
വിവരണം
ഡിജിറ്റൽ ഇന്ത്യ
തള്ളി തള്ളി പുരപുറത്ത് കയറ്റി. എന്ന തലക്കെട്ട് നല്‍കി ഒരു കുടുംബം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് അവരുടെ കുടിലിന്‍റെ മുകളില്‍ കയറി ഇറിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം ഇതാണെന്ന ആക്ഷേപം ഉയര്‍ത്തിയാണ് ചിത്രം പ്രചരിക്കുന്നത്. ലിജോ കോഴഞ്ചേരി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 323ല്‍ അധികം ഷെയറുകളും 65ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ഇന്ത്യയിലെ തന്നെയാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഗൂഗിളില്‍ റിവേഴ്‌സ് സെര്‍ച്ചില്‍ പരിശോധിച്ചതില്‍ നിന്നും ഈ ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ഗ്ലോബല്‍ സിറ്റിസണ്‍ എന്ന വെബ്സൈറ്റില്‍ 2015ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ഇതെ ചിത്രം അവര്‍ ഉപയോഗിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം സംഭവിക്കുന്ന പ്രളത്തെ കുറിച്ചുള്ള ഫീച്ചറിലാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ പ്രളയത്തിന്‍റെ നേര്‍ക്കാഴ്ച്ച എന്ന പേരിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ചിത്രം ഫ്ലിക്കര്‍ എന്ന ഇമേജ് ഷെയറിങ് സൈറ്റില്‍ നിന്നുമാണ് ലഭിച്ചിട്ടുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ആ ചിത്രവും 2015ല്‍ ഫ്ലിക്കറില്‍ ബംഗ്ലാദേശ് വെള്ളപ്പൊക്കം എന്ന പേരില്‍ അപ്‌ലോഡ് ചെയ്തിട്ടിലുള്ളതാണ്.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ഗ്ലോബല്‍ സിറ്റസണ്‍ എന്ന വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം കാണാം-

ഫ്ലിക്കറില്‍ പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ ചിത്രം-



നിഗമനം
പോസ്റ്റില്‍ ഇന്ത്യയിലെ പ്രളയത്തില്‍ അകപ്പെട്ട പാവപ്പെട്ടവരുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് ബംഗ്ലാദേശിലെ 2015ലെ വെള്ളപ്പൊക്കത്തിന്‍റേതാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഈ ചിത്രം ഇന്ത്യയില്‍ സംഭവിച്ച പ്രളയത്തിന്‍റേത് തന്നെയാണോ ?
Fact Check By: Dewin CarlosResult: False
