സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ പാക് മിസൈല്‍ തകര്‍ന്നു വീഴുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

പഹല്‍ഗാം തീവ്രവാദ അക്രമണത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്.  സിന്ധു നദീജല കരാര്‍ ഈയിടെ ഇന്ത്യ മരവിപ്പിച്ചു. മറുപടിയായി പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് വ്യോമപാത നിഷേധിച്ചു. ഇന്ത്യ സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കുന്ന വാര്‍ത്തയോടൊപ്പം പാകിസ്ഥാനും സൈനിക നടപടികള്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍  മിസൈല്‍‌ പരീക്ഷണം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  മിസൈല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിജയകരമായി വിക്ഷേപിക്കുന്ന മിസൈല്‍ ഉയര്‍ന്നു പൊങ്ങിയ ശേഷം […]

Continue Reading

പഹല്‍ഗാമിന് മറുപടിയായി പാക് ആയുധപ്പുരയ്ക്ക് അജ്ഞാതന്‍ തീയിട്ടു..? പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഴയത്…

പഹല്‍ഗാം സംഭവത്തിന്‌ ശേഷം പാകിസ്ഥാനോട് പ്രതികാര നടപടിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഈ പശ്ചാത്തലത്തില്‍ പാക് അധിനിവേശ കാശ്മീരിലെ ലീപ താഴ്‌വരയിൽ, പാകിസ്ഥാൻ സൈന്യത്തിന്‍റെ വെടിമരുന്ന് ഡിപ്പോയ്ക്ക് അജ്ഞാതന്‍ തീയിട്ടു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വലിയ ശബ്ദത്തോടെ ഒരു സ്ഥലത്ത് പൊട്ടിത്തെറി ഉണ്ടാകുന്നതും വെളിച്ചവും പുകയും പറക്കുന്നതും ദൂരെ നിന്ന് പകര്‍ത്തിയതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. പഹല്‍ഗാം സംഭവത്തിന്‌ ശേഷം പാകിസ്ഥാനില്‍ വെടിമരുന്ന് ഡിപ്പോയ്ക്ക് അജ്ഞാതന്‍ തീയിട്ടപ്പോഴുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

പെഹല്‍ഗാമില്‍ പിടികൂടിയ തീവ്രവാദിയെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സൈന്യം- പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്വരയില്‍ 2025 ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 27 വിനോദസഞ്ചാരികൾക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 20 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ച ശേഷം മേഖലയിലെ ഏറ്റവും മാരകമായ ഈ ആക്രമണം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും കശ്മീർ താഴ്‌വരയിലെ പൊതുജന സൗഹാര്‍ദ്ദ മാറ്റങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.  കാശ്മീരില്‍ പിടികൂടിയ പാകിസ്ഥാന്‍ തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം “കൈകാര്യം” ചെയ്യുന്ന […]

Continue Reading

പെഹല്‍ഗാമില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട കുതിരക്കാരന് മകന്‍ അന്ത്യചുംബനം നല്‍കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രില്‍ 22 ന് വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇതുവരെ 27 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനുശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് സ്വീകരിക്കുകയും  കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി മോദി തുറന്നു പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ഭീകരരുടെ റൈഫിള്‍ പിടിച്ചു വാങ്ങി ജീവന്‍ പണയം വെച്ച് എതിരിട്ട സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ വെടിയേറ്റ് മരിച്ചുപോയിരുന്നു. അദ്ദേഹത്തിന് മകന്‍ അന്ത്യ ചുംബനം അർപ്പിക്കുന്ന ഒരു ഫോട്ടോ എന്ന തരത്തില്‍ […]

Continue Reading

വഖഫ് നിയമത്തിനെതിരെ മുസ്ലിങ്ങള്‍ ബംഗാളില്‍ ഓഫീസ് തകര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ പഴയ  ദൃശ്യങ്ങള്‍

പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന സമരങ്ങള്‍ അക്രമാസക്തമായി തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. ഒരു കട ആക്രമിക്കുന്ന രണ്ട് പേരെ ഇന്ത്യൻ ആർമി പിടികൂടി  എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം   മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് മോട്ടോർസൈക്കിളിൽ വന്ന രണ്ട് പേർ ഒരു കട തകർക്കുന്നതായി കാണാം. കുറച്ച് കഴിഞ്ഞപ്പോൾ അവിടെ ആർമി എത്തുന്നു കൂടാതെ ഇവരെ പിടികൂടുന്ന ദൃശ്യങ്ങളും നമുക്ക് കാണാം. ഇന്ത്യൻ ആർമിയുടെ പേരിൽ പ്രചരിപ്പിക്കുന്ന […]

Continue Reading

ബംഗാളില്‍ കത്തിനശിച്ച കെട്ടിട അവശിഷ്ടങ്ങള്‍ക്ക് വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധമില്ല…

വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ കുറിച്ചുള്ള പല വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്. അക്രമങ്ങള്‍  കേന്ദ്രസേനയെ ഉപയോഗിച്ച് നേരിടാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടന്ന അക്രമത്തെ തുടര്‍ന്നുള്ള കാഴ്ചകള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് റോഡില്‍ നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന അക്രമത്തില്‍ നിന്നുള്ള അവശേഷിപ്പുകളാണ് […]

Continue Reading

വൈറല്‍ വീഡിയോയില്‍ ഭജന്‍ പാടുന്ന സ്ത്രി പ്രശസ്ത ഗായകന്‍ മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടിയല്ല…

സമൂഹ മാധ്യമങ്ങളില്‍ പ്രശസ്ത ഗായകന്‍ മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു സ്ത്രി ഭജന പാടുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയില്‍ കാണുന്ന സ്ത്രി മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടിയല്ല. വീഡിയോയില്‍ ഭജന പാടുന്ന ഈ സ്ത്രി ആരാണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ത്രി കൃഷ്ണ ഭജന പാടുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “പ്രശസ്ത ഗായകൻ […]

Continue Reading

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല…

മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*” FB post archived link […]

Continue Reading

തെലിംഗാനയിൽ നിന്നുള്ള പഴയ ദൃശ്യങ്ങൾ ഹരിയാന കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

മണിപ്പൂരിൽ ആഴ്ചകളോളം നീണ്ടുനിന്ന കലാപത്തിന്റെ  അലകൾ  തീരുന്നതിന് മുമ്പ് തന്നെ ഹരിയാനയിൽ വർഗീയ കലാപം ഉടലെടുത്തതായിമ വാർത്താ റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹരിയാനയിലെ നുഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ‘ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര’ ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷം ഉണ്ടാവാൻ  കാരണമെന്നാണ് പോലീസ് ഭാഷ്യം.  ഹരിയാനയിലെ കലാപത്തിന് മൂലകാരണം ഒരാൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഒരു വ്യക്തി ഘോഷയാത്രയുടെ പിന്നിൽ നിന്ന് കല്ലുകൾ  […]

Continue Reading

ബിഹാറില്‍ മിശ്രവിവാഹിതയായ യുവതിയെ സഹോദരന്‍ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പട്ടാപ്പകല്‍ ജനമധ്യത്തിലൂടെ ഒരു യുവതിയെ ബലമായി തട്ടിക്കൊണ്ടു പോകുന്ന മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു യുവതിയെ രണ്ടുപേര്‍ ബലമായി പിടികൂടി ഇരുചക്ര വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ ഇതുപോലെ ബലംപ്രയോഗിച്ച് അക്രമികള്‍ കടത്തിക്കൊണ്ട് പോവുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ മണിപ്പൂരിൽ നിന്ന് 41621 […]

Continue Reading

ക്രൈസ്തവ പ്രാര്‍ഥനാ പന്തല്‍ പൊളിച്ച് കളയുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതല്ല, സത്യമിങ്ങനെ…

മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതോടെ അക്രമ സംഭവങ്ങളുടെ പുറത്തുവരാത്ത പല വീഡിയോകളും ചിത്രങ്ങളും എന്ന പേരില്‍ പല ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാര്‍ഥന നടക്കുന്നതിനിടെ താല്‍ക്കാലിക ക്രൈസ്തവ ആരാധാനാലയം അക്രമികള്‍ നശിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടി മറച്ച ഒരു ചെറിയ ടെന്‍റ് കാണാം. അതിനുള്ളില്‍ കുറച്ചുപേര്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ഏതാനും പേര്‍ ടെന്‍റിനുചുറ്റും നടന്ന് മറച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചഴിച്ചുകളയുന്ന […]

Continue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസില്‍ പോലീസ് പിടിയലായവര്‍ എന്നു ദുഷ്പ്രചരണം… ചിത്രം ബി‌ജെ‌പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മകനുമൊത്തുള്ളത്…

മണിപ്പൂരില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷ-അതിക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ഭരണപക്ഷമായ ബിജെപി സർക്കാരിനുമെതിരെ രാജ്യമെമ്പാടും ജനരോഷം ശക്തമാണെങ്കിലും സംഭവത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിചേര്‍ത്ത് കുറ്റപത്രം വന്നിട്ടില്ല. സംഘര്‍ഷത്തിന്‍റെ വീഡിയോകളും വാര്‍ത്തകളും മണിപ്പൂരില്‍ നിന്നും ഇടയ്ക്കിടെ വരുന്നുണ്ട് എങ്കിലും ആക്രമത്തിന്‍റെ തീവ്രത രാജ്യം അറിഞ്ഞത് കുക്കി ഗോത്രത്തില്‍ പെട്ട രണ്ടു സ്ത്രീകളെ വഴിനീളെ ലൈംഗികമായി ഉപദ്രവിച്ച് നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ വെളിയില്‍ വന്നപ്പോഴാണ്. പ്രതികളെ പോലീസ് പിടികൂടി എന്ന വാര്‍ത്തയും പിന്നാലെ […]

Continue Reading

ഇത് ഇസ്രയേല്‍ പട്ടാളം പാലസ്തീന്‍ ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങളല്ല… സത്യമിങ്ങനെ…

ഇസ്രായേലിൽ പാലസ്തീൻ തർക്കത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രയേൽ. ക്രൈസ്തവ മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന പുണ്യഭൂമിയായ ജറുസലേം  ഇസ്രയേലിലാണ്. ഇസ്ലാം മതത്തിന്‍റെ മൂന്നാമത്തെ വലിയ ആരാധനാലയം അൽ അക്സ പള്ളി ജറുസലേം നഗരത്തിലെ ടെമ്പിൾ മൗണ്ടൈന് മുകളിലാണ് സ്ഥിതിചെയ്യുന്നത്. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ജൂതന്മാർ കുടിയിറക്കി. ഇന്നും ഒളിഞ്ഞും തെളിഞ്ഞും പലസ്തീനും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്.  ഇസ്രായേൽ പട്ടാളക്കാർ പാലസ്തീൻ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK: ‘ഇസ്രായേൽ തീവ്രവാദികളുടെ അക്രമത്തിൽ ശഹീദായ യുവാവ്’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പ്രചരണം  ഇസ്രയേൽ പാലസ്തീൻ കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പുതുതായി പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. പലസ്തിനില്‍ കലാപത്തിനു ഇരയായി നിറചിരിയോടെ മരിച്ചു കിടക്കുന്ന ഒരു യുവാവ് എന്ന മട്ടിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “#ഇസ്രായേൽ തീവ്രവാദികളുടെ അക്രമത്തിൽ ശഹീദായ യുവാവ്..😰 അല്ലാഹു സ്വർഗ്ഗം കണ്ടു മരിക്കുന്നവരിൽ നമ്മളെയും  ഉൾപ്പെടുത്തട്ടെ ആമീൻ🤲🤲” archived link FB post അതായത് ഇസ്രായേൽ ഇസ്രായേൽ തീവ്രവാദികളുടെ ആക്രമണത്തിൽ മരണപ്പെട്ട പാലസ്തീൻ യുവാവാണ് ചിത്രത്തിൽ […]

Continue Reading

FACT CHECK: പട്ടാളക്കാരന്‍റെ തോക്കിന് നേരെ ചെറിയ കുട്ടി ഫോര്‍ക്ക് ചൂണ്ടി എതിരിടുന്ന ഈ ചിത്രം 2016 ലെതാണ്…

പ്രചരണം  പാലസ്തിന്‍- ഇസ്രയേല്‍ സംഘര്‍ഷം തുടരുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണ് എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിച്ചാല്‍ ഇരു  രാജ്യങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന രണ്ടു ചേരിയില്‍ പെട്ടവരെ കാണാം. ഒരു കൂട്ടര്‍ ഇസ്രയേല്‍ ആക്രമണത്തിന് ഇരകളായ  പാലസ്ഥിനില്‍ നിന്നുള്ളവരുടെ ദയനീയ കാഴ്ചകള്‍ പങ്കുവയ്ക്കുമ്പോള്‍ മറുവിഭാഗം ഇസ്രയേലില്‍ നിന്നുള്ള ദുരിത കാഴ്ചകളാണ് പങ്കുവയ്ക്കുന്നത്.  പാലസ്തിനില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വൈറല്‍ ആകുന്നുണ്ട്. […]

Continue Reading

FACT CHECK: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് രക്ഷിതാക്കള്‍ ശകാരിച്ചതിന്‍റെ പേരില്‍ രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം നിലവിലെ ബംഗാള്‍ കലാപവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

പ്രചരണം  ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപത്തിന്‍റെ വിവിധ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചിരുന്നു. എന്നാല്‍ അവയില്‍ ചിലതിന് നിലവിലെ കലാപവുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാനായത്.  കലാപവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാന്‍ പോകുന്നത്. കലാപത്തില്‍ രണ്ട് ബിജെപി പ്രവർത്തകരെ തൃണമൂൽ പ്രവര്‍ത്തകര്‍ കൊന്നു കെട്ടിത്തൂക്കി എന്ന് വാദിച്ച് ഒരു പോസ്റ്റ് ഈയിടെ പ്രചരിച്ചു പോരുന്നുണ്ട്. രണ്ട് യുവാക്കളുടെ കഴുത്തിൽ കയർ കുരുക്കി […]

Continue Reading

FACT CHECK: ബംഗാളില്‍ പെണ്‍കുട്ടിയെ ഒരു സംഘം പുരുഷന്മാര്‍ ഉപദ്രവിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശിലേതാണ്…

പ്രചരണം  ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം അവിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു.  ഒരു സംഘം ആളുകൾ മറ്റു പാർട്ടിയുടെ അനുയായികളെ കൊല്ലുന്നുവെന്നും പാർട്ടി ഓഫീസ് കത്തിച്ച സംഭവങ്ങളുണ്ടെന്നും ആരോപണമുണ്ട്. കലാപത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍  ദേശീയ തലത്തിൽ കോളിളക്കമുണ്ടാക്കുന്നുണ്ട്. കലാപത്തിന്‍റെ  വിവിധ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ബംഗാളിൽ ടിഎംസി പ്രവർത്തകർ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ചില പോസ്റ്റുകള്‍ […]

Continue Reading

പഴയ വീഡിയോ ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

വിവരണം  ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കാൻ തോക്കുമായി പോകുന്ന സുഡാപികളെ പൊലീസ് വളഞ്ഞിട്ട് പൊക്കുന്നൂ.. എന്ന വിവരണത്തോടെ ഒരു വൈറൽ  വീഡിയോ പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനം മറ്റൊരു വാഹനത്തെ മറികടന്ന് മുന്നിൽ നിർത്തുമ്പോൾ അതിലുള്ളവർ പുറത്തിറങ്ങി പൊലീസിന് നേരെ തോക്ക് ചൂണ്ടുന്നതും പോലീസ് അതി സമർത്ഥമായി സംഘത്തെ കീഴ്പ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  archived link FB post ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ നടന്നുവന്ന സമരം കഴിഞ്ഞ ഒരു മാസമായി അക്രമാസക്തമാകുകയും പോലീസുകാരടക്കം 50 ത്തോളം പേർ  മരിക്കുകയും നിരവധി […]

Continue Reading

ഇത് ഡൽഹി കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളല്ല, ഔറംഗാബാദിൽ മൃതദേഹ വേഷത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ളതാണ്…

വിവരണം  ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ. … പൈശാചികരുടെ ആക്രമണത്താൽ ശഹീദായ ഡൽഹിവാസി കളുടെ പരലോക വിജയത്തിനും, ..രാജ്യത്ത് ഐക്യവും സമാധാനവും നിലനിറുത്താനും വേണ്ടി, ദുആ ചെയ്യാം! എന്ന വിവരണത്തോടെ വെള്ള വസ്ത്രം ധരിച്ച മൃതദേഹങ്ങൾ പോലെ കുറെ ആളുകൾ നിരന്നു കിടക്കുന്ന രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. അവരുടെ ആത്മാവിന് ശാന്തി നല്‍കാനുള്ള പ്രാര്‍ഥനയാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.  archived link FB post ഈയിടെ നടന്ന ഡൽഹി കലാപത്തിൽ മരിച്ചവരുടെ ചിത്രങ്ങളാണിത് എന്നാണ്  പോസ്റ്റിലുള്ള […]

Continue Reading

2019 ഡിസംബർ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ല

വിവരണം  ഡൽഹിയിലെ കരളലിക്കുന്ന ദൈന്യതകൾ…..കനലെരിയുന്ന ക്രൂരതകൾ എന്ന വിവരണത്തോടെ ഒരു ചിത്രം 2020 ഫെബ്രുവരി 27 മുതൽ പ്രചരിക്കുന്നുണ്ട്. 24 മണിക്കൂറിൽ ചിത്രത്തിന് ലഭിച്ചത് 6000 ത്തോളം ഷെയറുകളാണ്. നെറ്റി പൊട്ടി മുഖത്തും ധരിച്ചിരിക്കുന്ന വസ്ത്രത്തിലും രക്തവുമായി നിൽക്കുന്ന ഒരു ആൺകുട്ടിയുടെ ചിത്രമാണ് പോസ്റ്റിലുള്ളത്. archived link FB post ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന അക്രമങ്ങളിലാണ് ഈ കുട്ടിയുടെ തലയിൽ മുറിവുണ്ടായത് എന്നാണ് പോസ്റ്റിലെ ആരോപണം. ഈ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ നമുക്കറിയാൻ […]

Continue Reading