Image Credit: Tribunnews.com

ഇന്തോനേഷ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൈകൂലി വാങ്ങുമ്പോള്‍ പിടിക്കപെട്ടു. ഇതിനു ശേഷം പരസ്യമായി ആ ഉദ്യോഗസ്ഥന്‍റെ യുണിഫോം ഊരിമാറ്റി ആ ഉദ്യോഗസ്ഥനെ പോലീസ് സേവനത്തില്‍ നിന്ന് പുറത്താക്കുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥനെ ഇപ്രകാരം ശിക്ഷിച്ചത് അഴിമതിയുടെ പേരിലല്ല എന്ന് കണ്ടെത്തി. എന്തായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്ത കുറ്റം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ യുണിഫോം ഊരിമാറ്റി അയാളെ പോലീസ് സേവനത്തില്‍ നിന്ന് പുറത്താക്കുന്ന ദൃശ്യങ്ങള്‍ നമുക്ക് കാണാം. വീഡിയോയില്‍ നല്‍കിയ മലയാളം വോയിസ്‌ ഓവറില്‍ പറയുന്നത് ഈ വ്യക്തിയെ ഇപ്രകാരം ശിക്ഷിച്ചത് ഇയാള്‍ കൈകൂലി വാങ്ങുമ്പോള്‍ പിടിക്കപെട്ടതിനെ തുടര്‍ന്നാണ്‌ എന്നാണ്. ഇയാള്‍ക്ക് ഈ ശിക്ഷ പ്രഖ്യാപിച്ചത് കോടതിയാണ് എന്നും കുടാതെ 5 വര്‍ഷം തടവും ഐ.ഡി.ആര്‍. 50 മില്യണ്‍ പിഴയും പ്രഖ്യാപിച്ചു എന്നും വീഡിയോയില്‍ പറയുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പോലീസ് ഉദ്യോഗസ്ഥനെ എന്തുകൊണ്ടാണ് ഇപ്രകാരം ശിക്ഷിച്ചത് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ട്രിബ്യൂണ്‍ ന്യൂസിന്‍റെ വെബ്സൈറ്റില്‍ ഈ വീഡിയോയും സംബന്ധിച്ചുള്ള വാര്‍ത്ത‍യും ലഭിച്ചു.

വാര്‍ത്ത‍ പ്രകാരം വീഡിയോയില്‍ കാണുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍റെ പേര് തൌഫീഖ് ഹിദായത് എന്നാണ്. ഇയാള്‍ ഇന്തോനേഷ്യ പോലീസില്‍ ബ്രിഗേഡിയറായിരുന്നു. മയക്കുമരുന്ന് ഇടപാടില്‍ പിടിക്കപെട്ട ഇയാളെ പോലീസ് സേവനത്തില്‍ നിന്ന് പുറത്താക്കി. ഈ സംഭവത്തിന്‍റെ വീഡിയോയാണ് നാം കാണുന്നത്. വാര്‍ത്ത‍യില്‍ കോടതി ഇപ്രകാരം ഇയാള്‍ക്ക് ശിക്ഷ വിധിച്ചു എന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഞങ്ങള്‍ കുടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് തൌഫീക്ക് ഹിദായത് എന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍റെ അറസ്റ്റിന്‍റെ വാര്‍ത്ത‍യും ലഭിച്ചു.

ഓഗസ്റ്റ്‌ 2017ല്‍ 1.5 കിലോ മയക്കുമരുന്ന്‍ Methamphetamine മായി പിടിക്കപെട്ടിരുന്നു. മേരാന്‍റി ഐലാന്‍ഡ്‌ പോലീസ് നടത്തിയ നടപടിയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് അഴിമതിയുമായി യാതൊരു ബന്ധമില്ലെങ്കിലും വീഡിയോയില്‍ അഴിമതിക്ക് പ്രഖ്യാപിച്ച ശിക്ഷ ഒരു വിധം സത്യമാണ്.

ഇന്തോനേഷ്യയുടെ ആന്‍റി കറപ്ഷന്‍ നിയമപ്രകാരം ആരെങ്കിലും അഴിമതി കേസില്‍ കുറ്റക്കാരാനായി കണ്ടെത്തിയാല്‍ കുറഞ്ഞത് ഒരു കൊല്ലം മുതല്‍ 5 കൊല്ലം വരേക്ക് തടവ് ശിക്ഷ ലഭിക്കും. ഇതല്ലാതെ ഐ.ഡി.ആര്‍. 50 മില്യണ്‍ (266281.95 ഇന്ത്യന്‍ രൂപ) മുതല്‍ 250 മില്യണ്‍ (1331409.75 ഇന്ത്യന്‍ രൂപ) പിഴയും അടിക്കേണ്ടി വരും.

Global Compliance News

നമ്മള്‍ വീഡിയോയില്‍ കാണുന്നത് ഡിസോണറബിള്‍ ഡിസ്ചാര്‍ജ് (Dishonorable Discharge) എന്ന നടപടിയാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ പിടിക്കപെട്ടാല്‍ അവരെ സേവനത്തില്‍ നിന്ന് പുറത്താക്കുന്ന നടപടിയെയാണ് ഡിസോണറബിള്‍ ഡിസ്ചാര്‍ജ് എന്ന് പറയുന്നത്. സൈന്യത്തിലും പോലീസിലും ഇത് ഇപ്രകാരം പരസ്യമായി നടക്കാറുണ്ട്. ഇന്തോനേഷ്യയില്‍ കൊടുക്കുന്ന ഏറ്റവും കര്‍ശനമായ ശിക്ഷകളില്‍ ഒന്നാണ് ഇത്.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഇന്തോനേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനുടെ വീഡിയോയില്‍ ഉദ്യോഗസ്ഥനെ പരസ്യമായി ശിക്ഷിക്കുന്നത് അഴിമതി കേസില്‍ പിടിക്കപെട്ടതിനല്ല പകരം മയക്കുമരുന്ന് കേസില്‍ പിടിയില്‍ ആയതിനെ തുടര്‍ന്നാണ്‌. പക്ഷെ വീഡിയോയില്‍ പറയുന്ന പോലെയുള്ള കര്‍ശന ശിക്ഷ അഴിമതി കേസില്‍ പിടിയില്‍ ആയവര്‍ക്ക് ഇന്തോനേഷ്യയില്‍ ലഭിക്കുന്നതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്തോനേഷ്യയിലെ ഈ പോലീസുകാരനെ ശിക്ഷിച്ചത് അഴിമതിയുടെ പേരിലല്ല മയക്കുമരുന്ന് കേസിലാണ്...

Fact Check By: Mukundan K

Result: Missing Context