FACT CHECK: ഛത്തീസ്ഗഡിലെ ആശുപത്രിയിലെ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു...
ഗുജറാത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങളുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഗുജറാത്തിലെതല്ല പകരം ഛ്ത്തീഗഡിലെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ആശുപത്രിയുടെ പുറത്തും അകത്തും നമുക്ക് പല മൃതദേഹങ്ങള്‍ കിടക്കുന്നത് കാണാം. വീഡിയോയോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“#കാക്കയ്ക്ക്_തൂറാൻ_3000_കോടിയുടെ പ്രതിമ പണിഞ്ഞ ഗുജറാത്ത് കോവിഡിൽ വിറങ്ങലിക്കുന്നു.
1️⃣ നല്ല ആശുപത്രികളില്ല.
2️⃣ നല്ല സ്റ്റാഫില്ല.
3️⃣ ഡോക്ടർമാരില്ല,
4️⃣ മരുന്നുമില്ല...
5️⃣ ശവങ്ങൾ കുന്നുകൂടുന്നു,
അടക്കണമെങ്കിൽ മൂന്ന് ദിവസത്തിൽ
കൂടുതൽ ബന്ധുക്കൾ ക്യൂ നിക്കേണ്ട
ഗതികേടിലാണ് ഗുജറാത്തിലെ ജനങ്ങൾ...
നിസ്സഹായതയോടെ മുഖ്യമന്ത്രി വിജയ്രൂപാണി...
ഭയന്ന് വിറച്ച് ജനങ്ങൾ...
കാക്കയ്ക്ക് തൂറാൻ മൂവായിരം കോടിയുടെ പ്രതിമ പണിഞ്ഞ അതേ ഗുജറാത്ത്...”
ഇതേ വീഡിയോ ഇതേ അടികുറിപ്പോടെ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Crowd Tangle search shows shares and similar posts on Facebook.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ എന്‍.ഡി.ടി.വി. പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ വീഡിയോ ലഭിച്ചു. ഈ വാര്‍ത്ത ഇതേ വീഡിയോ സംബന്ധിച്ചിട്ടുള്ളതാണ്. വീഡിയോ നമുക്ക് താഴെ കാണാം.
ഈ സംഭവം ഗുജറാത്തിലെതല്ല പകരം ഛ്ത്തീഗഡിലെ തലസ്ഥാനം റായിപ്പുരിലേതാണ്. റായിപ്പുരിലെ ഡോ. ഭീംറാവു അംബേദ്‌കര്‍ ആശുപത്രിയിലെ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. കോവിഡ് വ്യാപനം രുക്ഷമാവുന്നതിനാല്‍ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ ഇപ്രകാരം കൂടികൊണ്ടിരിക്കുകയാണ്. ഈ വീഡിയോ ഏപ്രില്‍ 12 മുതലാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഈ വീഡിയോ ഗുജറാത്തിലെതല്ല. പക്ഷെ രൂക്ഷമായ കോവിഡ് വ്യാപനം നേരിടുന്ന നമ്മുടെ രാജ്യത്തില്‍ പല സംസ്ഥാനങ്ങളുടെ അവസ്ഥ ഇത് പോലെ തന്നെയാണ്. താഴെ നല്‍കിയ ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ നമുക്ക് ഗുജറാത്തിലെ വല്‍സാഡിലെ സിവില്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ കിടക്കുന്നത് കാണാം.
Screenshot: TOI article dated: 19th April 2021, titled:Gujarat: Bodies pile up in Valsad Civil Hospital
ലേഖനം വായിക്കാന്‍-TOI | Archived Link
നിഗമനം
ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ഛ്ത്തീഗഡിലെ തലസ്ഥാനം റായിപ്പുരിലെ ഡോ. ഭീം റാവു അംബേദ്‌കര്‍ ആശുപത്രിയിലെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഛത്തീസ്ഗഡിലെ ആശുപത്രിയിലെ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു...
Fact Check By: Mukundan KResult: Misleading