നേപ്പാളിലെ പഴയ ദൃശ്യങ്ങൾ മെക്സിക്കോയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു 

False അന്തര്‍ദേശിയ൦ | International

മെക്സിക്കോയിൽ നടക്കുന്ന ഹിംസയുടെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വിഡിയോയിൽ നമുക്ക് കലാപത്തിൽ നശിച്ച വാഹങ്ങളും കെട്ടിടങ്ങളും കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “മെക്സിക്കോയിലെ മയക്ക് മരുന്ന് കള്ളക്കടത്ത് സംഘ തലവനും CJNG നേതാവുമായ ‘എൽ മെൻചോ’ യെ സൈന്യം വധിച്ചതിന് ശേഷം മെക്സിക്കൻ നഗരത്തിൽ മൊത്തം കലാപം അഴിച്ചു വിട്ട് മയക്ക് മരുന്ന് കള്ളക്കടത്ത് സംഘം. #mexico” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ ആശിഷ് ശർമ്മ എന്ന ഫേസ്‌ബുക്ക് യുസർ 12 സെപ്റ്റംബർ 2025ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ നേപ്പാളിൽ കഴിഞ്ഞ കൊല്ലം നടന്ന GenZ വിപ്ലവത്തിൻ്റെതാണ്. ഇതേ വിവരണവുമായി SA News Sikkim എന്ന ഫെബുക്ക് പേജിലും ഈ ദൃശ്യങ്ങൾ 10 സെപ്റ്റംബർ 2025ന് പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.

കഴിഞ്ഞ കൊല്ലം ഞങ്ങളുടെ ഹിന്ദി ടീം ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അവർ നേപ്പാളിലെ ജനങ്ങളോട് ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ നേപ്പാളിലേതാണെന്ന് നേപ്പാളി ജനങ്ങൾ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ സർക്കാർ കെട്ടിടങ്ങളും വാഹങ്ങളും കത്തിച്ചത്തിൻ്റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. 

Also Read | सितम्बर में नेपाल में हुई हिंसा का वीडियो लद्दाख  के हालिया संदर्भ से जोड़ कर भ्रामक दावे से वायरल…

CJNG കാർട്ടൽ തലവൻ നെമെസിയോ “എൽ മെഞ്ചോ” ഒസെഗ്വേര സെർവാന്റസിൻ്റെ  കൊലപാതകത്തെത്തുടർന്ന് മെക്സിക്കോ കടുത്ത സുരക്ഷാ പ്രതിസന്ധിയിലാണ്. ഇതിന് തിരിച്ചടിയായി 20 സംസ്ഥാനങ്ങളിൽ കാർട്ടലുകൾ നടത്തിയ അക്രമങ്ങളിൽ 25 നാഷണൽ ഗാർഡുകൾ ഉൾപ്പെടെ 70-ലധികം പേർ കൊല്ലപ്പെട്ടു. പ്രധാന നഗരങ്ങളിൽ തീവെപ്പും റോഡ് ഉപരോധവും ഉണ്ടായി. ഉന്നത നേതാക്കളെ വധിക്കുന്നത് ഗ്രൂപ്പുകൾക്കിടയിൽ അധികാര വടംവലിക്കും കൂടുതൽ രക്തച്ചൊരിച്ചിലിനും കാരണമാകുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്തതും ആളുകളെ കാണാതാകുന്നതും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി പലയിടങ്ങളിലും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പ്രസ്തുത ദൃശ്യങ്ങൾക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ല.

നിഗമനം

മെക്സിക്കോയുടെ പേരിൽ  പ്രചരിപ്പിക്കുന്നത് കഴിഞ്ഞ കൊല്ലം നേപ്പാളിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നേപ്പാളിലെ പഴയ ദൃശ്യങ്ങൾ മെക്സിക്കോയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: False

Leave a Reply