
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മസ്സാജ് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വെളുത്ത താടിയുള്ള മുതിര്‍ന്ന ഒരാളെ ഒരു സ്ത്രീ ഫേസ് മസാജ് ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയിലെ വയോധികന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മോദിയെ ഫെയ്സ് മസാജ് ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.. വീഡിയോ 👇”
എന്നാല്‍ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങൾ കണ്ടെത്തി. വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത് പ്രധാനമന്ത്രി മോദിയല്ല.
വസ്തുത ഇതാണ്
വീഡിയോ സ്ക്രീൻഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പ്രദീപ് കൗർ ധില്ലൺ എന്ന ഫേസ്ബുക്ക് പേജ് ലഭിച്ചു. 2026 ഏപ്രിൽ 12 ന് ഇതേ വീഡിയോ പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

വൈറൽ വീഡിയോയിലെ സ്ത്രീ സലൂണ്‍ നടത്തിപ്പുകാരി ആണെന്ന് അടിക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നു.
ഈ പ്രൊഫൈലിൽ 2026 മാർച്ച് 28-ന് അപ്‌ലോഡ് ചെയ്‌ത മറ്റൊരു വീഡിയോയില്‍ അതേ സെറ്റപ്പിൽ മസാജ് സ്വീകരിക്കുന്ന അതേ വ്യക്തിയെ കാണാം.

വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “സ്റ്റൈലിഷ്
“അദ്ദേഹത്തിനു വേണ്ടി സ്പാ ദിനം… എന്തെന്നാല്‍ സെല്‍ഫ് കെയര്‍ സ്ത്രീകള്‍ക്കായി മാത്രമുള്ളതല്ല ”
“ഗ്ലോ ലോഡിംഗ്… ദയവായി കാത്തിരിക്കുക.”
മാത്രമല്ല, വീഡിയോയിലെ ഒരു ടെക്സ്റ്റ് ഓവർലേയിൽ വീഡിയോ അമൃത്സറിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്നു. അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലും ഇതേ പോസ്റ്റുകൾ കൊടുത്തിട്ടുണ്ട്.
വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ news hour india’ എന്ന ഓൺലൈൻ വാർത്താ പോർട്ടർ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വൈറൽ വീഡിയോയിലെ വ്യക്തി മോദിയല്ല എന്ന് തെളിയിക്കുന്ന വീഡിയോ പർദീപ് കൗർ തന്‍റെ അക്കൗണ്ടിലും പങ്ക് വച്ചിട്ടുണ്ട്.
പ്രൊഫൈലിൽ നിന്ന്, വൈറൽ വീഡിയോയിലുള്ളയാൾ കണ്ടന്‍റ് ക്രിയേറ്റർ പ്രദീപ് കൗർ ധില്ലന്‍റെ ഭർത്താവാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതല്ല. മോദിയുമായി രൂപസാദൃശ്യമുള്ള മറ്റൊരാളുടെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു സ്ത്രീ ഫേസ് മസാജ് ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയില്‍ കാണുന്നത് രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിയെയാണ്. പഞ്ചാബില്‍ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റർ പ്രദീപ് കൗർ ധില്ലന്‍ എന്ന സലൂണ്‍ ഉടമയുടെ ഭര്‍ത്താവാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




