
ഒരു പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന്കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പെൺകുട്ടിയെ ഒരു പ്രായം കൂടിയ പുരുഷനോടൊപ്പം കാണാം. ഈ പെൺകുട്ടി പറയുന്നു ഇദ്ദേഹം എൻ്റെ രണ്ടാനച്ഛനാണ് ഞങ്ങൾ തമ്മിൽ ഇഷ്ടമുള്ളതു കൊണ്ട് ഞങ്ങൾ കല്യാണം കഴിച്ചു. വീഡിയോയുടെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “അച്ഛൻ മകളെ വിവാഹം ചെയ്ത് മാതൃകയായി. അച്ഛനോടുള്ള സ്നേഹം കാരണം സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തു.”
ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “വീഡിയോയിൽ എഴുതിയിരിക്കുന്നത് പൂർണ്ണമായും തെറ്റാണ് 🙄 സോദേലീ ബേഠി എന്ന് പറഞ്ഞാൽ ഭാര്യക്ക് ആദ്യ ഭർത്താവിൽ ഉള്ള മകൾ എന്നാണ് അർത്ഥം ♥️ എന്നാലും ഓഹ് പപ്പാ ഓഹ് പപ്പാ എന്നൊക്കെഉള്ള വിളി കേൾക്കേണ്ടി വരുമല്ലോ പാവം ഭർത്താവ് 😌 ”
എന്നാല്‍ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയിൽ കാണുന്ന സംഭവവുമായി ബന്ധപ്പെട്ട കീ വേർഡുകൾ വെച്ച് യുട്യൂബിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് അശ്വനി പാണ്ഡെ എന്നൊരു യുട്യൂബ് ചാനൽ കണ്ടെത്തി. ഈ ചാനലിൽ സ്ക്രിപ്റ്റഡ് വീഡിയോ/പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നതാണ്.
പ്രസ്തുത വീഡിയോയിൽ കാണുന്ന നടൻ ഇത് പോലെ ഈ ചാനൽ പ്രസിദ്ധികരിച്ച പല വീഡിയോകളിൽ കാണാം. ഒരു വീഡിയോയിൽ ഇയാൾ ഒരു പ്രിൻസിപ്പൽ ആണ് ഒരു വിദ്യാർത്ഥിനിയെ ഗർഭണിയാക്കി എന്ന തരത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
മറ്റൊരു വീഡിയോയിൽ ഇയാൾ ഒരു 16 വയസായ പെൺകുട്ടിയുമായി വിവാഹം കഴിച്ചു എന്ന തരത്തിലാണ് കഥ.
ഈ മൂന്ന് വീഡിയോകളിൽ ഒരേ വ്യക്തിയാണെന്ന് നമുക്ക് താഴെ നൽകിയ താരതമ്യം കണ്ട മനസിലാകും. പ്രസ്തുത വീഡിയോയിൽ ഇയാൾക്ക് താടിയുണ്ട്. പക്ഷെ മറ്റേ രണ്ട് വീഡിയോകളിൽ ഇയാൾക്ക് താടിയില്ല.
ഈ വീഡിയോകൾ ഷോക്ക് വാല്യൂ ഉണ്ടാക്കി വ്യൂസ് ലഭിക്കാൻ ഉണ്ടാക്കുന്ന സ്ക്രിപ്റ്റഡ് വീഡിയോകളാണ്. ഇതിൽ കാണിക്കുന്ന സംഭവങ്ങൾ വ്യാജമാണ്. ഇതിനെ മുൻപും ഞങ്ങൾ ഇത്തരത്തിലുള്ള പല വീഡിയോകൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Also Read | വൃദ്ധനായ പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം കഴിച്ചു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം…
Also Read | അമ്മയെ മകന്‍ വിവാഹം കഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്.
നിഗമനം
ഒരു പെൺകുട്ടി തൻ്റെ രണ്ടാനച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സ്ക്രിപ്റ്റഡ് വീഡിയോ പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു…
Fact Check By: K. MukundanResult: Misleading
