ഈ ചിത്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇഎംഎസ് സ്റ്റേഡിയത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..

രാഷ്ട്രീയം സാമൂഹികം

വിവരണം

ഉദ്ഘാടനത്തിന് ഒരുങ്ങി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം.. കായിക പ്രേമികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമം കുറിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്റ്റേഡിയത്തിന്‍റെ ആകാശചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ ബീറ്റ്സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തിലുള്ളത് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

എന്നാല്‍ ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രചരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ജെഎസ്‌സിഎ) സ്റ്റേഡിയമാണെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പ്രചരിക്കുന്ന ചിത്രത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ജാര്‍ഖണ്ഡ് പബ്ലിക് ഹബ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. 2022 ഒക്ടോബര്‍ 18നാണ് ഈ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത് –

Add embed – https://www.instagram.com/jharkhandpublichub/p/Cj2G6t6hIa7/?img_index=2 

Instagram Post Archived Screenshot 

യൂട്യൂബിലും ജെഎസ്‌സിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ അകാശദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കിഷന്‍ കേശ്‌രി എന്ന യൂട്യൂബര്‍ പങ്കിുവെച്ച വീഡിയോ കാണാം –

YouTube Video 

അതെസമയം ഇഎംഎസ് സ്റ്റേഡിയത്തിന്‍റെ നിലവിലെ സ്ഥിതി എന്താണ് എന്ന് പരിശോധിക്കാം..

18 വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയ ആലപ്പുഴ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇഎംഎസ് സ്റ്റേഡിയം 2010ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇപ്പോഴും ഈ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ് യഥാര്‍ത്ഥ്യം. സ്റ്റേഡിയത്തിന് സമീപമുള്ള ജലാശയത്തിന് സമാന്തരമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതും മറ്റ് സാങ്കേതിക തടസങ്ങളുമെല്ലാം കാരണമാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത്. നിലവില്‍ ഇഎംഎസ് സ്റ്റേഡിയത്തിന്‍റെ സ്ഥിതി അറിയാന്‍. ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഇഎംഎസ് സ്റ്റേഡിയം നേരിട്ട് സന്ദര്‍ശിച്ചു. ഇഎംഎസ് സ്റ്റേഡിയത്തിന്‍റെ ഇപ്പോഴത്തെ ചിത്രം കാണാം.

ഒക്ടോബര്‍ 30ന് പകര്‍ത്തിയ ഇഎംഎസ് സ്റ്റേഡിയത്തിന്‍റെ ചിത്രം –

സ്റ്റേഡിയത്തിന്‍റെ അകത്തെ ചിത്രം (October 30, 2024) –

പ്രചരിക്കുന്ന ചിത്രത്തിലെ സ്റ്റേഡിയത്തിലെ ഇഎംഎസ് സ്റ്റേഡിയം എന്ന പേര് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാണ്. യഥാര്‍ത്ഥ ചിത്രവുമായുള്ള താരതമ്യം കാണാം –

സ്റ്റേഡിയത്തിന്‍റെ ഉള്ളില്‍ നിര്‍മ്മാണം പ്രവര്‍ത്തികള്‍ ഇപ്പോഴും പുരോഗമിക്കുന്നതെയുള്ളു. ഗ്യാലറിയും പല സ്ഥലങ്ങളിലായി തകര്‍ന്ന് കിടക്കുന്നുണ്ട്. ഇനിയും അറ്റകുറ്റപ്പണികള്‍ ബാക്കിയുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും വ്യക്തമായി. മാത്രമല്ലാ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്റ്റേഡിയത്തിന്‍റെ ചിത്രവും ഇഎംഎസ് സ്റ്റേഡിയവുമായി യാതൊരു സാദൃശ്യം ഇല്ലായെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

നിഗമനം

ജാര്‍ഖണ്ഡിലെ സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റ് ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ക്രക്കറ്റ് സ്റ്റേഡിയത്തിന്‍റെ ചിത്രമാണ് ആലപ്പുഴയിലെ ഇഎംഎസ് സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഈ ചിത്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇഎംഎസ് സ്റ്റേഡിയത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: False