ആംബുലൻസിനു കൊടുക്കുവാൻ പണമില്ലാതെ, ഭാര്യയുടെ ശവശരീരം ഒടിച്ചുമടക്കി ചാക്കിൽ കെട്ടുന്ന ഭർത്താവിന്‍റെയും, സഹായിക്കുന്ന മകന്‍റെയുംചിത്രമാണോ ഇത്...?
വിവരണം
Archived Link |
“ആംബുലൻസിനു കൊടുക്കുവാൻ പണമില്ലാതെ, ഭാര്യയുടെ ശവശരീരം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുവാൻ, ഒടിച്ചുമടക്കി ചാക്കിൽ കെട്ടുന്ന ഭർത്താവും, അതിനു സഹായിക്കുന്ന മകനും. ഒരു ഉത്തരെന്ത്യൻ കാഴ്ച്ച.
(പശുക്കളായി ജനിക്കാതെ, മനുഷ്യനായി ജനിച്ചുപോയി എന്നതാണു അവർ ചെയ്ത തെറ്റ് )” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 23, മുതല്‍ Chemmu Yousaf എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു വ്യക്തി സ്ട്രെച്ചരിന്‍റെ മുകളില്‍ കയറി ഒരു സ്ത്രിയുടെ മൃതദേഹത്തിന്‍റെ എല്ലുകള്‍ ഒടിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ പകുതി ഭാഗത്തില്‍ രണ്ട് പേര് ഏതോ ഒരു സാധനം ചാക്കിലേയ്ക്ക് കേറ്റുന്നതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ അടിക്കുറിപ്പിനെ അനുസരിച്ച് ആദ്യം ഈ സ്ത്രിയുടെ ഭര്‍ത്താവ് സ്ത്രിയുടെ എല്ലുകള്‍ ഒടിച്ചു അതിന് ശേഷം ഇയാളും മകനും സ്ത്രിയുടെ മൃതദേഹം ചക്കിലാക്കുന്ന ദ്രിശ്യമാണ് നമ്മള്‍ രണ്ടാമത്തെ ചിത്രത്തില്‍ കാണുന്നത്. ഈ സംഭവം നടന്നത് ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലാന്നെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ സ്ഥലത്തിനെ കുറിച്ചോ സംഭവത്തിനെ കുറിച്ചോ വ്യക്തമായി ഒന്നും പോസ്റ്റില്‍ വിശദീകരിച്ചിട്ടില്ല. അപ്പോള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യമാണോ? ഈ രണ്ട് ചിത്രങ്ങളിലും കാണുന്നവര്‍ മരിച്ച സ്ത്രിയുടെ ഭര്‍ത്താവും മകനും തന്നെയാണോ? സംഭവം ഉത്തരിന്ത്യന്‍ സംസ്ഥാനത്തില്‍ നടന്നതാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്ക് അന്വേഷണത്തോടെ കണ്ടെത്താം.
വസ്തുത അന്വേഷണം
ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളെ ക്രോപ്പ് ചെയ്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തിലൂടെ ലഭിച്ച പരിനാമാങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് One.India എന്ന വെബ്സൈറ്റ് ഹിന്ദിയില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു.
സംഭവം ഏകദേശം മുന്നു കൊല്ലം മുമ്പേ ഓടിശയില്‍ നടന്നതാണ്. ഓടിശയിലെ ബാലാസോര്‍ ജില്ലയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു വൃദ്ധയുടെ മൃതദേഹം ആണിത്. അവിടെ ജോലി ചെയുന്ന ജിവനക്കാരാണ് മൃതദേഹത്തിനോട് ഇങ്ങനെ ചെയ്തത്. 80 വയസായ സലമാനി ബെഹെര എന്നാണ് മരിച്ച സ്ത്രിയുടെ പേര്. ഈ സ്ത്രിയെ പോസ്റ്റ് മോര്‍ട്ടം നടത്താനായി ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാലസോര്‍ ജില്ല ആശുപത്രിയില്‍ കൊണ്ട് പോകുമ്പോള്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ അത് പോലെ മൃതദേഹത്തിനുണ്ടാകുന്ന വിറങ്ങലിപ്പ് കാരണം രണ്ട് ആശുപത്രി ജീവനക്കാര്‍ മൃതദേഹത്തിന്‍റെ നടുവു ഒട്ടിച്ച് മടക്കി ചാക്കിലാക്കി പീന്നിട് ഒരു മുളയില്‍ കെട്ടി ജില്ല ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി. ഈ സംഭവത്തിന്‍റെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്.
ഈ സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് ദേശിയ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കാം.
One India | Archived Link |
NDTV | Archived Link |
Deccan Chronicle | Archived Link |
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി വ്യാജമാണ്. സംഭവം മൂന്നു കൊല്ലം മുമ്പേ ഓടിശയില്‍ സംഭവിച്ചതാണ്. ആശുപത്രിയിലെ ജിവനക്കാര്‍ ഒരു വൃദ്ധയുടെ മൃതദേഹം കൊണ്ട് പോകുന്ന ചിത്രങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.
Title:ആംബുലൻസിനു കൊടുക്കുവാൻ പണമില്ലാതെ, ഭാര്യയുടെ ശവശരീരം ഒടിച്ചുമടക്കി ചാക്കിൽ കെട്ടുന്ന ഭർത്താവിന്‍റെയും, സഹായിക്കുന്ന മകന്‍റെയുംചിത്രമാണോ ഇത്...?
Fact Check By: Mukundan KResult: False