FACT CHECK: കൃഷിപ്പണിക്കായി ബി.ജെ.പി. എം.പി. ഹേമ മാലിനി ഹെലികോപ്റ്ററിലാണോ എത്തിയത്…?

രാഷ്ട്രീയം | Politics

പച്ച സാരി ധരിച്ച രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നല്‍കി ബി.ജെ.പി. എം.പി. ഹേമ മാലിനി കൃഷിപ്പണി ചെയ്യാനായി ഹെലികോപ്റ്ററിലാണ് എത്തിയത് എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

പക്ഷെ ഈ രണ്ട് ചിത്രങ്ങള്‍ വേറെ വേറെ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നിട്ട്‌ ഈ രണ്ട് ചിത്രങ്ങളും ചേര്‍ത്ത്  നടത്തുന്ന പ്രചരണം വ്യാജമാണ് എന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒന്ന് ഹേമ മാലിനി ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങി വരുന്നതും അടുത്തത് വയലില്‍ കൊയ്ത്ത് അരിവാള്‍ എടുത്ത് പണി എടുക്കുന്നതും. പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: “ബിജെപി എം പി ഹേമ മാലിനി ഹെലികോപ്റ്ററിൽ വന്നിറങ്ങി കർഷകർക്കൊപ്പം എന്ന് കാണിക്കാൻ കൃഷി വിളവെടുക്കുന്നു…🤗

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ രണ്ട് ചിത്രങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചു. ആദ്യത്തെ ചിത്രം അതായത് ഹേമ മാലിനി ഹെലികോപ്റ്ററില്‍ ഇരിക്കുന്ന  ചിത്രം ബീഹാറില്‍ അവര്‍ 2015ല്‍ തെരഞ്ഞെടുപ്പ് പ്രചരണം ചെയ്യാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണ്. ഈ ചിത്രം അവര്‍ സ്വന്തം ട്വിട്ടറിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

മറ്റേ ചിത്രം അവര്‍ 2014ല്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെതാണ്. ഈ ചിത്രം അമര്‍ ഉജാലയുടെ ഈ വാര്‍ത്ത‍യില്‍ നമുക്ക് കാണാം

Screenshot: Amar Ujala Report

ലേഖനം വായിക്കാന്‍-Amar Ujala | Archived Link

ഈ വാര്‍ത്ത‍യില്‍ ഹേമ മാലിനി 2014ല്‍ തന്‍റെ നിയോജക മണ്ഡലമായ മധുരയില്‍ നടത്തിയ പ്രചാരണത്തിന്‍റെ വേറെ ചില ചിത്രങ്ങളും നല്‍കിട്ടുണ്ട്. രണ്ട് ചിത്രങ്ങള്‍ സുക്ഷിച്ച് നോക്കിയാല്‍ ഹേമ മാലിനി ധരിച്ചിരിക്കുന സാരിയും വ്യത്യസ്തമാണ് എന്ന് മനസിലാകും. 

മുകളില്‍ നല്‍കിയ ചിത്രത്തില്‍ രണ്ട് സാരികളുടെ ബോര്‍ഡറുകള്‍ വ്യത്യസ്തമാണ് എന്ന് നമുക്ക് കാണാം. ഈ പ്രചരണം പുതിയതല്ല, കഴിഞ്ഞ കൊല്ലവും തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള പ്രചരണം നടന്നിരുന്നു. അന്ന് ഞങ്ങളുടെ ഹിന്ദി ടീം ഈ പ്രചരണം പൊളിച്ചിരുന്നു. ഈ റിപ്പോര്‍ട്ട്‌ ഹിന്ദിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
क्या हेमा मालिनी गेंहूँ कटाई के लिए हेलिकॉप्टर से गयी थी?

നിഗമനം

പോസ്റ്റില്‍ പ്രച്ചരിപിക്കുന്നത് തെറ്റാണ്. ബി.ജെ.പി. എം.പി. ഹേമ മാലിനിയുടെ വ്യത്യസ്ഥ സമയത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ എടുത്ത രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജപ്രചാരണമാണ് പോസ്റ്റിലൂടെ നടത്തുന്നത്.

Avatar

Title:കൃഷിപ്പണിക്കായി ബി.ജെ.പി. എം.പി. ഹേമ മാലിനി ഹെലികോപ്റ്ററിലാണോ എത്തിയത്…?

Fact Check By: Mukundan K 

Result: False