
വഖഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എസ്‌ഡിപിഐ കരുനാഗപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന സമ്മേളത്തിലും ബഹുജന റാലിയിലും കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷ് പങ്കെടുക്കുമെന്ന് അറിയിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“വഖഫ്-മദ്രസ തകർക്കുകയെന്ന RSS അജണ്ട
നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ വഖഫ്-മദ്രസ സംരക്ഷണ
സമ്മേളനവും ബഹുജന റാലിയും
2024 ഡിസംബർ 08 ഞായറാഴ്‌ച,വൈകിട്ട് 04 മണിക്ക്
കരുനാഗപ്പള്ളി ഷെയ്ഖ് മസ്‌ജിദിന് സമീപം സി.ആർ മഹേഷ് MLA
പങ്കെടുക്കും
ബഹുജനറാലി വൈകിട്ട് 4 മണിക്ക് പുള്ളിമാൻ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്നു
SDPI വഖഫ് സംരക്ഷണ സമിതി കരുനാഗപ്പള്ളി നിയോജക മണ്ഡലം” എന്ന വാചകങ്ങള്‍ക്കൊപ്പം സിആര്‍ മഹേഷ് എംഎല്‍എയുടെ ചിത്രവും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ സിആര്‍ മഹേഷ് എംഎല്‍എ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നും എഡിറ്റ് ചെയ്ത പോസ്റ്റര്‍ ആണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വസ്തുത അറിയാനായി ആദ്യം സിആര്‍ മഹേഷ് എംഎല്‍എയുമായി സംസാരിച്ചു. “തെറ്റായ പ്രചരണമാണ് എന്‍റെ പേരില്‍ നടക്കുന്നത്. ഈ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. മാത്രമല്ല സമ്മേളനത്തില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ഇതിന്‍റെ ഭാരവാഹികള്‍ ആരും എന്നെ സമീപിച്ചിട്ടില്ല. എന്‍റെ പേരില്‍ വെറുതെ വ്യാജ പ്രചരണം നടത്തുകയാണ്.”
തുടര്‍ന്ന് ഞങ്ങള്‍ എസ്‌ഡിപിഐ കരുനാഗപ്പള്ളി നേതൃത്വവുമായി ബന്ധപ്പെട്ടു. എസ്‌ഡിപിഐ കൊല്ലം ജില്ലാ അധ്യക്ഷന്‍ ലത്തീഫ് കരുനാഗപ്പള്ളി നല്‍കിയ മറുപടി ഇങ്ങനെ: “കേന്ദ്ര സര്‍ക്കാരിന്‍റെ വഖഫ് ബോര്‍ഡ് നിലപാടിനെതിരെ എസ്‌ഡിപിഐയുടെ നേതൃത്വത്തിലാണ് ഈ ബഹുജന റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നത് എങ്കിലും പല സംഘടനകളും ഞങ്ങളുടെ ഒപ്പം ഇതില്‍ പങ്കുചേരുന്നുണ്ട്. എംഎല്‍എയെയും ക്ഷണിക്കാന്‍ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുക്കുന്നില്ല എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ഏതായാലും സിആര്‍ മഹേഷ് എംഎല്‍എ ഞങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.”
എസ്‌ഡിപിഐ കരുനാഗപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ നല്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ വഖഫ് ബോര്‍ഡ് നിലപാടിനെതിരെ എസ്‌ഡിപിഐ കരുനാഗപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന ബഹുജന റാലിയില്‍ കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷ് പങ്കെടുക്കുമെന്ന പ്രചരണം തെറ്റാണ്. എസ്‌ഡിപിഐ കരുനാഗപ്പള്ളി നേതൃത്വവും സിആര്‍ മഹേഷ് എംഎല്‍എയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വഖഫ് വിഷയത്തില്‍ എസ്‌ഡിപിഐ സംഘടിപ്പിക്കുന്ന റാലിയില്‍ കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷ് പങ്കെടുക്കുമെന്ന പ്രചരണം തെറ്റാണ്…
Written By: Vasuki SResult: False
