കോവിഡ്‌ മൂലം ബിജെപി പ്രവര്‍ത്തകരുടെ കുടംബത്തില്‍ മരണം നടന്നപ്പോള്‍ അവര്‍ സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് തല്ലി തകര്‍ക്കുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന് കോവിഡുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. വീഡിയോയെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ബിജെപിയുടെ കൊടി പിടിച്ച് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്‍റെ പാര്‍ട്ടി ഓഫീസ് തല്ലി തകര്‍ക്കുന്നതായി കാണാം. ഇവര്‍ ഇങ്ങനെ ചെയ്യുന്നത് കോവിഡ്‌ മൂലം തന്‍റെ കുടുംബാങ്ങളെ നഷ്ടപെട്ടതിനെ തുടര്‍ന്നാണ്‌ എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

സങ്കിക്കുടുംബങ്ങളിൽ ആരൊക്കെയോ കോവിഡിൽ പുകയായി... തിരിച്ചറിവായി തുടങ്ങി.”

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ്‌ മാത്രമല്ല. ഇതേ പോലെയുള്ള ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search shows same video shared with the same caption many times.

ഈ പ്രചരണത്തില്‍ എത്രത്തോളം സത്യമുണ്ട്? ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ബംഗാളിയില്‍ ഈ സംഭവവുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എ.ബി.പി. ന്യൂസ്‌ ബംഗ്ലാ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിയിട്ടുണ്ട്.

Screenshot: English translation of ABP Bangla news article, dated:23rd March 2021, titled: WB election 2021: প্রার্থী নিয়ে ক্ষোভে কার্যালয়ে ভাঙচুর, জেলা পরিষদের সদস্যাকে সাসপেন্ড বিজেপির

ലേഖനം വായിക്കാന്‍-ABP Bangla | Archived Link

പശ്ചിമ ബംഗാളിലെ മാലഡയിലെ ഗാസോള്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റ്‌ ലഭിക്കാത്തതിനാല്‍ ബിജെപിയുടെ ജില്ല കൌണ്‍സില്‍ അംഗമായ സാഗരിക സര്‍ക്കാരും സംഘവും പ്രതിഷേധത്തില്‍ പാര്‍ട്ടി ഓഫീസ് ആക്രമിച്ചു. ഈ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്.

വാര്‍ത്ത‍യില്‍ നല്‍കിയ ചിത്രം വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീയുടെ തന്നെയാണ്. ഈ സ്ത്രിയാണ് ബിജെപിയുടെ ജില്ല കൌണ്‍സില്‍ അങ്ങമായ സാഗരിക സര്‍ക്കാര്‍. ഈ സംഭവത്തിന് ശേഷം ഇവരെ ബി.ജെ.പി. ജില്ല നേത്രത്വം പാര്‍ട്ടിയില്‍ നിന്ന് സസ്പന്‍റ് ചെയ്യുകയുണ്ടായി. ഈ സംഭവത്തെ കുറിച്ച് വിശദമായ വാര്‍ത്ത‍ ഡിജിറ്റല്‍ ബാംഗ്ലാ എന്ന പ്രാദേശിക മാധ്യമം അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. താഴെ നല്‍കിയ വീഡിയോയില്‍ ഡിജിറ്റല്‍ ബംഗ്ലായുടെ റിപ്പോര്‍ട്ട്‌ കാണാം.

നിഗമനം

പോസ്റ്റില്‍ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. സീറ്റ്‌ നിഷേധിച്ചത്തിനെ തുടര്‍ന്ന്‍ പശ്ചിമ ബംഗാളിലെ മാലഡയില്‍ ബിജെപിയുടെ ഒരു വനിതാ ജില്ല കൌണ്‍സില്‍ അംഗവും കൂട്ടരും ബിജെപി പാര്‍ട്ടി ഓഫീസ് തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പോസ്റ്റില്‍ തെറ്റായ വിവരം ചേര്‍ത്തി പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബംഗാളില്‍ ടിക്കറ്റ് വിതരണത്തെ തുടര്‍ന്ന്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു...

Fact Check By: Mukundan K

Result: Misleading