ബംഗാളിൽ നടന്ന ഇജ്‌തിമയുടെ ദൃശ്യങ്ങൾ ബിജെപി വിജയത്തിന് ശേഷം ബംഗ്ലാദേശികളുടെ പലായനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

False Political

കൊൽക്കത്തയിലെ ഹൗറ പാലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “കെട്ടും കെട്ടി… പോണ പോക്ക് കണ്ടില്ലേ..” വീഡിയോയുടെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “കെട്ടും കെട്ടി ബംഗ്ലാദേശിലേക്ക്..

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 5 ജനുവരി 2026ന് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പോസ്റ്റ് കാണാൻ –Instagram  | Archived 

Youtuberdip  എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ജനുവരി 5ന് പശ്ചിമബംഗാളിലെ പണിയാൻ എന്ന നഗരത്തിൽ ബിശ്വ ഇജ്തേമ എന്ന പരിപാടിയുടെ ഭാഗമായി ആയിരം കണക്കിന് വന്ന മുസ്ലിം മതവിശ്വാസികളുടെ ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങൾക്ക് പശ്ചിമബംഗാൾ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. 

ജനുവരി 2 മുതൽ ജനുവരി 5 വരെ കോടി കണക്കിന് ജനങ്ങൾ ഹൂഗ്ലിയിൽ ബിശ്വ ഇജ്തേമ എന്ന ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രസ്തുത ദൃശ്യങ്ങൾ ഇജ്തേമയുടെ അവസാനത്തെ ദിവസം ദീപ് ഘോഷ് എന്ന യൂട്യൂബർ എടുത്തതാണ്. 

വാർത്ത വായിക്കാൻ – The Statesman | Archived

അങ്ങനെ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പും കഴിഞ്ഞ ആഴ്ച നടന്ന ഫലം പ്രഖ്യാപനവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.    

നിഗമനം

ബിജെപിയുടെ ബംഗാളിൽ വിജയത്തിന് ശേഷം സംസ്ഥാനത്ത്  നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ജനുവരിയിൽ ബംഗാളിൽ നടന്ന ഒരു ഇജ്തേമയുടേതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.           

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: ബംഗാളിൽ നടന്ന ഇജ്‌തിമയുടെ ദൃശ്യങ്ങൾ ബിജെപി വിജയത്തിന് ശേഷം ബംഗ്ലാദേശികളുടെ പലായനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan

Result: False

Leave a Reply