സോണിയ ഗാന്ധി ഇരിക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ ഖാര്‍ഗെ ഇരിക്കുന്നില്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

രാഷ്ട്രിയം

സോണിയ ഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്‍റിനെ അപമാനിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയുടെ ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കാണാം. വീഡിയോയില്‍ സോണിയ ഗാന്ധി കസേരയില്‍ ഇരിക്കുന്നു പക്ഷെ ഖാര്‍ഗെ ഇരിക്കുന്നില്ല എന്ന് നാം കാണുന്നു. ഈ സംഭവത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കാര്യം പാർട്ടി പ്രസിഡണ്ട് ഒക്കെയാണ് പക്ഷേ മേഡം ഇരിക്കാൻ പറയാതെ എങ്ങനെ ഇരിക്കുക. സ്വയം തീരുമാനിക്കാനുള്ള കഴിവൊക്കെ ഉണ്ടെങ്കിൽ ഈ പാർട്ടിയിൽ ആരെങ്കിലും നിൽക്കുമോ.”

സോണിയ ഗാന്ധി ഇരിക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ ഖാര്‍ഗെക്ക് ഇരിക്കാന്‍ പോലും പറ്റില്ല എന്ന് അവകാശപ്പെട്ട് ഈ വീഡിയോ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ യുട്യൂബ് ചാനലില്‍ ഈ പ്രചരണ സഭയുടെ പൂര്‍ണ വീഡിയോ ലഭിച്ചു.

ഈ യോഗം നടന്നത് മെയ്‌ 6ന് കര്‍ണാടകയിലെ ഹുബ്ലിയിലാണ്. പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ നമുക്ക് 22:27 മിനിറ്റ് കഴിഞ്ഞതിനെ ശേഷം കാണാം. സോണിയ ഗാന്ധി തന്‍റെ പ്രസംഗം നടത്തി തിരിച്ച് വേദിയില്‍ തന്‍റെ സ്ഥാനത്തിലേക്ക് പോകുന്നതായി നമുക്ക് കാണാം. ഈ സമയത്ത് എല്ലാവരും എഴുന്നേറ്റ്  നിന്ന് അവരെ അഭിവാദ്യം ചെയ്യുന്നു. അവര്‍ കസേരയില്‍ ഇരുന്നതിന് ശേഷം രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും ഇരിക്കുന്നു പക്ഷെ ഖാര്‍ഗെ മാത്രം നില്‍ക്കുന്നു. പിന്നിട് ആദേഹം പ്രസംഗിക്കാന്‍ പോകുന്നു. സോണിയ ഗാന്ധിയുടെ പ്രസംഗത്തിനെ ശേഷം തന്‍റെ പ്രസംഗമുണ്ട് എന്നതിനാലാണ് ഖാര്‍ഗെ ഇരിക്കാഞ്ഞത് എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. താഴെ നല്‍കിയ താരതമ്യത്തില്‍ നമുക്ക് ഈ കാര്യം വ്യക്തമായി കാണാം.

കുടാതെ ഈ വീഡിയോയില്‍ തന്നെ തുടക്കത്തില്‍ സോണിയ ഗാന്ധി ഖാര്‍ഗെയെ ഇരിക്കാന്‍ ക്ഷണിക്കുന്നു. ഖാര്‍ഗെ ഇരിന്നു കഴിഞ്ഞതിന്  ശേഷം സോണിയ ഗാന്ധിയും ഇരിക്കുന്നതായി നമുക്ക് കാണാം. ഈ ദൃശ്യം നമുക്ക് 1:11 മിനിറ്റില്‍ കാണാം.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ക്ലിപ്പിംഗ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. സോണിയ ഗാന്ധി തന്‍റെ പ്രസംഗം അവസാനിപ്പിച്ച് തിരിച്ച് അവരുടെ സ്ഥാനത്തിലേക്ക് വന്നപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് അവര്‍ക്ക് അഭിവാദ്യം നല്‍കി. പിന്നിട് തന്‍റെ പ്രസംഗം അടുത്തതായതിനാല്‍ ഖാര്‍ഗെ ഇരുന്നില്ല. ഈ സംഭവമാണ് സോണിയ ഗാന്ധി ഇരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഖാര്‍ഗെ വേദിയില്‍ നില്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സോണിയ ഗാന്ധി ഇരിക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ ഖാര്‍ഗെ ഇരിക്കുന്നില്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

Fact Check By: Mukundan K 

Result: Misleading