ഉമാ തോമസിനെ സ്പീക്കര്‍ സഭയില്‍ ശാസിച്ചു എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

False രാഷ്ട്രീയം | Politics

സഭയില്‍ അലക്ഷ്യം കാണിച്ചതിന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ എംഎല്‍എ ഉമാ തോമസിനെ  ശാസിച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“ഉമതോമസ് MLA യെ ശാസിച്ച് സ്പ‌ീക്കർ തിരുവഞ്ചൂര് നിയമസഭക്കുള്ളിൽ ഉല്ലാസയാത്ര നടത്തുന്നതു പോലെ ഓളംവെട്ടി നടക്കുന്നത് ഒഴിവാക്കണം.” എന്ന വാചകങ്ങളും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും എംഎല്‍എ ഉമാ തോമസിന്‍റെയും ചിത്രങ്ങളുമുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്.

facebook

എന്നാല്‍ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

സ്പീക്കര്‍ യഥാര്‍ത്ഥത്തില്‍ ശാസിച്ചത് ഉമാ തോമസിനെയല്ല. ഉമാ തോമസ് സംസാരിക്കുന്നതിനിടെ എത്താനും നിയമസഭാംഗങ്ങള്‍ ഇറങ്ങി നടപ്പോള്‍ അവരെയാണ് സ്പീക്കര്‍ ശാസിച്ചത്.  നിയമസഭയുടെ നടപടികള്‍ സംപ്രേഷണം ചെയ്യുന്ന സഭാ ടിവിയുടെ ദൃശ്യങ്ങളില്‍  അദ്ദേഹം ഉമാ തോമസിനെ അല്ല ശാസിക്കുന്നത് എന്ന് വ്യക്തമായി മനസിലാകും. 

ഉമാ തോമസ്‌ പ്രസംഗിച്ചു തുടങ്ങിയപ്പോള്‍, അകത്തളത്തില്‍ അങ്ങോട്ടുമിങ്ങോട്ടുംനടക്കുന്ന അംഗങ്ങളെ ശാസിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: “ശ്രീമതി ഉമാ തോമസ്‌ ഒരു സെക്കന്‍റ്… സഭ ഗൗരവകരമായി മുമ്പോട്ട് പോകുമ്പോൾ, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാൻ ഇടയാക്കരുത്, ശ്രീമതി ഉമാ തോമസ്‌ ഇനി പ്രൊസീഡ് ചെയ്തോളൂ…”

നിഗമനം 

സഭയില്‍ അലക്ഷ്യം കാണിച്ചതിന് എംഎല്‍എ ഉമാ തോമസിനെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാസിച്ചു എന്ന് പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉമാ തോമസ്‌ സഭയില്‍ പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ സഭയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന ഏതാനും സഭാംഗങ്ങളെ സ്പീക്കര്‍ ശാസിച്ച ദൃശ്യങ്ങളാണ്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: ഉമാ തോമസിനെ സ്പീക്കര്‍ സഭയില്‍ ശാസിച്ചു എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

Fact Check By: Vasuki S

Result: False

Leave a Reply