എ.എ റഹീമിന്‍റെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു...
രാജ്യസഭ എംപി എ എ റഹീമിന്‍റെ ഒരു വീഡിയോ - പരിഹാസ രൂപേണ സ്റ്റേജിൽ വിവിധ ചേഷ്ടകൾ കാട്ടി പ്രസംഗിക്കുന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നുണ്ട്.
കെ വി തോമസിനെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് സുധാകരൻ വിലക്കിയതിനെതിരെ റഹീം ആക്ഷേപഹാസ്യ രൂപേണ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇവനാണ് നുമ്മ പറഞ്ഞ കഞ്ചാവ് സോമൻ . മണി ആശാന് ശേഷം ഒരാൾ വേണ്ടേ പാർട്ടിയിൽ അന്യം നിന്ന് പോകരുതെല്ലോ 😜😜😜”
എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ എ എ റഹിമിന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിക്കുകയാണ് എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
പലരും ഇതേ വിവരണത്തോടെയും മറ്റു ചില അടിക്കുറിപ്പുകളോടെയും ഇതേ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.
ഞങ്ങൾ യൂട്യൂബിൽ റഹീമിനെ പ്രസംഗത്തിലെ വീഡിയോ തിരഞ്ഞപ്പോൾ യഥാർത്ഥ വീഡിയോ മനോരമ ന്യൂസ് ടിവി പ്രസിദ്ധീകരിച്ചത് ലഭിച്ചു:
റഹീമിന്‍റെ പരാമർശവുമായി ബന്ധപ്പെട്ട് മനോരമ വാർത്ത നൽകിയിട്ടുണ്ട്. യഥാര്‍ത്ഥ വീഡിയോ ശ്രദ്ധിച്ചാല്‍ പോസ്റ്റിലെ വീഡിയോയില്‍ നല്‍കിയിരിക്കുന്ന രീതിയിലല്ല അദ്ദേഹം പ്രസംഗിക്കുന്നത് എന്ന് എളുപ്പം ആര്‍ക്കും വ്യക്തമാകും. കൂടാതെ ഞങ്ങള്‍ റഹീമുമായി സംസാരിച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്: “എന്‍റെ പ്രസംഗത്തിന്‍റെ വീഡിയോയും ഓഡിയോയും എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ഇതേ വീഡിയോ മറ്റു ചില തരത്തിലും എഡിറ്റ് ചെയ്ത് ദുഷ്പ്രചരണം നടത്തുന്നുണ്ട്.”
ഓഡിയോയും വീഡിയോയുടെ ഭാഗങ്ങളും എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലാണ് പോസ്റ്റിൽ നൽകിയിട്ടുള്ളതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. എ. എ. റഹീം കണ്ണൂരിൽ ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ് നടന്നപ്പോൾ പ്രസംഗിച്ച ദൃശ്യങ്ങള്‍ എടുത്ത് ഓഡിയോയും വീഡിയോ ഭാഗങ്ങളും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:എ.എ റഹീമിന്‍റെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു...
Fact Check By: Vasuki SResult: Altered