
യുഡിഎഫ് അധികാരമേല്‍ക്കുന്നതിന് മുമ്പ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുസ്ലിം ലീഗിനെ വിമര്‍ശിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ് കാണിക്കുന്നതെന്നും സംഘടന കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്നും അദ്ദേഹം കുറിച്ചു.
ഇതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്റെ സുരക്ഷ പിന്‍വലിച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
പ്രചരണം
ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. ബിഗ് ബ്രേക്കിംഗ് ന്യൂസ് എന്നാ എഴുത്തിനു താഴെ വെള്ളാപ്പള്ളി നടേശന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും ചിത്രങ്ങളും “അങ്ങനെ സുഖിക്കണ്ടാ!!
വെള്ളാപ്പള്ളിയുടെ സുരക്ഷ പിൻവലിച്ചു സതീശൻ പണി തുടങ്ങി” എന്ന വാചകങ്ങളും കാണാം.

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വിഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത് മേയ് 18 നായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്റെ സുരക്ഷ വിഡി സതീശന് സര്‍ക്കാര്‍ പിന്‍വലിച്ചു എന്ന പ്രചരണം അതിന് മുമ്പ് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ നിന്നുതന്നെ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മനസ്സിലാക്കാം.
കേന്ദ്ര സർക്കാർ ആഭ്യന്തര മന്ത്രാലയം വഴി 2016 മുതല്‍ ‘വൈ’ കാറ്റഗറി സുരക്ഷയാണ് വെള്ളാപ്പള്ളി നടേശന് നല്‍കിയിരിക്കുന്നത്. സംരക്ഷണം നൽകുന്നതിനായി 13 സിഐഎസ്എഫ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് സദാ കാവലുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു തീവ്രവാദ സംഘടനയിൽ നിന്ന് ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന് ‘വൈ’ കാറ്റഗറി കവർ നല്‍കിയത്. 2015 നവംബർ 3 ന് കൊല്ലത്തുള്ള എസ്എൻഡിപി ഓഫീസിലാണ് കത്ത് ലഭിച്ചത്.
ഇത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.

വെള്ളാപ്പള്ളി നടേശന് ലഭിച്ചിരിക്കുന്ന സുരക്ഷയുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. അതായത് അദ്ദേഹത്തിന് ഇപ്പോഴുള്ള സുരക്ഷ നല്‍കാനോ പിന്‍വലിക്കാനോ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ വെള്ളാപ്പള്ളി നടെഷനുമായി സംസാരിച്ചിരുന്നു. പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. “സിഐഎസ്എഫ് ജവാന്മാരാണ് ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരായി എത്തിയിട്ടുള്ളത്. അവരെ സംസ്ഥാന സര്‍ക്കാരല്ല നിയമിക്കുന്നത്, കേന്ദ്ര സര്‍ക്കാരാണ്. എനിക്ക് ലഭിച്ചിരിക്കുന്ന സുരക്ഷയുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല.”
നിഗമനം
വെള്ളാപ്പള്ളി നടേശന് ലഭിച്ചിരിക്കുന്ന Y കാറ്റഗറി സുരക്ഷ വിഡി സതീശന് സര്‍ക്കാര്‍ നിര്‍ത്തലാക്കി എന്നത് വെറും വ്യാജ പ്രചരണമാണ്. സുരക്ഷ നല്‍കിയിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് വെള്ളാപ്പള്ളിയുടെ സുരക്ഷാ കവറുമായി യാതൊരു ബന്ധവുമില്ല. Y കാറ്റഗറി സുരക്ഷ നല്‍കാനോ പിന്‍വലിക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
പ്രചരണം: വെള്ളാപ്പള്ളി നടേശന് ലഭിച്ചിരിക്കുന്ന Y കാറ്റഗറി സുരക്ഷ വിഡി സതീശന് സര്‍ക്കാര്‍ നിര്ത്തലാക്കിവസ്തുത: വ്യാജ പ്രചരണമാണ്. സുരക്ഷ നല്‍കിയിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് വെള്ളാപ്പള്ളിയുടെ സുരക്ഷാ കവറുമായി യാതൊരു ബന്ധവുമില്ല. Y കാറ്റഗറി സുരക്ഷ നല്‍കാനോ പിന്‍വലിക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല




