന എണ്ണ കപ്പലിനുനേരെ ഇറാൻ വ്യോമാക്രമണം നടത്തി. ഒമാനിൻ്റെ തീരത്തിൻ്റെ അടുത്താണ് ഈ സംഭവം നടന്നത്. ഈ കപ്പലിൽ 15 ഇന്ത്യക്കാരുണ്ടായിരുന്നു. ദി മിന്‍റ് റിപ്പോർട്ട് ചെയ്ത വാർത്ത നമുക്ക് താഴെ കാണാം.
10 ജൂൺ 2026ന് അമേരിക്ക എം.ടി. സെറ്റെബെല്ലോ എന്ന എണ്ണ കപ്പലിനുനേരെ മിസൈൽ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ 3 ഇന്ത്യക്കാർ മരിച്ചിരുന്നു. പക്ഷെ ഈ സംഭവത്തിന് പ്രസ്തുത വീഡിയോയുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
ഇന്ത്യൻ നാവികർ അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കപ്പലിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഇറാൻ മാർച്ചിൽ നടത്തിയ വ്യോമാക്രമണത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




