‘കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല, നാളെ ഇവരൊക്കെ ബിജെപിക്കാരാകും’ എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞുവോ?   

Misleading Political

‘കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല, നാളെ ഇവരൊക്കെ ബിജെപിക്കാരാകും’ എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറയുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വിഡിയോയിൽ  നമുക്ക് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മാധയമങ്ങളോട് സംസാരിക്കുന്നതായി കാണാം. അദ്ദേഹം ഈ വീഡിയോ ക്ലിപ്പിൽ പറയുന്നു, “നിങ്ങൾ കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല, ഇവരൊക്കെ നാളെ ബിജെപികാരാകും”. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “സത്യം തുറന്നു പറഞ്ഞു കെ.മുരളീധരൻ.” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ  വീഡിയോ ക്ലിപ്പിൻ്റെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് മീഡിയ വണിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ പ്രസ്താവനയുടെ മുഴവൻ വീഡിയോ ലഭിച്ചു. കെ. മുരളീധരൻ നടത്തിയ പ്രസ്താവനയുടെ പൂർണമായ വീഡിയോ നിങ്ങൾക്ക് മീഡിയ വൺ 25 ഒക്ടോബർ 2024ന് ചെയ്ത ഈ പോസ്റ്റിൽ കാണാം.

പോസ്റ്റ് കാണാൻ – Instagram | Archived

മുകളിൽ നൽകിയ വീഡിയോയിൽ കെ. മുരളീധരൻ പറയുന്നു, “കഴിഞ്ഞ ലോകസഭ എലെക്ഷനിൽ പിണറായി വിജയൻ കേരളത്തിൽ മുഴുവൻ നടന്ന് പ്രസംഗിച്ചത് നിങ്ങൾ കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല, ഇവർ നാളെ ബിജെപിക്കാരാകും എന്നാണ്. ഇപ്പൊ എന്തായി? മൂന്ന് എം.എൽ.എമാരാണ് ഇവിടെ പ്രതിസ്ഥാനത് നിൽക്കുന്നത്. ഒരു എം.എൽ.എ. തോമസ് കെ. തോമസ് രണ്ട് LDF എം.എൽ.എമാരെ വിളിച്ച്, ‘നിങ്ങൾക്ക് 50 കോടി വിഹിതം തരാം, നമുക്ക് അജിത് പവാറിൻ്റെ NCPയിൽ ചേരാം അങ്ങനെ കേന്ദ്രത്തിൽ ബിജെപി സർക്കാരിഎൻ്റെ ഭാഗം ആകാം’. ഇവിടെ മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാനുള്ളത്, അൻവർ (പി.വി. അൻവർ) നിങ്ങൾക്കെതിരെ ഒരു അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ, നിങ്ങൾ അൻവറിനെ LDFൽ നിന്ന് പുറത്താക്കിയല്ലോ! ഈ കൈക്കൂലി ഓഫർ ചെയ്ത തോമസിനെ നിങ്ങൾക്ക് പുറത്താക്കാൻ ധൈര്യമുണ്ടോ? കാരണം തോമസ് കെ. തോമാസ് ഈ എം.എൽ.എമാരെ ക്ഷണിക്കുന്നത് LDFലേക്കല്ല NDAയിലേക്കാണ്.

അങ്ങനെ കെ. മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനുടെ വാക്കുകൾ ഉദ്ധരിക്കുകേയാണ് ചെയ്തത്. കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ NCP (ശരദ് പവാർ) എം.എൽ.എ. തോമസ് കെ. തോമസ് ജനാധിപത്യ കേരള കോൺഗ്രസ് എം.എൽ.എ. അന്തോണി രാജുവിനേയും RSP (ലെനിനിസ്റ്റ്) എം.എൽ.എ. കോവൂർ കുഞ്ഞുമോണിനെയും 50-50 കോടി നൽകി ബിജെപിയുടെ സഖ്യ കക്ഷിയായ NCP (അജിത് പവാർ)ലേക്ക് ചേരാൻ ക്ഷണിച്ചു എന്ന റിപോർട്ടുകൾ വന്നിരുന്നു.  

ഈ സംഭവത്തിൻ്റെ സന്ദർഭത്തിലാണ് കെ. മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കുന്നത്.  

നിഗമനം

‘കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല, നാളെ ഇവരൊക്കെ ബിജെപിക്കാരാകും’ എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:‘കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല, നാളെ ഇവരൊക്കെ ബിജെപിക്കാരാകും’ എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞുവോ?   

Fact Check By: Mukundan K  

Result: Misleading