പ്രസീത ചാലക്കുടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്തുത അറിയാം..
വിവരണം
നാടന്‍ പാട്ട് ഗായിക പ്രസീത ചാലക്കുടി ആയോദ്ധ്യ ക്ഷേത്രത്തിലെ രാമ പ്രതിഷ്ഠക്കെതിരെ നിലപാട് സ്വീകരിച്ചു എന്ന പേരില്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസീത വീണ്ടും വിവാദ പ്രസ്താവന നടത്തിയെന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. കിറ്റ് തന്നത് പിണറായി സര്‍ക്കാര്‍.. രാമനോ കൃഷ്ണനോ അല്ലാ.. പ്രസീത ചാലക്കുടി.. എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. പ്രവീണ്‍ മേനോന് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാടന്‍ പാട്ട് ഗായികയായ പ്രസീത ചാലക്കുടി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്തുത എന്ന് അറിയാം.
വസ്തുത ഇതാണ്
ഫാക്ട് ക്രെസെന്‍ഡോ മലയാളം ഗായികയായ പ്രസീത ചാലക്കുടിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരമൊരു പ്രചരണത്തെ കുറിച്ച് അന്വേഷണത്തില്‍ നിന്നും അവര്‍ നല്കിയ മറുപടി ഇപ്രകാരമാണ്.
താന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ലാ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ വ്യാപകമായി വ്യാജ പ്രചരണം നടത്തുകയാണ്. സൈബര്‍ ആക്രമണം രൂക്ഷമാണ്. ഞാന്‍ അവിശ്വാസിയാണെന്ന് വരുത്തി തീര്‍ത്ത് അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. എല്ലാം വസ്തുത വിരുദ്ധമായ കാര്യങ്ങളാണെന്നും പ്രസീത ചാലക്കുടി പ്രതികരിച്ചു.
നിഗമനം
പ്രസീത ചാലക്കുടി തന്നെ പ്രചരണം വസ്തുത വിരുദ്ധമാണെന്ന് വ്യക്തമാക്കിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:പ്രസീത ചാലക്കുടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്തുത അറിയാം..
Written By: Dewin CarlosResult: False