
വിവരണം
മഹിള കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയ്ക്ക് എതിരെ നിരവധി രാഷ്ട്രീയ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴായി പ്രചരിക്കുന്നത്. ഇപ്പോള്‍ ഒടുവിലാവട്ടെ കെഎസ്‌യു രക്തസാക്ഷി പട്ടികയുമായി ബന്ധപ്പെട്ടും ബിന്ദു കൃഷ്ണയുടെ പേരില്‍ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ക്യാംപസുകളില്‍ എസ്എഫ്ഐ നിരവിധി കെഎസ്‌യു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ കെഎസ്‌യു വെബ്‌സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പട്ടിക പിന്‍വലിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ക്യാമ്പസിനുള്ളിലോ പുറത്ത് എസ്എഫ്ഐ ഒരാളെ പോലും കൊലപ്പെടുത്തിയട്ടില്ലെന്ന മറുപടിയുമായി എത്തിയതോടെയാണ് ചര്‍ച്ച മറ്റൊരു തലത്തിലേക്കെത്തിയത്. ഇതിനിടയിലാണ് മഹിള കോണ്‍ഗ്രസിന് അര്‍ഹമായ കെഎസ്‌യു രക്തസാക്ഷി പട്ടികയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു എന്നും ഇല്ലെങ്കില്‍ കെപിസിസി ഓഫിസില്‍ കണ്ട കാര്യം താന്‍ പൊതുമധ്യത്തില്‍ പറയുമെന്നും.. ബിന്ദു കൃഷ്ണ പറഞ്ഞതായി സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റ് പ്രചരിക്കാന്‍ തുടങ്ങിയത്. എം.സ്വരാജ് – യുവതയുടെ അഭിമാനം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രസാദ് എ.കെ. കാരിയില്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 756ല്‍ അധികം റിയാക്ഷനുകളും 297ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ കെഎസ്‌യു രക്തസാക്ഷി പട്ടികിയില്‍ മഹിള കോണ്‍ഗ്രസിന് ആര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഫെയ്‌സ്ബുക്ക് പ്രചരണത്തിലെ വാചകങ്ങള്‍ കീ വേര്‍ഡുകളായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തില്‍ ബിന്ദു കൃഷ്ണ ഒരു പരാമര്‍ശം നടത്തിയതായി ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നീട് ഞങ്ങളുടെ പ്രതനിധി ബിന്ദു കൃഷ്ണയുമായി ഫോണില്‍ ബന്ധപ്പെട്ട് ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ബിന്ദു കൃഷ്ണ നല്‍കിയ മറുപടി ഇങ്ങനെയാണ്-
ഇത്തരത്തിലൊരു പ്രസ്താനവും താന്‍ നടത്തിയിട്ടില്ല. സിപിഎം സൈബര്‍ സംഘം നിരന്തരം തന്‍റെ പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഇതുമായ ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇപ്പോള്‍ തന്നെ സൈബര്‍ സെല്ലിന് കൊടുത്തിട്ടുമുണ്ട്. എന്നാലും തന്‍റെ പേരിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. തന്നെയും കോണ്‍ഗ്രസിനെയും അവഹേളിക്കാന്‍ വേണ്ടി സിപിഎം നടത്തുന്ന ഇത്തരം വിലകുറഞ്ഞ രീതികള്‍ അവസാനിപ്പിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
നിഗമനം
ബിന്ദു കൃഷ്ണ കെഎസ്‌യു രക്തസാക്ഷി പട്ടികയെ കുറിച്ചോ കെപിസിസി ഓഫിസിനെതിരെയോ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അവര്‍ തന്നെ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കെഎസ്‌യു രക്തസാക്ഷി പട്ടികിയില്‍ മഹിള കോണ്‍ഗ്രസിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
