മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കെട്ടിയ ജവാന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു...
ചിത്രം കടപ്പാട്: Tribune,PTI
വിവരണം
“വെടിയുണ്ടകള്‍ ശരീരത്തു തുളച്ചു കയറി രക്തം വാര്‍ന്നു പോവുമ്പോളും സധൈര്യം മൂന്നു ഭീകരരെ കാലപുരിയിലേക്കയച്ച ഈ വീര സൈനികനാവട്ടെ ഇന്നത്തെ ഒരു ബിഗ് സല്യൂട്ട്... ജയ് ഹിന്ദ്” എന്ന അടികുരിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 21, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു ജവാനെ ഉദ്യോഗസ്ഥര്‍ ചികിത്സക്കായി കൊണ്ടുപോക്കുന്നു. പരിക്കേറ്റ ജവാന്‍റെ ബന്യാന്‍ രക്തത്തില്‍ മുങ്ങി കടക്കുകയാണ് എന്ന് നമുക്ക് കാണാം. വെടിയുണ്ടകള്‍ ശരിരത്തില്‍ തുളച്ചു കയറിയതിനാലാണ് ഈ പരിക്ക് സംഭവിച്ചതെന്ന് പോസ്റ്റില്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും ഈ വീര സൈനികന്‍ മുന്നു ഭികരരെ വെടിവെച്ച് കൊന്നു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. സംഭവം നടന്ന സ്ഥലവും സമയവും പോസ്റ്റില്‍ നല്കിട്ടില്ല. ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഞങ്ങള്‍ അന്വേഷണം നടത്താന്‍ തിരുമാന്നിച്ചു.
Archived Link |
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച പരിണാമങ്ങള്‍ താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം.
മുകളില്‍ കാന്നുന്ന ലിങ്കുകള്‍ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിത്രം 5 കൊല്ലം പഴയതാണ് എന്ന് ഞങ്ങള്‍ക്ക് മനസിലായി. ദി തൃബ്യുന്‍ ഇന്ത്യ പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം ഏപ്രില്‍, 2014 ലില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ജാര്‍ഖണ്ഡിലെ ബോകാരോയില്‍ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള സി.ആര്‍.പി.എഫ്. ജവാന്മാരുടെ ഒരു സംഘത്തിനുനേരെ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ പരിക്കേറ്റ ജവാനെ ചികിത്സക്കായി കൊണ്ടുപോക്കുന്ന ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
The Tribune | Archived Link |
സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് മാധ്യമ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ പരിശോധിച്ചു. മാധ്യമ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് പ്രകാരം ജാര്ഖണ്ടിലെ ബോകാരോ ജില്ലയിലെ ടുല്‍ബുല്‍ ഗ്രാമത്തിനു സമീപം മാവോയിസ്റ്റുകളും സി.ആര്‍.പി.എഫ്. ജവാന്മാരും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു ജവാനിന് പരിക്കേറ്റു. ജുമ്ര ഹില്സ എന്ന പ്രദേശത്തില്‍ പെട്ട ഗോമിയ പോലീസ് സ്റ്റേഷന്‍റെ അടുത്ത് സി.ആര്‍.പി.എഫ് കമ്പനി പട്രോലിംഗ് നടത്തുന്നതിന്‍റെ ഇടയില്‍ മാവോവിസ്റ്റുകള്‍ സ്ഫോടനം നടത്തി. പക്ഷെ കുഴിയില്‍ പെട്ട കാരണം ജവാന്മാര്‍ സഞ്ചരിക്കുന്ന വാഹനം ഈ സ്ഫോടനത്തില്‍ രക്ഷപെട്ടു. ഇതിനെ ശേഷം മാവോയിസ്റ്റും ജവാന്മാരും തമ്മില്‍ വെടിവെപ്പുണ്ടായി. ഈ വെടിവെപ്പില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഈ ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റു. അത് അല്ലാത്തെ വേറെ ആര്‍ക്കും പരിക്കു സംഭവിച്ചതായി അല്ലെങ്കില്‍ ആരെങ്കിലും മരണപെട്ടതായി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നില്ല. സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കാം.
ET | Archived Link |
One India | Archived Link |
നിഗമനം
പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചിത്രത്തില്‍ കാണുന്ന ജവാന് ജാര്‍ഖണ്ടില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിലാണ് പരിക്കേറ്റത്. അല്ലാത്തെ വെടിയുണ്ട എറ്റ് മുന്നു ഭികരരെ കൊന്ന ജവാന്‍റെ ചിത്രമല്ല.
Title:മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കെട്ടിയ ജവാന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു...
Fact Check By: Mukundan KResult: False