ചിത്രത്തിലുള്ളത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയോ?

രാഷ്ട്രീയം | Politics

വിവരണം

ചേർത്തല DYFI സംസ്ഥാന പ്രസിഡന്റ് പ്രവീൺ വിശ്വംഭരൻ ബിജെപിയിൽ ചേര്‍ന്നു എന്ന പേരില്‍ ഒരാളുടെ ചിത്രം സഹിതം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പ്രൊഫൊലില്‍ നിന്നും ജൂലൈ 27ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഇതുവരെ 56 ലൈക്കുകളും 14 ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ പേര് പ്രവീണ്‍ വിശ്വംഭരന്‍ എന്നാണോ? ചിത്രത്തിലുള്ള വ്യക്തി യഥാര്‍ത്ഥത്തില്‍ ആരാണ്? പോസ്റ്റിന് പിന്നിലെ വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ പ്രചരിക്കുന്ന വ്യക്തിയുടെ ചിത്രം ഗൂഗിള്‍ റിവേ‌ഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോഴാണ് അത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ചും മുന്‍ ക്രിക്കറ്റ് താരവുമായ മര്‍വന്‍ അട്ടപ്പട്ടു ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. ഡോണ്ട് ഗിവ് അപ് വേള്‍ഡ് (Don’t give up world) എന്ന പേരിലുള്ള ഒരു വെബ്‌സൈറ്റില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡ‍ന്‍റ് പ്രവീണ്‍ വിശ്വംഭരന്‍ എന്ന പേരില്‍ നല്‍കിയിരിക്കുന്ന അതെ ചിത്രം കാണാനും കഴിഞ്ഞു. 2018 നവംബര്‍ മാസത്തിലായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം. അതില്‍ തിരഞ്ഞെടുത്തത് പ്രകാരം ഡിവൈഎഫ്ഐയുടെ നിലവിലെ സംസ്ഥാന പ്രസിഡന്‍റിന്‍റെ പേര് എസ്.സതീഷ് എന്നാണ്. ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ കുറിച്ച് ഫോട്ടോ സഹിതമുള്ള വാര്‍ത്ത മനോരമ ന്യൂസ്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല സംസ്ഥാന ഭാരവാഹിയെന്നാല്‍ ഒരു സംസ്ഥാനത്തിന്‍റെ മുഴുവന്‍ ചുമതലയുള്ള നേതാവാണ്. അല്ലാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല എന്ന പ്രദേശത്തിന് മാത്രമായി സംസ്ഥാന ഭാരവാഹി എന്നൊരു സ്ഥാനം ഒരു സംഘടനയിലുമില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മനസിലാക്കാം.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ഡോണ്ട് ഗിവ അപ് വേള്‍‍ഡ് വെബ്‌സൈറ്റ്-

മനോരമ ന്യൂസ് റിപ്പോര്‍ട്ട്-

Archived LinkArchived Link

നിഗമനം

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ക്രിക്കറ്റ് പരിശീകലകനുമായ മര്‍വന്‍ അട്ടപ്പട്ടുവിന്‍റെ ചിത്രമാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസി‍ഡന്‍റ് ആയിരുന്ന വിശ്വംഭരന്‍ എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി തന്നെ വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:ചിത്രത്തിലുള്ളത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയോ?

Fact Check By: Dewin Carlos 

Result: False